ഓലയ്ക്കും ഊബറിനും എതിരാളിയോ; ബംഗ്ലൂരുവിലെ ഡ്രൈവർ പുത്തൻ ആപ്പ് ലോഞ്ച് ചെയ്തു
കേരളത്തിൽ അധികം ഉപയോഗിക്കുന്നില്ല എങ്കിലും കേരളം വിട്ട് മറ്റ് സംസ്ഥാനത്തേക്ക് ചെന്നാൽ ഏതൊരാൾക്കും ഉപയോഗപ്രദമായ ഒരു ആപ്പാണ് ഓല, ഊബർ ടാക്സികൾ. എന്നാൽ ഇപ്പോൾ ബാംഗ്ലൂർ ഉളള ഡ്രൈവർ സ്വന്തമായി ഒരു ആപ്പ് തയ്യാറാക്കിയിരിക്കുകയാണ്. വ്യവസായ ഭീമന്മാരോട് മത്സരിക്കാൻ ഉബർ ഡ്രൈവറായ ലോകേഷ് "നാനോ ട്രാവൽസ്" എന്ന ആപ്പാണ് പുറത്തിറക്കിയത്.
@BetterBengaluru എന്ന ട്വിറ്റർ ഉപയോക്താവാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്. നാനോ ട്രാവൽസ് ആപ്പിന്റെ ക്യുആർ കോഡുള്ള ഒരു ഫോട്ടോ ഉപയോക്താവ് പങ്കിട്ടു, ആപ്പിന്റെ iOS പതിപ്പ് ഡിസംബർ 20-ന് ഔദ്യോഗികമായി അവതരിപ്പിച്ചപ്പോൾ, ആൻഡ്രോയിഡ് പതിപ്പ് 2023 ജൂലൈ മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്. നിലവിൽ 600 ഡ്രൈവർമാർ ഈ ആപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ലോകേഷിന്റെ സംരംഭ യാത്ര സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധ നേടി, ഉപയോക്താക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ സംരംഭകത്വത്തെ പ്രശംസിക്കുകയും ചെയ്ത് കമൻ്റ് ഇട്ടിട്ടുണ്ട്. ഭീമൻമാരായ ആപ്പുകൾക്കെതിരെ മത്സരിക്കുമ്പോൾ ഇത് എത്രത്തോളം വിജയകരമാകും എന്ന് അറിയില്ല എന്നാലും ഇത്തരം ഒരു നീക്കം നടത്താനുളള ധൈര്യം അദ്ദേഹത്തിന് ലഭിച്ചതിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് എല്ലാവരും.
ദൂരയാത്ര പോകുന്നവർ പണം ലാഭിക്കാൻ നോക്കുന്ന ചില പ്ലാറ്റ്ഫോമുകളാണ് കാർ പൂളിങ്ങ്. ബെംഗളൂരു പോലുള്ള ഐടി നഗരങ്ങളില്‍ പ്രത്യേകിച്ചും. ഇതേസമയം യുവ പ്രൊഫഷണലുകള്‍ അവരുടെ ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ വഴികള്‍ തേടുകയായിരുന്നു. അവരില്‍ പലരും കൂടുതല്‍ സുഖപ്രദമായ യാത്രയ്ക്കായി 'കാര്‍പൂള്‍' ചെയ്യുന്നു. കാര്‍പൂള്‍ എന്നത് ഒരു കൂട്ടം കാര്‍ ഉടമകളെ സൂചിപ്പിക്കുന്നു. അവര്‍ ഗ്രൂപ്പിലെ എല്ലാവരെയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഒരു സമയം ഒരു കാര്‍ മാത്രമേ ഉപയോഗിക്കൂ.
കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. കാര്‍പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ദൈനംദിന യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുകയും നഗരവാസികള്‍ക്ക് ഒരു ശല്യമായി മാറിയ കനത്ത ട്രാഫിക് ജാമുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവേ ബെംഗളൂരുവില്‍ വസിക്കുന്നവര്‍ പറയുന്നത്.
ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യുകയോ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴയോ ഈടാക്കുകയോ ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാര്‍പൂളിംഗ് ആപ്പുകള്‍ നിയമം ലംഘിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ പൂളിംഗ് ആപ്പുകള്‍ക്കെതിരെ ബെംഗളൂരു നരഗത്തിലെ ടാക്സി ഡ്രൈവര്‍ നിരന്തരമായി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.
കാര്‍ പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ ടാക്‌സി ഡ്രൈവര്‍മാര്‍ അപമാനിക്കുന്ന വീഡിയോ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക് ടാക്‌സി അഗ്രിഗേറ്റര്‍മാരായ റാപ്പിഡോ, ഓല, ഊബര്‍ എന്നിവയെ എതിര്‍ക്കുന്നവക്കൊപ്പം കാര്‍ പൂളിംഗ് അഗ്രിഗേറ്റര്‍മാരായ ക്വിക്ക് റൈഡിനെയും അവര്‍ എതിര്‍ക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ കാര്‍പൂളിങ്ങിന് ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ നഗരത്തിലെ വിവിധ ആര്‍ടി ഓഫീസുകള്‍ക്ക് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാര്‍പൂളിങ്ങിന് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വാണിജ്യ ആവശ്യങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ ടാക്‌സികളായി രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ണാടകയിലെ ഒരു രാജ്യസഭ എംപി അഭിപ്രായപ്പെട്ടു. ബെംഗളൂരു ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 73.6 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം ഫോര്‍വീലറുകളും ഉള്‍പ്പെടെ 1.1 കോടിയിലധികം വാഹനങ്ങള്‍ നിലവില്‍ നഗരത്തിലെ നിരത്തുകളിലുണ്ട്.


Click it and Unblock the Notifications








