ഇന്ത്യന്‍ കാര്‍ 'ഇഷ്ടം'! സമ്പത്ത് ഏറെയുണ്ടായിട്ടും ടാറ്റ കാര്‍ വാങ്ങിയ കോടീശ്വരന്‍മാര്‍
ചെറുകാറുകള്‍ മുതല്‍ വലിയ എസ്‌യുവികള്‍ വരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ലൈനപ്പുമായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവവറിനെ ഏറ്റെടുത്തതോടെ ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ അടിമുടി മാറിയിരുന്നു. പലപ്പോഴും വില്‍പ്പനയില്‍ ഹ്യുണ്ടായിയെ പിന്തള്ളി മാരുതി സുസുക്കിക്ക് പിന്നില്‍ ഇന്ത്യയിലെ രണ്ടാമന്‍മാരാകാനും ടാറ്റക്ക് സാധിച്ചിരുന്നു. സാധാരണക്കാര്‍ മുതല്‍ രാജ്യത്തെ ഉന്നതരും സമ്പന്നരുമായ വ്യക്തികള്‍ വരെ ടാറ്റ കാര്‍ ഉടമകളായുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ബ്രാന്‍ഡിനുള്ള സ്വീകാര്യതയ്ക്ക് അടിവരയിട്ട് ടാറ്റ വാഹനങ്ങള്‍ സ്വന്തമാക്കിയ ചില പ്രമുഖ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.
പലപ്പോഴും സ്വന്തം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അതിന്റെ മുതലാളിമാര്‍ മാതൃകയാകാറുണ്ട്. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ പ്രചാരം നേടി വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വസം പകരാന്‍ സ്വന്തം കമ്പനി പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ചിലരുണ്ട്. ടാറ്റയുടെ പരിസ്ഥിതി സൗഹൃദ ഓപ്ഷന്‍ തിരഞ്ഞെടുത്ത പ്രമുഖരില്‍ ടാറ്റ സണ്‍സിന്റെയും ടാറ്റ മോട്ടോര്‍സിന്റെയും ചെയര്‍മാനായ എന്‍ ചന്ദ്രശേഖരനുണ്ട്.

ഒന്നല്ല, രണ്ട് ടാറ്റ നെക്സോണ്‍ ഇവികളാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത്. 2020-ലായിരുന്നു എന്‍ ചന്ദ്രശേഖരന്‍ ആദ്യമായി ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി വാങ്ങിയത്. പിന്നീട് ടാറ്റ നിര്‍മ്മിച്ച നെക്‌സോണ്‍ ഇവിയുടെ 50,000-ാമത്തെ യൂണിറ്റും അദ്ദേഹം സ്വന്തമാക്കി ബ്രാന്‍ഡിനോടും സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളോടുമുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെലിബ്രിറ്റികള്‍ക്കിടയിലും ടാറ്റ കാറുകള്‍ക്ക് ആവശ്യക്കാരുണ്ട്. ടാറ്റയുടെ ഇലക്ട്രിക് കാര്‍ ആദ്യമായി സ്വന്തമാക്കിയ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് നടിയായ മന്ദിര ബേദി. 2020-ലാണ് നടി ഒരു ടാറ്റ നെക്സോണ്‍ ഇവി വാങ്ങിയത്. ഇവികള്‍ ഉപയോഗിച്ച് ഇഷ്ടപ്പെട്ട മന്ദിര അടുത്തകാലത്തായി ഒരു വോള്‍വോ XC40 റീചാര്‍ജ് ഗരാജിലെത്തിച്ചിരുന്നു. ഇന്ത്യയില്‍ പണക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ ഇവികളോടുള്ള മുന്‍ഗണന വര്‍ധിച്ച് വരുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.

