രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ; വീഡിയോ വൈറൽ

ഒരു വാഹനം അപകടത്തിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് വാഹനത്തിലുളളവരെ രക്ഷപ്പെടുത്താൻ ആണ് നമ്മൾ ശ്രമിക്കുക അല്ലേ, അതിന് ശേഷമാണ് വാഹനത്തെ ശ്രദ്ധിക്കുക, എന്നാൽ അതൊരു നദിയിലേയ്ക്കോ കുഴിയിലേയ്ക്കോ വീഴാൻ തുടങ്ങുന്ന വാഹനമാണെങ്കിൽ പരമാവധി വാഹനം വലിച്ചുകയറ്റാനാണ് നോക്കാറ്. പക്ഷേ എപ്പോഴും അത് വിജയിക്കണം എന്നില്ല. അത്തരമൊരു വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒരു പാലത്തിൻ്റെ കൈവരി തകർത്ത് താഴേക്ക് പതിക്കാൻ തുടങ്ങുന്ന നിലയിലാണ് ഒരു ഇന്നോവയുളളത്. വാഹനത്തിൻ്റെ പിന്നിൽ കയർ കെട്ടി ഒരു ലോറി ഉപയോഗിച്ച് കെട്ടി വലിക്കുന്നതും കാണാം പക്ഷേ വളരെ നേർത്ത ഒരു കയറിൽ ഇത്രയും ഭാരമുളള വാഹനം കെട്ടിവലിച്ചത് കൊണ്ട് കയർ പൊട്ടി ഇന്നോവ നദിയിലേക്ക് വീഴുകയായിരുന്നു. വാഹനം എങ്ങനെയെങ്കിലും പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബലമുളള കയർ ചിലപ്പോൾ കിട്ടിക്കാണില്ല, എന്നു കരുതി ദുർബലമായ കയർ ഉപയോഗിക്കരുതായിരുന്നു.

രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ; വീഡിയോ വൈറൽ

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഒന്ന് മനസിൽ വച്ചോളു, ഒരു വാഹനം അപകടത്തിൽപ്പെടുകയോ ഇടിക്കുകയോ ചെയ്താൽ ആദ്യം വാഹനത്തിനുളളിൽ ഉളളവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താൽ ശ്രമിക്കുക, പക്ഷേ അതിലും ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്. അതായത് ഇപ്പോൾ ഒരു കാർ ഇടിക്കുകയാണെങ്കിൽ യാത്രക്കാർ ചിലപ്പോൾ അതിനുളളിൽ കുടുങ്ങി പോകാൻ സാധ്യതയുണ്ട്. പലപ്പോഴും വാഹനം വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തുന്നത് നമ്മൾ കണ്ടിട്ടുളളതാണ്.

എത്രയും പെട്ടെന്ന് ആളുകളെ രക്ഷിക്കാൻ ആണ് ശ്രമിക്കുന്നതെങ്കിലും ചിലപ്പോൾ അത് അവരുടെ മരണത്തിനിടയാക്കാനും സാധ്യതയുണ്ട്. വാഹന യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷയ്ക്ക് എപ്പോഴും പ്രഥമ പരിഗണന നൽകണം. അപകടസാധ്യതകൾ വിലയിരുത്താതെ രക്ഷാപ്രവർത്തനത്തിലേക്ക് കുതിക്കുന്നത് പലപ്പോഴും മറ്റ് അപകടങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ; വീഡിയോ വൈറൽ

വാഹനം കിടക്കുന്ന സ്ഥാനവും ചുറ്റുപാടുമുള്ള പരിതസ്ഥിതിയും സൂക്ഷ്മമായി വിലയിരുത്തുന്നതിൽ വലിയ കാര്യമുണ്ട്. ഭൂപ്രദേശം, കാലാവസ്ഥാ സാഹചര്യങ്ങൾ, വാഹനത്തിന് സംഭവിച്ച നാശത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുത്ത് സുരക്ഷിതമായ ഒരു രക്ഷാപ്രവർത്തന പദ്ധതി ആവിഷ്കരിക്കണം. എന്നു കരുതി ഒരു ഒളിംബിക്സിനുളള തയ്യാറെടുപ്പുകൾ ഒന്നും നടത്താൻ പോകരുത്. വളരെ പെട്ടെന്ന് തന്നെ സാമാന്യബോധത്തോടെ ചിന്തിച്ച് കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക.

വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനങ്ങളിൽ, ടോ ട്രക്ക് ഓപ്പറേറ്റർമാരോ എമർജൻസി റെസ്‌പോൺസ് ടീമുകളോ പോലുള്ള പരിശീലനം ലഭിച്ച പ്രൊഫഷണലുകളിൽ നിന്ന് സഹായം തേടേണ്ടത് അത്യാവശ്യമാണ്. അവരുടെ അനുഭവവും പ്രത്യേക ഉപകരണങ്ങളും വിജയകരമായ രക്ഷാപ്രവർത്തനത്തനം നടത്താൻ ഒരുപാട് സഹായകരമാണ്.

ഏത് രക്ഷാപ്രവർത്തനത്തിനും ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അത്യന്താപേക്ഷിതമാണ്. ശക്തമായ കയറുകൾ, ഹാർനെസുകൾ, വിഞ്ചുകൾ, വാഹനം വീണ്ടെടുക്കാൻ രൂപകൽപ്പന ചെയ്ത മറ്റ് പ്രത്യേക ഗിയർ എന്നിവകൾ ഉപയോഗിക്കുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ സഹായിക്കും. റെസ്ക്യൂ ടീം അംഗങ്ങൾ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയവും ഏകോപനവും നിർണായകമാണ്.രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും അവരുടെ റോളുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം കൂടാതെ നന്നായി ചിട്ടപ്പെടുത്തിയ പദ്ധതി പിന്തുടരുകയും വേണം.

നിങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത ഒരു പ്രവർത്തി ആണെങ്കിൽ നിങ്ങളേക്കാൾ അത് അറിയാവുന്നവരുടെ സഹായം തേടാൻ ശ്രമിക്കുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട്, നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും നിങ്ങൾക്ക് തന്നെ ഒരു ബോധ്യമുണ്ടായിരിക്കുന്നത് നല്ലതാണ്. അത് കൊണ്ട് നിങ്ങളുടെ ഈഗോ മാറ്റിവയ്ക്കുക. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുക.

ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്കും വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. 2023 ജൂലൈയില്‍ ടൊയോട്ട മെത്തം 21,911 യൂണിറ്റ് വിറ്റഴിച്ചു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും അടക്കമുള്ള കണക്കാണിത്. ആഭ്യന്തര വില്‍പ്പന നോക്കുമ്പോള്‍ 2023 ജൂലൈയിലെ വില്‍പ്പന 20,759 യൂണിറ്റായി വര്‍ധിച്ചു. 2022 ജൂലൈയില്‍ 19,693 യൂണിറ്റുകളായിരുന്നു കമ്പനിക്ക് വില്‍ക്കാനായത്.

വളര്‍ച്ച 5.41 ശതമാനം. 1066 യൂണിറ്റ് ആണ് വോളിയം വളര്‍ച്ച. മുന്‍ മാസത്തേക്കാള്‍ 1151 യൂണിറ്റ് അധികം വില്‍ക്കാനും ഈ മാസമായി. 2023 ജൂണില്‍ ടൊയോട്ടക്ക് 19,608 യൂണിറ്റായിരുന്നു വില്‍പ്പന. പ്രതിമാസ വില്‍പ്പനയും 5.87 ശതമാനം മെച്ചപ്പെട്ടു. 2023 ജൂലൈയില്‍ മൊത്തം വില്‍പ്പന 21,911 യൂണിറ്റായിരുന്നു. ഇതില്‍ 20,759 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 1,152 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടുന്നു.

2023 മേയ് മാസത്തെ 20,410 യൂണിറ്റുകളേക്കാള്‍ മികച്ച പ്രതിമാസ വില്‍പ്പനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ 7 മാസത്തെ വില്‍പ്പന കണക്കുകളും ടൊയോട്ട പുറത്തുവിട്ടിട്ടുണ്ട്. 2023 ജനുവരി-ജൂലൈ വരെയുള്ള കാലയളവില്‍ മൊത്തം 1,24,282 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയത്. 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 94,710 യൂണിറ്റുകളായിരുന്നു വില്‍പ്പന.

2023 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന നോക്കിയാലും വളര്‍ച്ചയാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 77,439 യൂണിറ്റുകളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വില്‍പ്പന 61506 യൂണിറ്റ് മാത്രമായിരുന്നു. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നീ മോഡലുകളാണ് ടൊയോട്ട വിപണിയില്‍ എത്തിക്കുന്നത്.

More from DriveSpark

Article Published On: Friday, August 4, 2023, 12:48 [IST]
English summary
Rescue mission got failed toyota innova viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X