വീടിനകത്ത് ബുഗാട്ടി ഉളള ടീമാണ്; പക്ഷേ 5 വർഷം കിടക്കാൻ പോകുന്നത് ദുബായ് ജയിലിൽ,സംഭവമിതാണ്
വിദേശരാജ്യങ്ങളിൽ പോയി ബിസിനസ് ചെയ്ത് കോടീശ്വരൻമാരായ നിരവധി ഇന്ത്യാക്കാരെ നിങ്ങൾക്ക് അറിയാമായിരിക്കും. കോടികൾ വിലയുള്ള കാറുകൾ അവരുടെയെല്ലാം ഗാരേജിൽ കാണാം. ചിലരൊക്കെ കാർ കളക്ടർമാരാണ്. അത്തരത്തിൽ പ്രശസ്ത വാഹന ശേഖരമുള്ള ആളായിരുന്നു ബൽവീന്ദർ സിംഗ് സാഹ്നി. ദുബായിൽ കള്ളപ്പണം വെളുപ്പിച്ച് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നയാളാണ് ഇദ്ദേഹം.പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനമായ ആർഎസ്‌ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയും സ്ഥാപകനുമായിരുന്നു. 76 കോടി മുടക്കി ഫാനസി നമ്പർ സ്വന്തമാക്കിയതോടെയാണ് അദ്ദേഹം ജനശ്രദ്ധ നേടാൻ തുടങ്ങിയത്.
അതോടൊപ്പം തന്നെ ലോകത്തിൽ തന്നെ 20 യൂണിറ്റുകളുള്ള ബുഗാട്ടി ചിറോൺ അദ്ദേഹത്തിൻ്റെ പാം ജുമൈറയിലുളള വീടിനുളളിലുണ്ട്. ഒരു ക്രിമിനൽ സംഘടനയോടൊപ്പം ചേർന്ന് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. 5 വർഷമാണ് അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് റോള്‍സ് റോയ്സ് കലിനന്‍ എസ്‌യുവികള്‍ വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് റോള്‍സ്-റോയ്സ് ഫാന്റം VIII-കളും മറ്റൊരു ബ്ലാക്ക് ബാഡ്ജ് കലിനനും ഉണ്ട്.

റോള്‍സ് റോയ്സിന്റെ നാല് മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. റോള്‍സ് റോയ്സ് കലിനന്‍, ഗോസ്റ്റ്, ഫാന്റം, സ്‌പെക്ടര്‍ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആണ്. ഈ ആഡംബര കാറിന്റെ എക്സ് ഷോറൂം വില 6.95 കോടി രൂപയില്‍ തുടങ്ങി 7.95 കോടി രൂപ വരെ പോകുന്നു.
ഇലക്ട്രിക് കാര്‍ ആണെങ്കിലും സ്‌പെക്ടറിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും റോള്‍സ്-റോയ്സിന്റെ സിഗ്‌നേച്ചര്‍ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേല്‍ക്കൂര ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നു.

ഐസിഇ എഞ്ചിന്‍ മോഡലുകളേക്കാള്‍ വ്യത്യസ്തമായ 23 ഇഞ്ച് അലോയ് വീലുകളും മൊഞ്ച് കൂട്ടുന്നു. മറ്റെല്ലാ റോള്‍സ് റോയ്സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.നിശബ്ദമായ ക്യാബിന് പേരുകേട്ടതാണ് റോള്‍സ് റോയ്സ് കാറുകള്‍.
ഇലക്ട്രിക് കാര്‍ ആയതിനാല്‍ അകത്തളം കൂടുതല്‍ പ്രീമിയവും നിശബ്ദവുമാക്കാന്‍ കമ്പനിക്ക് വലിയ രീതിയില്‍ പണിപ്പെടേണ്ടി വന്നിട്ടില്ല. 4 സീറ്റുകളുള്ള അള്‍ട്രാ ലക്ഷ്വറി ഇവി 102 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റോള്‍സ് റോയ്സ് അവകാശപ്പെടുന്നത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇതിന് ആക്ടീവ് സസ്പെന്‍ഷനും ഫോര്‍ വീല്‍ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








