മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ഇത്തവണ ടിവിഎസ് ആണ് താരം

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ജെറമി ക്ലാര്‍ക്‌സണ്‍, റിച്ചാര്‍ഡ് ഹാമോണ്ട്, ജെയിംസ് മേയ് - വാഹനലോകത്തെ ത്രിമൂര്‍ത്തികളെ കുറിച്ചു കേള്‍ക്കാത്തവര്‍ ചുരുക്കം മാത്രം. ലോകപ്രശസ്തമാണ് ഇവര്‍ നടത്തുന്ന ഗ്രാന്‍ഡ് ടൂര്‍ ഷോ. നെഞ്ചിടിപ്പോടെയാണ് ഗ്രാന്‍ഡ് ടൂറിന്റെ ഓരോ എപ്പിസോഡും കടന്നുപോകുന്നത്.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

ഗ്രാന്‍ഡ് ടൂര്‍ രണ്ടാം സീസണിന്റെ അവസാന എപ്പിസോഡും ഈ പതിവ് തെറ്റിക്കുന്നില്ലെന്ന് ടീസര്‍ വീഡിയോ വെളിപ്പെടുത്തുന്നു. പക്ഷെ ഇക്കുറി ഒരു പ്രത്യേകതയുണ്ട്, ഇന്ത്യന്‍ നിര്‍മ്മിത ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്‌സ് 125 ബൈക്കാണ് സീസണില്‍ തിളങ്ങാനിരിക്കുന്ന താരം.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

പശ്ചാത്തലം, ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്ക്; യാത്രയ്ക്ക് ജെറമി ക്ലാര്‍ക്‌സണ്‍ തെരഞ്ഞെടുത്തത് നിസാന്‍ ഹാര്‍ഡ്‌ബോഡി 4X4, ജെയിംസ് മേയ് തെരഞ്ഞെടുത്തത് 1984 മോഡല്‍ മെര്‍സിഡീസ് 200T, റിച്ചാര്‍ഡ് ഹാമോണ്ട് എടുത്തതോ പുത്തന്‍ ഇന്ത്യന്‍ നിര്‍മ്മിത ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്‌സ് 125 ബൈക്കും!

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

ഏറ്റവും ദുര്‍ഘടമായ ആഫ്രിക്കന്‍ പാതകളിലൂടെ സഞ്ചരിച്ചു മേല്‍പ്പറഞ്ഞ വാഹനങ്ങളുടെ പ്രകടനം കാണിച്ചു തരികയാണ് ഗ്രാന്‍ഡ് ടൂര്‍ ഷോയുടെ അവസാന സീസണ്‍.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

പക്ഷെ അതിന് ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്‌സ് ബൈക്കിനെ കുറിച്ച് കേട്ടിട്ടില്ലല്ലോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ആഫ്രിക്കന്‍ വിപണിയ്ക്കായി ടിവിഎസ് പ്രത്യേകം ഒരുക്കുന്ന ബൈക്കാണ് സ്റ്റാര്‍ എച്ച്എല്‍എക്‌സ് 125.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

അടുത്തകാലം വരെ ഇന്ത്യയില്‍ വില്‍പനയിലുണ്ടായിരുന്ന ടിവിഎസ് മാക്‌സ് 4R ആണ് സ്റ്റാര്‍ എച്ച്എല്‍എക്‌സിന് ആധാരം. സീസണ്‍ വിശേഷങ്ങളിലേക്ക് കടന്നു വരാം.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

മൊസാംബിക്കിന്റെ തലസ്ഥാന നഗരിയില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് മത്സ്യം എത്തിക്കുകയാണ് മൂവരുടെയും ലക്ഷ്യം.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

അപകടങ്ങള്‍ പതിയിരിക്കുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെയാണ് സഞ്ചാരം. ബൈക്കിന്റെ മികവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ക്ലാര്‍ക്‌സണിലും മേയിലുമാണ് ഗ്രാന്‍ഡ് ടൂര്‍ എപ്പിസോഡിന്റെ തുടക്കം.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

കരുത്തു കുറവാണെന്നതാണ് ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്‌സിനുള്ള പ്രധാന ആക്ഷേപം. എന്നാലോ എണ്ണിയാലൊടുങ്ങാത്ത വീഴ്ചകള്‍ക്ക് ശേഷവും ബൈക്ക് വിജയകരമായി ലക്ഷ്യ സ്ഥാനത്തെത്തുന്നതായാണ് സീസണ്‍.

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

ബൈക്കില്‍ നിന്നും പലകുറി റിച്ചാര്‍ഡ് ഹാമോണ്ട് വീഴുന്നതായി ടീസര്‍ വെളിപ്പെടുത്തുന്നുണ്ട്. വീഴ്ചയില്‍ വെള്ളമെന്നോ, ചെളിയെന്നോ, കല്ലെന്നോ, പാറയെന്നോ ഉള്ള വേര്‍തിരിവില്ല!

മൂക്കുകുത്തി വീണത് പലതവണ, പക്ഷെ എന്നിട്ടും കീഴടങ്ങിയില്ല; ടിവിഎസ് ആണ് ഇത്തവണ താരം

11 bhp കരുത്തേകുന്ന 125 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് ടിവിഎസ് സ്റ്റാര്‍ എച്ച്എല്‍എക്‌സ് 125 ബൈക്കിന്റെ ഒരുക്കം. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, അലോയ് വീലുകള്‍ പോലുള്ള ബേസിക് ഫീച്ചറുകള്‍ മാത്രമാണ് ബൈക്കിന്റെ 'ആഢംബരം'.

എന്തായാലും പുറത്തു വരാനിരിക്കുന്ന ഗ്രാന്‍ഡ് ടൂറിന്റെ ടിവിഎസ് വിശേഷങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Richard Hammond Rides A TVS Star In 'The Grand Tour' Season Two. Read in Malayalam.
Story first published: Monday, February 19, 2018, 20:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X