എള്ളെണ്ണയിൽ തുടക്കം; ദിനംപ്രതി വളരുന്ന ബിസിനസ് സാമ്രാജ്യം,യുവ സംരഭകൻ സ്വന്തമാക്കിയത് 1.71 കോടിയുടെ എസ്‌യുവി

ബിഎംഡബ്ല്യുവിൻ്റെ ലൈനപ്പിലെ ഏറ്റവും മികച്ചതും ഡിമാൻ്റ് ഉളളതുമായ മോഡലാണ് X7 M സ്പോർട്. ബിസിനസുകാരുടേയും സെലിബ്രിറ്റികളുടേയും ഇഷ്ട മോഡൽ കൂടിയാണ് ഇത്. പെര്‍ഫോമന്‍സിന്റെയും ആഡംബര ഫീച്ചറുകളുടെയും കാര്യത്തില്‍ പേരെടുത്ത മോഡൽ ആധുനിക ഡിസൈനിനൊപ്പം യാത്രക്കാരുടെ സുഖത്തിനും സൗകര്യത്തിനുമായി ഒരുപാട് ടെക്, കണക്റ്റിവിറ്റി, കംഫര്‍ട്ട് ഫീച്ചറുകള്‍ നൽകുന്നുണ്ട്.3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വെറും 5.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ആഡംബര വാഹനത്തിന് കഴിയും. മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

1 71

ഏത് പ്രുഖ വ്യക്തിയാണ് പുതിയതായി ഈ മോഡൽ സ്വന്തമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിൻ്റെ ഉത്തരം ആർജി ഗ്രൂപ്പിൻ്റെ സിഇഒ ആയ വിഷ്ണു എന്നാണ്. ഏതൊരാൾക്കും പ്രത്യേകിച്ച് വീട്ടമ്മമാരുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ആർജി. 1940 -ൽ എളെളണ്ണയിൽ നിന്ന് വ്യാപാരം ആരംഭിച്ച് ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് വരെ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ആർജി.

2010 -ൽ പിതാവിനൊപ്പം ബിസിനസിലേക്ക് ചേർന്ന് പിന്നീടുളള വർഷങ്ങളിൽ കമ്പനിയെ കൂടുൽ ഉയരങ്ങളിൽ എത്തിക്കാൻ വിഷ്ണുവിന് സാധിച്ചു. കൂടുതൽ ഉൽപ്പന്നങ്ങളും അത് പോലെ കൂടുതൽ രാജ്യങ്ങളിലേക്കും ആർജി ഗ്രൂപ്പ് എന്ന പേര് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ അദ്ദേഹത്തിൻ്റെ കഴിവ്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വരികയാണങ്കിൽ ബിഎംഡബ്ല്യു X7 ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നത് വാഹന നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ്.

ആഭ്യന്തര വിപണിയിൽ മെർസിഡീസ് ബെൻസ് GLS മോഡലുമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേരിട്ട് മത്സരിക്കുന്നത്. ശരിക്കും ജർമൻ ആഡംബരത്തം തുളുമ്പി നിൽക്കുന്ന പുറംമോടിയാണ് കാറിനുള്ളത്. പുതിയ തലമുറ 7 സീരീസ് മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ട രൂപകൽപ്പനയാണ് X7 സ്വീകരിച്ചിരിക്കുന്നത് എന്നും പറയാം.

മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും. കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം.

1 71

അത് പോലെ തന്നെ സിഗ്നേച്ചർ മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. ബിഎംഡബ്ല്യു 7 സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള സ്വരോവ്‌സ്‌കി ഗ്ലാസ് കട്ട് ക്രിസ്റ്റല്‍ ഡിആര്‍എല്ലുകളും സ്‌മോക്ക്ഡ് ഗ്ലാസ് എഫക്റ്റുള്ള 3D ടെയില്‍ലൈറ്റുകളും ഇതിന് ലഭിക്കുന്നുണ്ട്. X7 സിഗ്‌നേച്ചര്‍ എഡിഷനില്‍ അതിന്റെ എക്‌സ്റ്റീരിയറിലെ ലക്ഷ്വറി ടച്ച് അകത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

സ്‌കൈ ലോഞ്ച് പനോരമിക് സണ്‍റൂഫ് ക്യാബിനിലേക്ക് മതിയായ കാറ്റും വെളിച്ചവും കടത്തിവിടുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ലെതര്‍ മെറിനോ ക്യാപ്റ്റന്‍ സീറ്റുകള്‍, അല്‍കന്റാര കുഷ്യനുകള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ ആസ്വദിക്കാം. സ്പ്ലിറ്റ് ടെയില്‍ഗേറ്റ് ഹാന്‍ഡ്സ് ഫ്രീ ഓപ്പറേഷന്‍ വാഗ്ദാനം ചെയ്യുന്നു. 2,120 ലിറ്റര്‍ വരെ ശേഷിയുള്ള വിശാലമായ ബൂട്ട് സ്‌പെയ്‌സ് കാറില്‍ വരുന്നു.

1 71

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 17:51 [IST]
English summary
Rg group ceo vishnu brings home bmw x7 m sport delivery video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X