പ്രധാനമന്ത്രിയുടെ വാഹനത്തിന് 10 കോടി രൂപയോ; റിപ്പബ്ലിക്ക് ഡേ പരേഡിൽ നരേന്ദ്ര മോദിയുടെ റേഞ്ച് റോവർ കണ്ടോ
ജനുവരി 26 ന് ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചിരിക്കുകയാണ്. 10 കോടി രൂപ വിലമതിക്കുന്ന ജെഎൽആറിൻ്റെ സായുധരായ റേഞ്ച് റോവർ സെൻ്റിനൽ ഫീച്ചർ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശവുമായി എത്തിയിരിക്കുകയാണ്. കമ്പനിയുടെ യുകെയിലെ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (എസ്‌വിഒ) ഡിവിഷനാണ് ഈ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിംഗ് സൈസ് എസ്‌യുവിയാണ് ഉപയോഗിക്കുന്നത്. തൻ്റെ ഔദ്യോഗിക യാത്രകൾക്കും, റാലികൾ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എന്നിവയ്ക്ക് വേണ്ടി കൂടുതലും ഉപയോഗിക്കുന്ന വാഹനമാണിത്. ആൾക്കൂട്ടത്തിൽ നിന്ന് എപ്പോഴും വേറിട്ടുനിൽക്കുന്ന ഒരുപാട് ഫീച്ചറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭീമാകാരമായ ഈ എസ്‌യുവി ഒരു കൂട്ടം ബുളളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് വരുന്നത്, ഇത് ക്യാബിനിലെ എല്ലാ യാത്രക്കാർക്കും ശക്തവും മികച്ചതുമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നതാണ്. ബുള്ളറ്റ് ആക്രമണങ്ങളും സ്‌ഫോടക വസ്തുക്കളും രാസാക്രമണങ്ങളും പോലും നേരിടാൻ കഴിയുന്ന തരത്തിലാണ് ഗ്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഉയർന്ന തലത്തിലുള്ള സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് കൊണ്ട് നിറഞ്ഞിരിക്കുന്നു, അതിനുള്ളിലെ യാത്രക്കാർക്ക് ഒരു പോറൽ പോലും ഉണ്ടാകാൻ സാധ്യതയില്ല എന്നതാണ് പ്രത്യേകത.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ഡൽഹി, നോയിഡ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ 25 അംഗീകൃത ഔട്ട്‌ലെറ്റുകളിലൂടെ 21 നഗരങ്ങളിൽ ലാൻഡ് റോവർ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. മൂന്നാം തലമുറ റേഞ്ച് റോവർ സ്‌പോർട്ട് മുൻതലമുറ ആവർത്തനങ്ങളേക്കാൾ കൂടുതൽ പരിഷ്ക്കാരങ്ങളും മിനുക്കുപണികളുമായാണ് വിപണിയിലേക്ക് കടന്നുവന്നത്.

രണ്ട് വീൽബേസ് നീളം, മൂന്ന് സീറ്റിംഗ് ലേഔട്ടുകൾ, മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ, അഞ്ച് ട്രിം ലെവലുകൾ എന്നിവയിൽ 37 വേരിയന്റ് കോമ്പിനേഷനുകൾക്കായി മുൻനിര റേഞ്ച് റോവർ ലഭ്യമാകുന്നിടത്ത്, പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് അഞ്ച് വേരിയന്റുകളാണ് ലഭിക്കുന്നത്. പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതിലെ ഓയിൽ ബർണർ യൂണിറ്റ് മൈൽഡ്-ഹൈബ്രിഡ് സ്‌ട്രെയിറ്റ്-സിക്‌സ് യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.
3.0 ലിറ്റർ ഡീസൽ എഞ്ചിൻ, 258 kW പവറിൽ 700 Nm torque ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയിലെ 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 294 kW പവറിൽ 550 Nm torque വരെ നൽകുന്നു. ഇവ രണ്ടും 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡായാണ് റേഞ്ച് റോവർ സ്‌പോർട്ടിൽ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നത്.
റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവിക്ക് ചെറിയ ഓവർഹാംഗുകളും വലിയ വീലുകളും അതിന്റെ ആക്രമണാത്മകമായ റോഡ് സാന്നിധ്യത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്. അത് മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും മികച്ച കാര്യക്ഷമതയുമാണ് ഉറപ്പാക്കുന്നത്.
ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ, എസ്‌യുവിയുടെ ഓൾ റൗണ്ട് ശേഷി കൂട്ടുക തുടങ്ങിയ സവിശേഷതകൾ വാഹനത്തിന് ലഭിക്കുന്നു.
ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് കഴിവും 281 mm വരെ ഗ്രൗണ്ട് ക്ലിയറൻസും മോഡലിനുണ്ട്. റേഞ്ച് റോവർ സ്‌പോർട്ടിന്റെ ഇന്റീരിയർ മോഡേൺ, റിഡക്‌റ്റീവ്, അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സജീകരിച്ചിരിക്കുന്നത്. ഇത് ഭാരം, ശക്തി, ഇടം എന്നിവയുടെ പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കൾ പറയുന്നത്.


Click it and Unblock the Notifications








