സുശാന്തിൻ്റെ മുൻകാമുകിയെ കണ്ടോ; 50 ലക്ഷത്തിൻ്റെ എസ്‌യുവിയിലേക്ക് കയറുന്ന അതീവസുന്ദരി

ബോളിവുഡിന് ഇന്നും ഒരു തീരാനഷ്ടമാണ് സുശാന്ത് സിംഗ് രാജ്പുത്ത്. അദ്ദേഹത്തിൻ്റെ കാമുകിയായിരുന്ന റിയ ചക്രവർത്തി സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയം ഉയര്‍ന്നതോടെ സംശയമുനയിലായിരുന്നു. എന്നാൽ റിയയുടെ നിരപരാധിത്വം തെളിഞ്ഞതോടെ താരം വീണ്ടും പ്രേക്ഷകരുടെ മനസിലേക്ക് ഇടം പിടിച്ചു. സോഷ്യൽ മീഡിയയിലും റിയ വളരെ സജീവാണ്. താരം ഇപ്പോൾ എംജിയുടെ പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്ററിലേക്ക് കയറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. താരം സ്വന്താക്കിയ വാഹനമോണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും അതീവ സുന്ദരിയായി താരം കാറിലേക്ക് കയറുന്നത് കാണാം.

മികച്ച സവിശേഷതകളും എഞ്ചിനും സജ്ജീകരിച്ചെത്തുന്ന ഒരു കാര്‍ ആണ് ഗ്ലോസ്റ്റര്‍. 30+ ഫീച്ചറുകളുള്ള ADAS ടെക്, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്സ്പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവല്‍ 1, ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സവിശേഷതകളാണ് എംജിയുടെ ഗ്ലോസ്റ്ററിലുണ്ട്.

rhea chakraorty spotted in mg gloster

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം ഡാഷ്ബോര്‍ഡ്, ഡ്യുവല്‍ പാന്‍ സണ്‍റൂഫ്, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവ് മോഡുകള്‍, 12-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ലംബര്‍ അഡ്ജസ്റ്റ്മെന്റ്, സീറ്റ് മെമ്മറി ഫംഗ്ഷന്‍, വെന്റിലേറ്റഡ് സിറ്റുകള്‍, PM 2.5 എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നു.

2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഗ്ലോസ്റ്ററിനുള്ളത്. ഗ്ലോസ്റ്റര്‍ ടര്‍ബോ ഡീസല്‍ 161 bhp പവറില്‍ പരമാവധി 375 Nm ടോര്‍ക്ക് വരെ നല്‍കുന്നു. അതേസമയം ട്വിന്‍-ടര്‍ബോ എഞ്ചിന്‍ 215 bhp പവറും 480 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ കമ്പനി നല്‍കുന്നില്ല.

rhea chakraorty spotted in mg gloster

ഓഫ്-റോഡിംഗ് കഴിവുകള്‍ വര്‍ധിപ്പിക്കുന്ന 2WD അല്ലെങ്കില്‍ 4WD കോണ്‍ഫിഗറേഷനും എംജി ഗ്ലോസ്റ്ററിലുണ്ട്. വിവിധ തരം പ്രതലങ്ങളില്‍ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈന്‍ മോഡുകളും വാഹനത്തിലുണ്ട്. ട്വിന്‍-ടര്‍ബോ പതിപ്പില്‍ മാത്രമാണ് 4X4 ഡ്രൈവ്ട്രെയിന്‍ സംവിധാനം എംജി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ എംജി വില്‍ക്കുന്ന ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് ഇത്.

ടൊയോട്ട ഫോര്‍ച്യൂണര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക് തുടങ്ങി മോഡലുകളുമായാണ് എംജി ഗ്ലോസ്റ്റര്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 39.57 ലക്ഷം മുതല്‍ 44.74 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില. ഉയര്‍ന്ന വിലയാണ് ഗ്ലോസ്റ്ററിന്റെ വില്‍പ്പന കുറയാനുള്ള ഒരു കാരണം. വിപണിയില്‍ നിന്ന് കടുത്ത മത്സരം നേടുന്നുണ്ടെങ്കിലും വളരെക്കാലമായി ഇത് അപ്ഡേറ്റിന് വിധേയമായിട്ടില്ല. ഈ കാര്‍ അപ്ഡേറ്റ് ചെയ്താല്‍ വില്‍പ്പന തീര്‍ച്ചയായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ യോജിക്കുന്ന മികച്ച ഒരു കാറായിട്ടാണ് എംജി ഗ്ലോസ്റ്റര്‍ ബ്രാൻഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ഫാമിലി കാറുകള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വലിയ സ്വീകാര്യതയുണ്ട്. എന്നിരുന്നാലും ഈ കാര്‍ പുതുക്കാന്‍ എംജി ഇതുവരെ പദ്ധതിയിട്ടിട്ടില്ല. ഫോര്‍ച്യൂണര്‍ പോലെ ഒരു വലിയ എതിരാളിയായി പടവെട്ടുന്ന കാറിന് ഉയര്‍ന്ന വിലയും ഒരു തിരിച്ചടിയായി കണക്കാക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 19, 2025, 17:45 [IST]
English summary
Rhea chakraborty spotted in mg gloster looks stunning images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X