ടാറ്റയുടെ ഇവികളും എസ്‌യുവികളും മാത്രമല്ല ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായിരുന്ന ടാറ്റ നാനോ വാങ്ങിയ സെലിബ്രിറ്റികള്‍ വരെയുണ്ട്. കിടിലന്‍ വണ്ടിയായിട്ടും മാര്‍ക്കറ്റിംഗിലെ പാളിച്ചകള്‍ കാരണം ക്ലച്ച് പിടിക്കാതെ പോയ നാനോ വാങ്ങിയ പ്രമുഖ ബോളിവുഡ് നടിയാണ് കിം ശര്‍മ്മ. കോംപാക്റ്റ് ഹാച്ച്ബാക്ക് തിരഞ്ഞെടുത്ത സിനിമ മേഖലയിലെ ഏക വ്യക്തി അവരാണെന്ന് തോന്നുന്നു.
കോടികളുടെ സമ്പത്തുള്ള മറ്റൊരു കോടീശ്വരനായ രാജേഷ് ഹിരാനന്ദാനി ഒരു ടാറ്റ നാനോ കാറിന്റെ ഉടമയാണ്. അദ്ദേഹം തന്റെ നാനോയില്‍ പൊതുപരിപാടികള്‍ക്ക് വരുന്ന ചിത്രങ്ങള്‍ വൈറലാകുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ വാങ്ങാനുള്ള ശേഷിയുണ്ടായിട്ടും രാജേഷ് ഹിരാനന്ദനിയെ പോലൊരാള്‍ നാനോ സ്വന്തമാക്കിയട്ടുണ്ടെങ്കില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരെ ടാറ്റ കാറുകള്‍ ആകര്‍ഷിക്കുന്നുവെന്നതിന് തെളിവാണ്. അത് വില കുറഞ്ഞ കാര്‍ ആണെങ്കില്‍ പോലും.
അതുപോലെ തന്നെ നിരൂപക പ്രശംസ നേടിയ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പങ്കജ് ത്രിപാഠിയും ടാറ്റ കാര്‍ ഉടമയാണ്. ലളിത ജിവിതശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട പങ്കജ് ടാറ്റ നെക്സോണ്‍ ഇവി ഉടമയാണ്. ടാറ്റയുടെ ഉപഭോക്തൃ അടിത്തറയുടെ വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഒരു ടാറ്റ നെക്സോണ്‍ ഇവി മാക്സ് ആണ് അദ്ദേഹം തന്റെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയത്. നിരവധി പൊതു പരിപാടികള്‍ക്ക് അദ്ദേഹം ഈ കാറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രമുഖ ബോളിവുഡ് നടിയായ മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവായ ഡോ ശ്രീറാം നേനയാണ് ടാറ്റ കാര്‍ ഉടമയായ മറ്റൊരു പ്രമുഖന്‍. ദമ്പതികളുടെ ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ ശേഖരത്തില്‍ ഒരു ടാറ്റ ഇവിയും ഉള്‍പ്പെടുന്നു. ടാറ്റ നെക്‌സോണ്‍ ഇവിയാണ് ഡോ. ശ്രീറാം സ്വന്തമാക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സീറോ എമിഷന്‍ കാര്‍ ഇദ്ദേഹം വാങ്ങിയത്.
പ്രമുഖ സീരിയല്‍ നടിയായ ഉല്‍ക്ക ഗുപ്തയാണ് ടാറ്റ നെക്സോണ്‍ ഇവി ഉടമയായ മറ്റൊരു അഭിനേത്രി. 'ഝാന്‍സി കി റാണി' എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധേയയായ ഉല്‍ക്ക ഗുപ്ത 2023-ലെ തന്റെ ജന്മദിനത്തില്‍ ഒരു ടാറ്റ നെക്സോണ്‍ ഇവി സ്വയം സമ്മാനിച്ചിരുന്നു. പ്രീ-ഫേസ്ലിഫ്റ്റ് നെക്‌സോണ്‍ ഇവി പ്രൈം വേരിയന്റായിരുന്നു അവര്‍ തെരഞ്ഞെടുത്തത്.
ലോക്കല്‍ ബ്രാന്‍ഡുകള്‍ക്കായി വാദിക്കുന്ന ബിസിനസുകാരില്‍ ശതകോടീശ്വരനായ സ്റ്റോക്ക് ബ്രോക്കര്‍ മോത്തിലാല്‍ ഓസ്വാളും ഉള്‍പ്പെടുന്നു. അടുത്തിടെയാണ് അദ്ദേഹം ഒരു ടാറ്റ സഫാരി എസ്യുവി ഡാര്‍ക്ക് എഡിഷന്‍ തന്റെ ഗാരേജില്‍ ചേര്‍ത്തത്. ആഭ്യന്തര നിര്‍മ്മാതാക്കളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്റെ ഉദ്ദേശ്യം അദ്ദേഹം വെളിപ്പെടുത്തിയ അദ്ദേഹം ഉടന്‍ തന്നെ ഒരു മഹീന്ദ്ര വാഹനം തന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്.

ടാറ്റ കാര്‍ ഉടമകളായ പ്രമുഖരുടെ പട്ടിക രത്തന്‍ ടാറ്റയില്ലാതെ അവസാനിക്കില്ല. സ്വന്തം കമ്പനിയുടെ വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രിയം ഏവര്‍ക്കുമറിയാം. കണ്‍വെര്‍ട്ടിബിളുകളും ഹൈ-എന്‍ഡ് കാറുകളും സ്വന്തമായുള്ള രത്തന്‍ ടാറ്റക്ക് ഒരു ടൈപ്പ് 1 ടാറ്റ നെക്സോണ്‍ ഉണ്ട്. തന്റെ ദൈനംദിന യാത്രകള്‍ക്കായി കസ്റ്റം-ബില്‍റ്റ് ടാറ്റ നാനോ ഇവിയാണ് ഉപയോഗിക്കുന്നത്. ബ്രാന്‍ഡിനോടുള്ള വിശ്വസ്തത മാത്രമല്ല, സുസ്ഥിരവും നൂതനവുമായ ഓട്ടോമോട്ടീവ് സൊല്യൂഷനുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയും ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു.


Click it and Unblock the Notifications








