കൊച്ചി-ജെയ്സാൽമേർ റിക്ഷാറണിന് കൊച്ചിയിൽ തുടക്കം

By Praseetha

ലീഗ് ഓഫ് അഡ്‌വെൻചറിസ്റ്റ്സ് എന്ന യുകെ കമ്പനിയാണ് റിക്ഷറൺ എന്ന ഇവന്റ് സംഘടിപ്പിച്ചത്. 104 ടീമുകളും 275 മത്സരാർത്ഥികളും അടങ്ങുന്ന ഏറ്റവും വലിയ ത്രീ വീലർ ഇവന്റാണിത്.

ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകളാണ് കൊച്ചിയില്‍ ഈ ഇവന്റിനായി ഒത്തുച്ചേർന്നത്. ലോഞ്ചിന് തുടക്കം കുറിച്ച് കൊണ്ട് പെയിന്റ് ചെയ്ത ഓട്ടോകളിലാണ് സംഘം രാജസ്ഥാനിലെ ജെയ്സാൽമേർ എന്ന സ്ഥലത്തേക്ക് യാത്ര പുറപ്പെട്ടത്.

ഓട്ടോ കൗതുകം

22 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് 3500 കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടത്. ഈ യാത്രയെ കൂടുതൽ അർത്ഥവത്താക്കുന്നത് ചാരിറ്റിയുടെ ഭാഗമായി ഓരോ ടീമും ഏകദേശം ഒരു ലക്ഷത്തോളം രൂപ സംഭാവന ചെയ്യുമെന്നതാണ്. ഇതിൽ പകുതിയും റെയിൻ ഫോറസ്റ്റ് പ്രിസർവേഷൻ ചാരിറ്റി ആയ കൂൾ എർത്തിന് നൽകുന്നതായിരിക്കും. മഴക്കാടുകളിലെ 150,000 മരങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുക.

കൊച്ചിയിൽ വെച്ചാണ് ഈ ഷോ മിക്കപ്പോഴും നടത്തപ്പെടുക. ഇവിടത്തെ മനോഹരമായ വീഥികൾ ഈ ഷോയ്ക്ക് ഉതകുംവിധമാണ്. ജെയ്സാൽമേർ ആകട്ടെ ചരിത്രപരമായി വിഖ്യാതിനേടിയ സ്ഥലമാണ്. താർ മരുഭൂമിയുടെ മദ്ധ്യത്തായി സ്ഥിതി ചെയ്യുന്ന സാൻഡ് സ്റ്റോൺ ഫോർട്ട് വളരെ പ്രസിദ്ധമാണ്. കൊച്ചിയിൽ നിന്ന് ജെയ്സാൽമേറിലേക്കുള്ള റിക്ഷ യാത്ര ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വന്നവർക്ക് വേറിട്ടൊരു അനുഭവമായിരിക്കും നൽകുക.

More from DriveSpark

Article Published On: Monday, January 4, 2016, 16:45 [IST]
English summary
Rickshaw Run January 2016 Kochi – Jaisalmer
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X