ജര്‍മനൊപ്പം ഇനി ജാപ്പനീസ് പിക്കപ്പിന്റെ കരുത്തും! രശ്മി നായരുടെ പുതിയ വണ്ടി കണ്ടോ?
ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് രശ്മി ആര്‍ നായര്‍. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ നായികയായ രശ്മി അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. പ്ലേബോയ് മാസികയുടെ മോഡല്‍ ആയിരുന്ന രശ്മിയുടെ ബോള്‍സ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മോഡലിംഗ് രംഗത്ത് മാത്രമല്ല സാമൂഹിക വിഷയങ്ങളില്‍ തന്‍േറതായ അഭിപ്രായങ്ങള്‍ പറയുന്ന രശ്മി ആ രീതിയിലും പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് പെടാറുണ്ട്. എന്നാല്‍ വിമര്‍കരെ എപ്പോഴും സ്വന്തം വിജയങ്ങളിലൂടെ മറുപടി നല്‍കാറുള്ള രശ്മിയും ഭര്‍ത്താവും നല്ല വാഹനപ്രേമികള്‍ കൂടിയാണ്.
ജോലിയുടെ ഇടവേളകളില്‍ സ്വന്തം വാഹനങ്ങളില്‍ റോഡ് ട്രിപ്പുകള്‍ പോവാറുണ്ട് ദമ്പതികള്‍. 2022-ല്‍ സ്വന്തമാക്കിയ മഹീന്ദ്ര XUV500 മാറ്റി കഴിഞ്ഞ ഈ വര്‍ഷം മാര്‍ച്ചിലാണ് രശ്മി പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഡീസല്‍ മോഡല്‍ സ്വന്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മാരുതി ജിംനിയില്‍ നോര്‍ത്ത്് ഇന്ത്യ കറങ്ങിയത്. ഇപ്പോള്‍ ജര്‍മന്‍ കരുത്തനൊപ്പം ഒരു ജാപ്പനീസ് വാഹനം കൂടി ഉള്‍ക്കൊള്ളിച്ച് ഗരാജ് വലുതാക്കിയിരിക്കുകയാണ് താരം.

18-ാം വിവാഹ വാര്‍ഷികത്തിനാണ് താരം പുതിയ ടൊയോട്ട ഹൈലക്‌സ് വാങ്ങിയിരിക്കുന്നത്. 'ഈ നവംബര്‍ 26നു ഞാനും രാഹുലും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ജീവിതത്തിലെ പ്രതിസന്ധികള്‍ക്കും സന്തോഷങ്ങള്‍ക്കും ഓക്കെ നടുവില്‍ മാറ്റി വച്ച ചില ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒരു പിക്കപ്പ് ട്രക്ക്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഡെലിവറി കിട്ടാന്‍ ഒരാഴ്ച്ച വൈകി'-പുത്തന്‍ ഹൈലക്‌സ് വാങ്ങിയ വിവരം ആരാധകരെ അറിയിച്ച് രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഗോളതലത്തില്‍ ഏറ്റവും വിശ്വസനീയവും മോടിയുള്ളതുമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ് ടൊയോട്ട ഹൈലക്‌സ്. 2021-ലാണ് ഹൈലക്സിന്റെ എട്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് പതിപ്പുകളിലായാണ് ഹൈലക്സ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹൈലക്സ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഇമോഷണല്‍ റെഡ് കളറാണ് രശ്മി ആര്‍ നായര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന് തുടിപ്പേകുന്നത്. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.
എല്ലാ ടൊയോട്ട ഹൈലക്സ് മോഡലുകളിലും 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലും ടെയില്‍ഗേറ്റിലും ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹൈലക്‌സിന്റെ വരവ്.
ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ടില്‍റ്റ്, ടെലിസ്‌കോപിക് ക്രമീകരണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.
30.40 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഹൈലക്‌സിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 37.90 ലക്ഷം എക്സ്ഷോറൂം വിലയായി മുടക്കണം. വില കൂടിയ കാര്‍ ആയതിനാല്‍ തന്നെ ഹൈലക്‌സിന് പലപ്പോഴും ലക്ഷങ്ങളുടെ ഓഫറുകള്‍ ടൊയോട്ട വാഗ്ദാനം ചെയ്യാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് താരം അര്‍ഷദ് വാര്‍സി ഹൈലക്‌സ് സ്വന്തമാക്കിയിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








