രശ്മി ചേച്ചിയുടെ യാത്രയിനി 'മിനിയോടൊപ്പം'!പ്രിയപ്പെട്ട ഭർത്താവിൻ്റെ പിറന്നാൾ സമ്മാനം, വീഡിയോ വൈറൽ

രശ്മി നായരെ അറിയാത്തവരായി ആരും തന്നെ കാണില്ലല്ലോ, മോഡൽ എന്ന നിലയിലും സാമൂഹികപ്രവർത്തക എന്ന നിലയിലും പ്രശസ്തയാണ് രശ്മി. അതിനെല്ലാം പുറമേ തികഞ്ഞ ഒരു വാഹനപ്രേമി കൂടിയാണ്. താരത്തിൻ്റെ ജന്മദിനത്തിൽ ഭർത്താവ് പശുപാലൻ സമ്മാനമായി നൽകിയത് മിനി കൂപ്പറാണ്. ജന്മദിനത്തിൽ ഈ ഒരു സമ്മാനം നൽകിയ എൻ്റെ പ്രിയപ്പെട്ട ഭർത്താവിന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങളു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ താരത്തിന് അഭിന്ദന പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിലെല്ലാം. വാഹനങ്ങൾ വാങ്ങി വെറുതെ വീട്ടിലിടാതെ എപ്പോഴും യാത്രകൾ പോകുന്ന ആളാണ് രശ്മി നായർ.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം പുതിയ ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസൽ മോഡൽ സ്വന്തമാക്കിയത്. മെൽബോൺ റെഡ് എന്ന വളരെ സ്പെഷ്യലായ കളർ ഓപ്ഷനാണ് താരം വാഹനത്തിനായി തെരഞ്ഞെടുത്തത്. ഇതിനു മുമ്പ് ഉണ്ടായിരുന്ന ബിഎംഡബ്ല്യു മോഡലും ഒരു റെഡ് ഷെയ്ഡിൽ ഉള്ളതായിരുന്നു. താരത്തിൻ്റെ ഗാരേജിലെ പുതിയ അതിഥിയെ കുറിച്ച് നോക്കുകയാണെങ്കിൽ പുതിയ മിനി കൂപ്പറിന് പകരം ഒരു യൂസ്ഡ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മിനി കൂപ്പര്‍ ലൈനപ്പിലെ പെട്രോള്‍ വേരിയന്റാണ് മിനി കൂപ്പര്‍ S. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ഐലന്‍ഡ് ബ്ലൂ, ചില്ലി റെഡ്, മൂണ്‍ംവാക്ക് ഗ്രേ, റൂഫ്‌ടോപ് ഗ്രേ, വൈറ്റ് സില്‍വര്‍, പെപ്പര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 129 bhp പവറും 280 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്.

7 സ്പീഡ് DCT ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കരുത്തന്. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെയാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. രശ്മി നായർ സ്വന്തമാക്കിയത് യൂസ്ഡ് കാറായത് കൊണ്ട് തന്നെ വിലയുടെ കാര്യത്തിൽ വ്യക്തതയില്ല. ഏകദേശം 53.33 ലക്ഷം രൂപയാണ് മിനി കൂപ്പര്‍ S കാറിന്റെ വില വരുന്നത്.

താരത്തിൻ്റെ ഗാരേജിലെ മറ്റ് വാഹനങ്ങളുടെ കാര്യം നോക്കിയാൽ ഞാൻ ആദ്യം സൂചിപിച്ച ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസൽ മോഡൽ ആണ്. അത് കൂടാതെ പതിനാറാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് സമ്മാനിച്ചത് മഹീന്ദ്രയുടെ പുതുപുത്തൻ മോഡലായ സ്കോർപിയോ N എസ്‌യുവിയായിരുന്നു. മിനി കൂപ്പറിന് മുൻപ് സ്വന്തമാക്കിയ ബിഎംഡബ്ല്യുവിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇത് 3 സീരീസിൻ്റെ ഏഴാം തലമുറ മോഡലാണ്, ഏകദേശം അരനൂറ്റാണ്ടായി ബിഎംഡബ്ല്യു ഈ മോഡൽ നിരയെ മാനിച്ചു കൊണ്ടുപോവുന്നു.

ബേസ് മോഡൽ 255 bhp സൃഷ്ടിക്കുന്ന 330i, പ്ലഗ്-ഇൻ ഹൈബ്രിഡ് 330e, അല്ലെങ്കിൽ സ്മൂത്തായ ഇൻലൈൻ സിക്സ് യൂണിറ്റിൽ നിന്ന് 382 bhp പുറപ്പെടുവിക്കുന്ന M340i ആകട്ടെ, ഓരോ 3 സീരീസും വളരെ മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നവയും വേഗതയുള്ളതുമാണ്. ഈ സെഗ്‌മെൻ്റിലെ ഡ്രൈവർമാരുടെ ചോയിസായതിനാൽ, G20 3 സീരീസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്, കൂടാതെ നിരവധി പുതിയ ബിഎംഡബ്ല്യു മോഡലുകളെപ്പോലെ സ്‌റ്റൈലിംഗ് പലകാര്യങ്ങളിലും ഇതിൽ ലളിതമാണ്.

എന്നാൽ G 20 കൂടുതൽ കാലം നിലനിന്നേക്കില്ല, പുതിയ C-ക്ലാസ് ഒരു തലമുറ മുന്നിലാണ് എന്നത് ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. 2023 മോഡൽ വർഷത്തിൽ, പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും നവീകരിച്ച ഇൻഫോടെയിൻമെൻ്റ് സംവിധാനവും ഉൾപ്പെടുന്ന സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റിന് സെഡാൻ വിധേയമായിരുന്നു. ഒരുപക്ഷേ ഇക്കാരണത്താലാവും, 2024 -ൽ സെഡാൻ മാറ്റമില്ലാതെ നിലനിർത്താൻ ജർമ്മൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. 3 സീരീസ് ഇപ്പോൾ 37 ലക്ഷം രൂപ (ഏകദേശം $44,500) പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു.

കാഴ്ചയിൽ, പുതിയ ബിഎംഡബ്ല്യു 3 സീരീസ് സെഡാൻ്റെ ഇൻ്റീരിയർ ഡിസൈന് ഇതേ നെയിംപ്ലേറ്റിൻ്റെ മുൻ തലമുറകളുമായി വളരെ കുറച്ച് മാത്രമേ സാമ്യമുള്ളൂ എന്ന് പറയാം. ടച്ച്‌സ്‌ക്രീൻ ഇൻ്റർഫേസുമായി കൂടിച്ചേരുന്ന വിശാലമായ കർവ്വ്ഡ് ഡിസ്‌പ്ലേ ഉപയോഗിച്ച് ക്ലാസിക് അനലോഗ് ഡയലുകൾ മാറ്റി സ്ഥാപിച്ചിരിക്കുന്നതായി കാണാം. എന്തായാലും ഇനി താരത്തിനെ പുതിയ മിനി കൂപ്പറിൽ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, June 5, 2024, 17:00 [IST]
English summary
Resmi nair gifted mini cooper by husband photo goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X