സുശാന്ത് കേസ് അവസാനിച്ച ശേഷം ജീപ്പിലെത്തി റിയ ചെയ്തത് കണ്ടോ! പേരിനാൽ ചക്രവര്‍ത്തിയെങ്കിലും മനസ്സുകൊണ്ട് റാണി

നെപ്പോ കിഡ്‌സ് അരങ്ങുവാഴുന്ന ബോളിവുഡില്‍ സ്വന്തമായി വഴിവെട്ടി വന്ന താരങ്ങളെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. കിംഗ് ഖാന്‍ ഷാരൂഖ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. പുതിയ തലമുറയില്‍ സ്വപ്രയത്‌നത്താല്‍ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന ഒരു താരമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ 'എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി'യില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. ചിത്രത്തില്‍ ക്യാപ്റ്റന്‍ കൂള്‍ ആയി ഗംഭീര പ്രകടനം കാഴ്ചവെച്ച സുശാന്ത് ഇന്ത്യയൊട്ടാകെ ആരാധകരെ നേടി.

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ്-സ് ക്രീനിലും ചെറുപുഞ്ചിരിയോടെ എളിമയോടെ പെരുമാറിയിരുന്ന സുശാന്തിന് ഹേറ്റേഴ്‌സ് ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ സിനിമാ ലോകം മാത്രമല്ല രാജ്യം മൊത്തം ഞെട്ടിത്തരിച്ചു. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയം ഉയര്‍ന്നതോടെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി വരെ സംശയമുനയിലായി.

rhea chakraborty spotted in jeep compass

നിരന്തരം പരസ്യവിചാരണകള്‍ക്ക് വിധേയായ നടിയുടെ കരിയറിനെ തന്നെ ഈ സംഭവം ബാധിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ റിയ ചക്രവര്‍ത്തി ഇപ്പോള്‍ ഈ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കപ്പെട്ടു. ഇന്ത്യയിലെ മാധ്യമങ്ങളടക്കം റിയയോട് മാപ്പ് പറയണമെന്ന് മുറവിളി ഉയരവേ വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടുമാറി നില്‍ക്കുകയാണ് റിയ.

കേസ് ക്ലോസ് ചെയ്തതിന് പിന്നാലെ റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ആ സമയത്ത് എടുത്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ഒരു ജീപ്പ് കോമ്പസ് എസ്‌യുവിയിലാണ് റിയ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിനിടെ റിയ തന്റെ അടുക്കലെത്തിയ കുട്ടികള്‍ക്ക് പണം നല്‍കി സഹായിക്കുന്നുണ്ടായിരുന്നു.

rhea chakraborty spotted in jeep compass

തന്റെ അടുക്കലെത്തുന്ന കുഞ്ഞ് ആരാധകരെ അനുഭാവപൂര്‍വം പരിഗണിക്കാറുണ്ടായിരുന്ന സുശാന്തിനെയാണ് റിയ ഓര്‍മിപ്പിക്കുന്നതെന്നാണ് വീഡിയോ കണ്ട് നെറ്റിസണ്‍സ് പറയുന്നത്. ഏതായാലും ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാന്‍ റിയ ചക്രവര്‍ത്തി ഉപയോഗിച്ച ജീപ്പ് കോമ്പസ് അല്‍പ്പം വില കൂടിയ കാര്‍ ആണ്. അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ് പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് കോമ്പസ്.

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ ഹാരിയര്‍ എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഈ കാറിന്റെ ബേസ് വേരിയന്റിന് കമ്പനി 18.99 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 32.41 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇടക്കിടെ ഈ കാറിന് ജീപ്പ് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുള്ളതിനാല്‍ ഇതിലും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും.

jeep compass

ഈ കാര്‍ മുമ്പ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ കിട്ടു. ജീപ്പ് കോമ്പസിലെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഇത് 2WD അല്ലെങ്കില്‍ 4WD ഓപ്ഷനുകളില്‍ വാങ്ങാം. ടോപ്-സ്‌പെക്ക് മോഡല്‍ എസ് വേരിയന്റില്‍ മാത്രമേ 4x4 ഓപ്ഷന്‍ ലഭിക്കൂ. വെറും 9.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കോമ്പസ് എസ്‌യുവി ലിറ്ററിന് 16.2 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നും ജീപ്പ് കമ്പനി അവകാശപ്പെടുന്നു.

Take a Poll

കോമ്പസില്‍ നിന്ന് പെട്രോള്‍ എഞ്ചിന്‍ ഒഴിവാക്കിയത് ജീപ്പിന്റെ മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിച്ചിരുന്നു. അതുകൊണ്ട് ഭാവിയില്‍ ഇന്ത്യയില്‍ കോമ്പസിലേക്ക് പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരാന്‍ ജീപ്പ് പദ്ധതിയിടുന്നുണ്ട്. ഇതൊരു പ്രീമിയം കാര്‍ ആയതിനാലാണ് റിയ ചക്രവര്‍ത്തിയെ പോലുള്ള സെലിബ്രിറ്റികള്‍ ഇത് ഉപയോഗിക്കുന്നത്. ബോളിവുഡ് നടനായ ഹൃത്വിക് റോഷനാണ് നിലവില്‍ ജീപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍. അടുത്തിടെ താരം ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ സ്വന്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Wednesday, March 26, 2025, 16:21 [IST]
English summary
Rhea chakraborty spotted in jeep compass during temple visit viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X