രണ്ട് മുറിയുളള ആഡംബര വില്ലയാക്കി മാറ്റിയ ബോയിങ്ങ് 737, ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോ കണ്ടോ

പലപ്പോഴും ചില അത്ഭുതവും, അവിശ്വസനീയവുമായ സംഭവങ്ങളാണ് ആനന്ദ് മഹീന്ദ്ര തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഒറു വീഡിയോ അദ്ദേഹം പങ്കു വച്ചിരിക്കുകയാണ്. ഡെവലപ്പർ ഫെലിക്‌സ് ഡെമിൻ ഒരു സ്വിമ്മിംഗ് പൂളോട് കൂടിയ ഒരു റിട്ടയേർഡ് വിമാനം രണ്ട് ബെഡ്‌റൂം വില്ലയാക്കി മാറ്റിയതാണ് അദ്ദേഹം പങ്കിട്ട വീഡിയോയിലൂടെ കാണിക്കുന്നത്.

ഒരു ദിവസം മുമ്പ് ഷെയർ ചെയ്ത പോസ്റ്റ് 4.5 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ഇത് ഏകദേശം 4,900 ലൈക്കുകൾ സ്വന്തമാക്കി. വീഡിയോയോട് പ്രതികരിക്കുന്നതിനിടയിൽ ആളുകൾ വ്യത്യസ്തമായ കമൻ്റുകളാണ് ട്വീറ്റ് ചെയ്യുന്നത്. ലോകത്തിലെ ഏത് കോണിൽ നടക്കുന്നതാണ് എങ്കിൽ തന്നെ ആകർഷിക്കുന്ന വീഡിയോകളെല്ലാം അദ്ദേഹം തൻ്റെ പ്രൊഫൈലിൽ പങ്കുവയ്ക്കാറുണ്ട്. അത് മാത്രമല്ല താനുമായി സംസാരിക്കാൻ ശ്രമിക്കുന്ന ആരാധകന് കൃത്യമായ മറുപടി നൽകാനും അദ്ദേഹം ശ്രമിക്കാറുണ്ട്.

Retired Boeing 737 Turns Into A Luxurios Villa In Bali Video By Anand Mahindra

പുത്തൻ കണ്ടുപിടുത്തങ്ങളിലും സാങ്കേതികവിദ്യയിലും എപ്പോഴും ഒരു താൽപ്പര്യം കൂടുതലുളള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള യുവാക്കളുടെ കഴിവുറ്റ കണ്ടുപിടുത്തങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നതിലും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എപ്പോഴും മുന്‍പന്തിയിലാണ് ആനന്ദ് മഹീന്ദ്ര. രാജ്യത്തിനായി രാജ്യാന്തര കായിക മത്സരങ്ങളില്‍ വിജയിക്കുന്ന താരങ്ങള്‍ക്ക് മഹീന്ദ്ര മുമ്പും വാഹനങ്ങള്‍ സമ്മാനിച്ചിരുന്നു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്യാനന്ദയുടെ മാതാവിന് ഇവി സമ്മാനിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

അതിന് മുമ്പ് ഒളിമ്പിക്‌സിലും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും തിളങ്ങിയ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ വക എസ്‌യുവികള്‍ ലഭിച്ചിരുന്നു. മാത്രമല്ല ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ടീമിലെ പുതുമുഖ താരങ്ങള്‍ക്കും മഹീന്ദ്രയുടെ വക എസ്‌യുവി ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് ഥാര്‍.

Retired Boeing 737 Turns Into A Luxurios Villa In Bali Video By Anand Mahindra

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലും RWD, 4WD കോണ്‍ഫിഗറേഷനുകളിലും ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. 11.25 ലക്ഷം രൂപ മുതലാണ് ഥാറിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് എതിരാളികള്‍. മഹീന്ദ്ര ഥാറിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ഇതിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു. ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു.

Retired Boeing 737 Turns Into A Luxurios Villa In Bali Video By Anand Mahindra

ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു. കരുത്തുറ്റ ഡ്രൈവ്‌ട്രെയിന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ്-ഓണ്‍-ദി-ഫ്‌ലൈ ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പിനുണ്ട്. നിലവില്‍ 9.99 ലക്ഷം മുതല്‍ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

2020 അവസാനത്തില്‍ ലോഞ്ച് ചെയ്തതുമുതല്‍ ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു. നിലവില്‍ 3 ഡോര്‍ ഥാര്‍ ആണ് വില്‍പ്പനക്കുള്ളത്. വിപണിയില്‍ മികച്ച ഡിമാന്‍ഡുള്ള എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പിന് 58000-ത്തിലധികം ഓര്‍ഡറുകളാണ് മഹീന്ദ്രക്ക് കൊടുത്തു തീര്‍ക്കാനുള്ളത്.

More from DriveSpark

Article Published On: Monday, February 19, 2024, 19:32 [IST]
English summary
Retired boeing 737 turns into a luxurios villa in bali video shared by anand mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X