എങ്കപ്പ റിച്ച് ഡാ! കാശിന്റെ ഹുങ്കിൽ ഓടുന്ന കാറിൽ നിന്ന് കുബേര പുത്രന്മാരുടെ വാട്ടർ ബലൂൺ വിളയാട്ടം
കൈയ്യിൽ കണ്ടമാനം കാശ് ഉള്ളതുകൊണ്ട് എന്തും തങ്ങളുടെ പിതാക്കനാമരുടെ സ്വത്താണ് എന്ന് കരുതുന്ന ഒട്ടനേകം യുവാക്കൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അച്ചടി ഭാഷയിൽ ഇങ്ങനെ പറയാനാവൂ എന്നതു കൊണ്ട് എന്റെ അമർഷം ഞാൻ തൽകാലത്തേക്ക് ഇത്തരത്തിൽ ഒതുക്കുന്നു. എന്നിരുന്നാലും നമുക്ക് എത്രമാത്രം കാശും സ്വത്തും ഉണ്ടെങ്കിലും നമ്മൾ പാലിക്കേണ്ടുന്ന ഒരു മിനിമം ഡീസൻസി ഇല്ലേ.
പഞ്ച നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റ് പ്രൈവറ്റ് സ്പെയ്സുകളിലും ഒന്നുമല്ല, എല്ലാവർക്കും ഒരു പോലെ ആവകാശമുണ്ട് എന്ന് പറയപ്പെടുന്ന നടുറോട്ടിൽ അല്പം മാന്യത വേണം അല്ലേ? എന്നാൽ മറ്റു മനുഷ്യർക്ക് യാതൊരുവിധ വിലയും കല്പ്പിക്കാതെ കുറച്ച് കുബേര പുത്രന്മാർ കാണിച്ചു കൂട്ടിയ കൂത്താണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

തങ്ങൾ താമസിക്കുന്ന നഗരം തങ്ങളുടേതാണെന്നും തങ്ങൾക്കിഷ്ടമുള്ളത് എന്തും ചെയ്യാൻ ലൈസൻസുണ്ട് എന്നും ചില സമ്പന്നരായ കുട്ടി ശൈത്താന്മാർ കരുതുന്നു. ഇത്തരക്കാർ തങ്ങളുടെ സമ്പത്തും അധികാരവും കാരണം പലപ്പോഴും ട്രാഫിക് നിയമങ്ങൾ പോലും ചൂഷണം ചെയ്യുകയും ജനങ്ങളെ വളരെ അധികം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
അടുത്തിടെ, നടന്ന ഇത്തരം ഒരു സംഭവത്തിന്റെ വീഡിയോയിൽ, രണ്ട് ആൺകുട്ടികൾ കിയ കാർണിവൽ പ്രീമിയം എംപിവിയുടെ സൺറൂഫിന് പുറത്ത് നിൽക്കുകയും വഴിയിൽ നിൽക്കുന്നവർക്ക് നേരെ വാട്ടർ ബലൂണുകൾ എറിയുകയും ചെയ്യുന്നു. വഴിയരികിലൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാരെ ഇവർ ടാർഗറ്റ് ചെയ്യുന്നതും ബുദ്ധിമുിട്ടിക്കുന്നതും കാണാം.

ഈ കുബേര പുത്രന്മാർ തങ്ങളുടെ കിയ കാർണിവലിൽ നിന്ന് വാട്ടർ ബലൂണുകൾ എറിയുന്നതിൻ്റെ വീഡിയോ റെഡ്ഡിറ്റിൽ പങ്കിട്ടിട്ടുണ്ട്. കിയ കാർണിവലിനും ടൊയോട്ട ഫോർച്യൂണറിനും പിന്നിൽ ഡ്രൈവ് ചെയ്ത ആളാണ് വീഡിയോ പകർത്തിയത്. നടപ്പാതയിൽ നടക്കുന്ന ആളുകൾക്ക് നേരെ വാട്ടർ ബലൂണുകൾ യുവാക്കൾ എറിയുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഹോളി അടുത്തിരിക്കുന്നതിനാൽ, റോഡിൽ സാധാരണക്കാരെ ശല്യപ്പെടുത്തുന്നത് രസകരമായ ഒരു സംഭവമോ നേരംപോക്കോ ആയിട്ടാണ് ഇക്കൂട്ടർ കരുതിയിരിക്കുന്നത്. വഴിയരികിൽ ഒരു മനുഷ്യന് നേരെ അവർ ആദ്യം കുറച്ച് ബലൂണുകൾ എറിഞ്ഞത് നമുക്ക് ശ്രദ്ധിക്കാം. എന്നിരുന്നാലും, ഈ മനുഷ്യൻ അവർക്ക് എതിരെ പ്രതികരിക്കാതെ ഒഴിവാക്കി വിട്ടു.

അടുത്തതായി, അവർ രണ്ട് ചെറുപ്പക്കാർ നിൽക്കുന്ന ഒരു റൗണ്ട് എബൗട്ടിലെത്തിയതായി കാണാം. കിയ കാർണിവലിൽ നിന്നുള്ള ഈ ആൺകുട്ടികൾ വളരെ സമീപത്ത് നിന്ന് അവർക്ക് നേരെ ബലൂണുകൾ എറിയുന്നതായി കാണാം. റോഡിലെ രണ്ട് ആൺകുട്ടികളെ ഇവർ വെള്ളത്തിൽ കുളിപ്പിച്ചു എന്ന് ശ്രദ്ധിക്കാം. എന്നിരുന്നാലും, അവരും ഒന്നും ചെയ്യാതെ വിഷമത്തോടെ നിൽക്കുകയായിരുന്നു.
ഇതിനെ തുടർന്ന്, ഈ രണ്ട് കുബേര പുത്രന്മാരും കൂടുതൽ ബലൂണുകൾ എറിയുന്നത് വീഡിയോയിൽ കാണാം. സ്വന്തം കാര്യം നോക്കി നടക്കുന്ന ആളുകളെ അവർ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. ഈ കിയ കാർണിവലും ടൊയോട്ട ഫോർച്യൂണറും ഒരു ട്രാഫിക് സിഗ്നലിൽ നിർത്തുകയുണ്ടായി. ഇതിനിടയിൽ ആൺകുട്ടികൾ രണ്ടുപേരും ബക്കറ്റുമായി അകത്തേക്ക് പോവുന്നത് കാണാം.
തിരികെ ബക്കറ്റുകളിൽ കൂടുതൽ ബലൂണുകൾ നിറച്ച ശേഷമാണ് ഈ ആൺകുട്ടികൾ പുറത്തിറങ്ങുന്നത്. പുറത്ത് എത്തിയതിന് ശേഷം തങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യുന്ന പിന്നിലെ കാർ ഡ്രൈവറെ അവർ കാണുകയും. വീഡിയോ റെക്കോർഡ് ചെയ്യുന്നത് കണ്ട് പിന്നാലെ വരുന്ന കാറിന് നേരെ ബലൂണുകൾ എറിയുകയും ചെയ്തു.
നിലവിൽ, ഈ യുവാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, കിയ കാർണിവൽ, ടൊയോട്ട ഫോർച്യൂണർ എന്നിവയുൾപ്പെടെ ഇരു കാറുകളുടെയും നമ്പർ പ്ലേറ്റുകൾ വീഡിയോയിൽ വ്യക്തമായി ദൃശ്യമാണ്. പൊലീസ് അധികാരികൾ ഇവരെ പിടികൂടാനാണ് സാധ്യത, എന്നിരുന്നാലും നമുക്ക് കണ്ടറിയാം.


Click it and Unblock the Notifications








