ഇലക്ഷൻ ചൂട് വാഹന വിപണിക്ക് തിരിച്ചടിയായോ, മെയ് മാസത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട്

രാജ്യത്തെ ഇലക്ഷൻ പല മേഖലകളെയും ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. മെയ് മാസത്തിലെ പാസഞ്ചർ വാഹന വിപണിയെ ഇലക്ഷനും കാലാവസ്ഥയും നല്ല രീതിയിൽ ബാധിച്ചിരുന്നു. വ്യവസായ ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ (എഫ്എഡിഎ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ പാസഞ്ചർ വാഹന വിൽപ്പന 0.96 ശതമാനം ഇടിഞ്ഞ് 303,358 യൂണിറ്റിലെത്തിയിരിക്കുകയാണ്. വാഹനം വാങ്ങാനുളള തീരുമാനം മാറ്റുകയും അത് പോലെ തന്നെ എൻക്വയറി കുറഞ്ഞത് വിപണിയുടെ വെല്ലുവിളി സാഹചര്യത്തിന് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു.

ചൂട് കാലാവസ്ഥ കാരണം ജനങ്ങളുടെ ഷോറൂമുകളിലേക്കുളള വരവ് 18 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിൽ ഇരുചക്രവാഹന വിൽപ്പന 2.48 ശതമാനം വർധിച്ച് 1,534,856 യൂണിറ്റിലെത്തി. ഒഇഎം മാർക്കറ്റിംഗ് പ്രവർത്തനങ്ങളുടെ അഭാവം, കാലാവസ്ഥ, തിരഞ്ഞെടുപ്പ് എന്നിവയിൽ നിന്നുള്ള ആഘാതങ്ങൾ ആണ് ഡീലർമാർ റിപ്പോർട്ട് ചെയ്തത്. മെയ് മാസത്തിൽ മുച്ചക്ര വാഹന വിൽപ്പന 20.09 ശതമാനം ഉയർന്ന് 98,265 യൂണിറ്റിലെത്തിയിട്ടുണ്ട്.

വാണിജ്യ വാഹന വിപണിയിലേക്ക് നോക്കിയാൽ 4.07 ശതമാനം ഉയർന്ന് 83,059 യൂണിറ്റിലെത്തി. എന്നിരുന്നാലും, മെയ് മാസത്തിൽ ട്രാക്ടർ സെഗ്‌മെൻ്റ് 1.06 ശതമാനം ഇടിഞ്ഞ് 70,065 യൂണിറ്റിലെത്തി. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഫലങ്ങൾ സ്ഥിരത കൊണ്ടുവരുമെന്നും വിപണി വികാരം മെച്ചപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ഗവൺമെൻ്റിന് അടിസ്ഥാന സൗകര്യ പദ്ധതികളും സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് ഫെഡറേഷൻ്റെ അഭിപ്രായം.

എന്നാൽ കാർ വിൽപ്പനയുടെ കണക്കുകളിലേക്ക് നോക്കിയാൽ 2024 മെയ് മാസത്തില്‍ കിയ ഇന്ത്യയില്‍ മൊത്തം 19,500 കാറുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മൊത്തം വില്‍പ്പന 18,766 യൂണിറ്റായിരുന്നു. 4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പോയ മാസം ഇന്ത്യയില്‍ നിന്ന് കിയക്ക് നേടാന്‍ സാധിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കിയ കാറുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2024 മെയില്‍ കിയ മൊത്തം 2,304 കാറുകള്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കപ്പല്‍ കയറ്റി അയച്ചു.

ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും അടക്കം കഴിഞ്ഞ മാസം കിയ ഇന്ത്യ മൊത്തം 21,804 കാറുകള്‍ വിറ്റു. മെയിഡ് ഇന്‍ ഇന്ത്യ കിയ കാറുകള്‍ നൂറിലധികം വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ മേയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കിയ കാര്‍ സോനെറ്റായിരുന്നു. കഴിഞ്ഞ മാസം 7,433 സോനെറ്റ് കാറുകളാണ് കിയ വിറ്റത്. 2020-ല്‍ ആദ്യമായി അവതരിപ്പിച്ച സോനെറ്റ് ഈ വര്‍ഷം ആദ്യം കിയ അപ്ഡേറ്റ് ചെയ്തിരുന്നു.

ഇന്ത്യൻ കമ്പനികളുടെ കാര്യത്തിലേക്ക് നോക്കിയാൽ 2024 മെയ് മാസത്തില്‍ ടാറ്റ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്ത് മൊത്തം 76,766 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം വിറ്റ 74,973 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോര്‍സ് രണ്ട് ശതമാനം വര്‍ധന കൈവരിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം ടാറ്റയുടെ വില്‍പ്പന 46,697 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 45,878 യൂണിറ്റായിരുന്നു. 1.76 ശതമാനമാണ് വളര്‍ച്ച. 2023 മെയ് മാസത്തെ 28989 യൂണിറ്റുമായി തട്ടിച്ച്‌നോക്കുമ്പോള്‍ രണ്ട് ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയും ചേര്‍ത്ത് 47,075 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവില്‍ 45,984 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് രണ്ട് ശതമാനമാണ് വളര്‍ച്ച.

2023 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം വില്‍പ്പനയില്‍ മാരുതി സുസുക്കിക്ക് നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വില്‍പ്പനയില്‍ മാരുതിയുടെ നട്ടെല്ലായിരുന്ന ചെറുകാര്‍ സെഗ്‌മെന്റില്‍ വില്‍പ്പന കുറഞ്ഞത് യൂടിലിറ്റി വാഹന വില്‍പ്പനയിലുള്ള വര്‍ധനവ് വെച്ച് മാരുതി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ചെറുകാര്‍ വില്‍പ്പനയിലെ മാന്ദ്യം മറികടക്കാനായിട്ടാണ് പുതിയ സ്വിഫ്റ്റ് എത്തിച്ചത്.

More from DriveSpark

Article Published On: Tuesday, June 11, 2024, 8:30 [IST]
English summary
Retail sales of passenger vehicles took a down hit in may details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X