Scorpio എത്തി; രശ്മിയുടെ യാത്ര ഇനി 4X4 കരുത്തിൽ
ചുംബന സമരത്തിലൂടേയും മോഡലിങ്ങിലുടേയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രശ്മി ആർ നായർ. ഫെമിനിസ്റ്റും, ആക്റ്റീവിസ്റ്റും കൂടിയായ താരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലൂടെയാണ്. പരസ്യമായി ചുംബന സമരം നടത്തി താരം കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. താരത്തിന് സ്വന്തമായി വെബ്സൈറ്റ് വരെയുണ്ട്. അധികവും ഹോട്ട് & ബോൾഡ് ലുക്കിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്
യാത്രകളെ ഇഷ്ടപ്പെടുന്ന താരം തൻ്റെ ഇനിയുളള യാത്രകൾക്കായി പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. പതിനാറാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് സമ്മാനിച്ചത് മഹീന്ദ്രയുടെ പുതുപുത്തൻ മോഡലായ സ്കോർപിയോ N എസ്‌യുവിയാണ്. സോഷ്യൽ മീഡിയാ താരം സ്വന്തമാക്കുന്ന മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമാണ് സ്കോർപിയോ N. ഇതിനു മുൻപ് XUV500 എസ്‌യുവി ആണ് രശ്മിയുടെ പക്കലുണ്ടായിരുന്നത്. ഇത് കൂടാതെ ബിഎംഡബ്ല്യുവിൻ്റെ 3 സീരിസും ര്ശമിയുടെ ഗരാജിലുണ്ട്.

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിലെത്തിച്ച വാഹനമാണ് സ്കോർപിയോ N എന്ന രണ്ടാംതലമുറ മോഡൽ. ഈ മിഡ്-സൈസ് എത്തിയതു മുതൽ ആളുകൾക്കിടയിൽ ഒരു സംസാര വിഷയമായി മാറാനും സാധിച്ചു. 6, 7 സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന പുത്തൻ സ്കോർപിോ N നിലവിലുണ്ടായിരുന്ന മോഡലിനൊപ്പം തന്നെയാണ് വിൽപ്പന തുടരുന്നത്. ഇറ്റലിയിലെ പിനിൻഫരിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലും (MIDS) രൂപകൽപ്പന ചെയ്‌തതും ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്ര റിസർച്ച് വാലി (MRV), യുഎസ്‌എയിലെ മഹീന്ദ്ര നോർത്ത് അമേരിക്കൻ ടെക്‌നിക്കൽ സെന്റർ (MNATC) എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ് ചെയ്‌തതുമാണ് പുത്തൻ സ്കോർപിയോ.
രണ്ട് കാര്യങ്ങളിലാണ് 2022 മഹീന്ദ്ര സ്‌കോർപ്പിയോ N പ്രത്യേകതകളാൽ സമ്പന്നമാവുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മറ്റൊന്നുമല്ല ഡിസൈനും ഇന്റീരയറും ഫീച്ചറുകളുമാണ് എസ്‌യുവിയെ പിൻഗാമിയിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഇന്നുവരെയുള്ള നിർമിച്ചിട്ടുള്ളതിൽവെച്ച് സ്കോർപിയോയുടെ ഏറ്റവും വലുതും മികച്ചതുമായ പതിപ്പാണിതെന്നും മാറ്റേകുന്നുണ്ട്. ഓൺറോഡ് വില തേടുന്നവർ ആ വില കേട്ടാൽ ചിലപ്പോൾ ഒന്നു ഞെട്ടിയേക്കും കേട്ടോ. മഹീന്ദ്ര സ്കോർപിയോ ഓൺ റോഡ് വിലകൾ, പ്രാദേശിക നികുതികളെ ആശ്രയിച്ച് വ്യത്യസ്‌ത നഗരങ്ങൾ തോറും വില വ്യത്യാസപ്പെടും. ഏകദേശം 13.50 ലക്ഷം രൂപ (അഹമ്മദാബാദ്) മുതൽ 30 ലക്ഷം രൂപ (കൊച്ചി) വരെയാണ് സ്കോർപിയോ N മോഡലിനായി ചെലവാക്കേണ്ടി വരുന്ന ഓൺ-റോഡ് വില.
ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ 6/7 സീറ്റ് ഓപ്ഷനുള്ള ബോഡി ഓൺ ഫ്രെയിം 4WD നൽകുന്ന എസ്‌യുവികളിൽ ഏറ്റവും കുറഞ്ഞ വില നൽകേണ്ട മോഡലാണ് മഹീന്ദ്രയുടെ ഈ വാഹനം എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര സ്‌കോർപിയോ N പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. TGDi എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവിധി 380 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. അതേസമയം എംഹോക്ക് ഡീസൽ 175 bhp പവറിൽ 400 Nm torque ആണ് നൽകുന്നത്.
രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം തെരഞ്ഞെടുക്കാം. അതേസമയം 4X4 ഓപ്ഷൻ സ്കോർപിയോ N ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാവുക. 4XPLOR ഉള്ള എസ്‌യുവിയെ 2WD മോഡിൽ നിന്ന് ഉയർന്ന ശേഷിയുള്ള 4WD-ലേക്ക് മാറ്റുന്ന ഇലക്ട്രിക് ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4 വീൽ ഡ്രൈവ് സിസ്റ്റം ഉള്ള ഫസ്റ്റ്-ഇൻ-ക്ലാസ് ഇന്റലിജന്റ് ടെറൈൻ മാനേജ്‌മെന്റ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഇതിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കനത്ത ട്രാഫിക് സാഹചര്യങ്ങൾക്കിടയിൽ സുഗമമായ യാത്ര സിപ് മോഡ് ഉറപ്പാക്കുന്നു. സൂം റൈഡ് നിലവാരം ഉയർത്തുമ്പോൾ സാപ്പ് അതിന്റെ എസ്‌യുവി പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന മോഡാണ്.
മോഡലിന്റെ Z4, Z6, Z8, Z8L വേരിയന്റുകളിൽ സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വരുന്നു. ഈ സജ്ജീകരണം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സിപ്പ് മോഡിൽ 138 bhp പവർ നൽകുമ്പോൾ സാപ്പ്, സൂം മോഡുകളിൽ 175 bhp കരുത്തോളം വാഗ്ദാനം ചെയ്യുന്നു. സ്കോർപിയോ N എസ്‌യുവിയുടെ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയിൽ യഥാക്രമം 370 Nm, 400 Nm എന്നിങ്ങനെയാണ് ടോർക്ക് കണക്കുകൾ വരുന്നത്.
പെട്രോൾ-ഓട്ടോമാറ്റിക് കോമ്പിനേഷൻ Z4, Z8, Z8L വേരിയന്റുകളിൽ ലഭ്യമാണ്. എല്ലാ പെട്രോൾ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 2WD ലഭിക്കും. മറുവശത്ത് സ്കോർപിയോയുടെ 2.2 ലിറ്റർ, എംഹോക്ക് ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്കോർപിയോ N ഡീസലിന്റെ Z2, Z4 വേരിയന്റുകൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടി 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നൽകാൻ ശേഷിയുളളതാണ്.


Click it and Unblock the Notifications








