8 കോടി ആസ്തി, 11.2 മില്യണ്‍ ഫോളോവേഴ്‌സ്! ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ബാലതാരത്തിന്റെ പുതിയ കാര്‍ കണ്ടോ?

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യയില്‍ കോടീശ്വരന്‍മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്ന് ഒരാള്‍ക്ക് 1 കോടിയുടെ സമ്പത്തുണ്ടെന്ന് കേട്ടാല്‍ ആര്‍ക്കും അത്ര വലിയ സംഭവമായി തോന്നില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ലിസ്റ്റില്‍ ഒരുപാട് സിനിമാക്കാര്‍ കാണും. അവര്‍ വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് ആ സ്ഥാനത്തെത്തുന്നത്. എന്നാല്‍ കൗമാര കാലത്ത് 8 കോടിയുടെ ആസ്തി ഒരു ബാലതാരം ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 'ബാലതാരം' എന്ന് വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം. 'ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്', 'മോം', 'ഛത്രവാലി' എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച റിവ അറോറയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റിവയുടെ ആസ്തി 1 ദശലക്ഷം ഡോളറാണ് (ഏകദേശം 8.2 കോടി രൂപ). ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന റിവ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ്. 11.2 ദശലക്ഷം ആളുകളാണ് റിവയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം ഫോളോവേഴ്‌സ് തികഞ്ഞ വേളയില്‍ റിവക്ക് അമ്മ നിഷ അറോറ 44 ലക്ഷം രൂപ വില വരുന്ന ഔഡി കാര്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

riva arora hyundai creta

ഇപ്പോള്‍ റിവ അറോറ ഒരു പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി വാങ്ങി തന്റെ കാര്‍ ശേഖരം വിപുലീകരിച്ചിരിക്കുകയാണ്. ഹ്യുണ്ടായി ഡീലര്‍ഷിപ്പില്‍ നിന്ന് തന്റെ പുതിയ കാറിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം സ്വന്തം ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പുത്തന്‍ മിഡ്-സൈസ് എസ്യുവിയ്ക്കൊപ്പം കുടുംബത്തോടൊപ്പം റിവ ഫോട്ടോക്ക് പോസ് ചെയ്തു. ക്ലാസി വൈറ്റ് കളറിലുള്ള ക്രെറ്റയാണ് റിവ തെരഞ്ഞെടുത്തിരിക്കുന്നത്.

പുത്തന്‍ കാര്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് മതാചാര പ്രകാരമായ പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചു. പ്രീമിയം ഫീച്ചറുകള്‍ കുത്തിനിറച്ചെത്തുന്ന ക്രെറ്റയുടെ ടോപ്പ്-സ്‌പെക്ക് SX (O) വേരിയന്റാണ് റിവ വാങ്ങിയത്. സുഖകരമായ ഹൈടെക് ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന വിപുലമായ ഫീച്ചറുകളാല്‍ നിറഞ്ഞിരിക്കുന്ന ഒരു വേരിയന്റാണിത്. ഹ്യുണ്ടായ് ക്രെറ്റ SX (O) വേരിയന്റില്‍ പനോരമിക് സണ്‍റൂഫ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

riva arora hyundai creta

ആംബിയന്റ് ലൈറ്റിംഗ്, റിയര്‍ സണ്‍ഷെയ്ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഒന്നിലധികം ഡ്രൈവ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സംഗീത പ്രേമികള്‍ക്കായുള്ള പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ് എന്നിവ പ്ലഷ് ഇന്റീരിയറിന് പ്രായോഗികതയുടെ സ്പര്‍ശം നല്‍കുന്നു.

ലെവല്‍ 2 ADAS ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ക്ലാസിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാണ്. 6 എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.

riva arora hyundai creta

പുതിയ ഹ്യുണ്ടായി ക്രെറ്റ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 115 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍. ഈ രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് ഓപ്ഷനലായി സിവിടിയും ഡീസലിന് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ലഭ്യമാണ്.

കൂടുതല്‍ പവര്‍ഫുള്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി മൂന്നാമത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ട്. 160 bhp പവര്‍ പുറത്തെടുക്കുന്ന ഈ എഞ്ചിനോടൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11 ലക്ഷം രൂപ മുതലാണ്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 20.30 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

തുടക്കത്തില്‍ പറഞ്ഞ പോലെ റിവയ്ക്ക് ഒരു ഔഡി Q3 ലക്ഷ്വറി കാറുമുണ്ട്. 190 PS പവറും 320 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. എഞ്ചിന്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഔഡിയുടെ ക്വാട്രോ എഡബ്ല്യുഡി സിസ്റ്റവും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔഡിക്ക് പിന്നാലെ ക്രെറ്റ കൂടി വാങ്ങിയതോടെ രാജ്യത്തെ ഏറ്റവും സമ്പന്നയായ ബാലതാരങ്ങളില്‍ ഒരാളെന്ന റിവയുടെ പദവി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് റിവ.

More from DriveSpark

Article Published On: Wednesday, September 18, 2024, 18:07 [IST]
English summary
Richest child actress in india riva arora buys brand new hyundai creta suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X