വീട്ടിലെത്തും മുമ്പേ ഫസ്റ്റ് സർവീസ് കഴിഞ്ഞു; പുത്തൻ പിക്കപ്പിൽ രശ്മിക്കും രാഹുലിനും മറക്കാനാകാത്ത ആദ്യയാത്ര

ഒരു പുത്തൻ വാഹനം വാങ്ങുന്നത് വലിയ സന്തോഷമുളള കാര്യമാണ്. അതിലും സന്തോഷമുളള കാര്യമാണ് അതിൽ ദൂരയാത്രകൾ നടത്തുക എന്നത്. വാഹനം ഡെലിവറി എടുത്ത് 48 മണിക്കൂർ കൊണ്ട് എട്ട് സംസ്ഥാനങ്ങൾ പിന്നിട്ട് 2000 കിലോമീറ്റർ താണ്ടാൻ പറ്റുവോ സക്കീർഭായിക്ക്. എന്നാൽ അത് വെറും സിംപിളാണ് എന്ന് തെളിയിച്ചിരിക്കുകയാണ് രശ്മി നായരും ഭർത്താവ് പശുപാലനും. വിവാഹ വാർഷികത്തിന് ഭർത്താവിന് സമ്മാനിച്ച ടൊയോട്ടയുടെ പിക്കപ്പ് ട്രക്കായ ഹൈലക്സിലാണ് ഇരുവരും ഇത്രയും ദൂരം പിന്നിട്ടത്. രാഹുൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചത്.

ബിഹാറിലെ ബുദ്ധ ടൊയോട്ടയിൽ നിന്നാണ് വാഹനം ഡെലിവറി എടുത്തത്. ഡെലിവറി എടുത്തതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കു വച്ചിരുന്നു. വിവാഹ വാർഷികത്തിൽ ഭർത്താവിനുളള സ്നേഹ സമ്മാനമെന്നാണ് രശ്മി ക്യാപ്ഷൻ കൊടുത്തിരുന്നത്. ഇവരുടെ യാത്രയിലേക്ക് തിരികെ വന്നാൽ ബീഹാറിൽ നിന്ന് ഉത്തർപ്രദേശിലെത്തി, അവിടുന്ന് മധ്യപ്രദേശ്, മഹാരാഷ്ട്രയിൽ എത്തി വാഹനത്തിൻ്റെ ഫസ്റ്റ് സർവീസ് നടത്തി. അതിന് ശേഷം തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകയിൽ എത്തി.

resmi nair new toyota hilux

ഹൈലക്സിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ടൊയോട്ടയുടെ ഏറ്റവും മികച്ച പിക്കപ്പ് ട്രക്കാണ് ഹൈലക്സ്. ആഗോളതലത്തില്‍ ഏറ്റവും വിശ്വസനീയവും മോടിയുള്ളതുമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ് ടൊയോട്ട ഹൈലക്‌സ്. 2021-ലാണ് ഹൈലക്സിന്റെ എട്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് പതിപ്പുകളിലായാണ് ഹൈലക്സ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്.

വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഹൈലക്സ് വാഗ്ദാനം ചെയ്യുന്നത്. രശ്മിയും പശുപാലനും തെരഞ്ഞെടുത്തത് ഇമോഷണല്‍ റെഡ് കളറാണ്. പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന് തുടിപ്പേകുന്നത്. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല.

resmi nair new toyota hilux

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. എല്ലാ ടൊയോട്ട ഹൈലക്സ് മോഡലുകളിലും 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലും ടെയില്‍ഗേറ്റിലും ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹൈലക്‌സിന്റെ വരവ്.

ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ടില്‍റ്റ്, ടെലിസ്‌കോപിക് ക്രമീകരണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.

resmi nair new toyota hilux

30.40 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഹൈലക്‌സിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 37.90 ലക്ഷം എക്സ്ഷോറൂം വിലയായി മുടക്കണം. ഇയർ എൻഡിങ്ങ് ഓഫറുകൾ ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അടുത്ത വർഷ ചിലപ്പോൾ വില കൂട്ടാനുള സാധ്യതകളും തളളിക്കളയാനാവില്ല. വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ അടുത്തുളള ടൊയോട്ട ഷോറൂമിലേക്ക് ചെല്ലാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 6, 2024, 17:00 [IST]
English summary
Resmi nairs hilux covered 2000 kilometers in 48 hours post goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X