എങ്കിലും, എന്തിനായിരുന്നൂ അത്...?
റോഡില്‍ എത്ര സ്ഥലം ബാക്കിയുണ്ടായിരുന്നാലും ചിലര്‍ക്ക് മറ്റുള്ളവരെ പിന്തുടരുന്നത് ഒരു ക്രയ്‍സാണ്. ഈ ക്രെയ്‍സിന്‍റെ അവസാനം മിക്കവാറും സന്ദര്‍ഭങ്ങളില്‍ മുമ്പില്‍ യാത്ര ചെയ്യുന്ന നിര്‍ഭാഗ്യവാന്‍റെ മൂട്ടിനിട്ട് പണി കൊടുക്കുന്നതില്‍ അവസാനിക്കുന്നു. ഇവിടെ അത്രമൊരു ഡ്രൈവറെ പരിചയപ്പെടാം. രണ്ട് നിര്‍ഭാഗ്യവാന്മാരെയും.
മോട്ടോറിസ്റ്റുകളുടെ ഭൂമിയിലെ പറുദീസകളിലൊന്നായ മുള്‍ഹോളണ്ട് ഹൈവേയിലാണ് സംഭവം നടക്കുന്നത്. ഈ ഹൈവേയിലേക്ക് മോട്ടോറിസ്റ്റുകള്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. സതേണ്‍ കാലിഫോര്‍ണിയയിലെ സാന്‍റ മോണിക്ക കുന്നുകളിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.
എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു ഈ അപകടമെന്ന് ആര്‍ക്കും കാണാന്‍ കഴിയും. ഒരു വളവ് തിരിഞ്ഞു വന്നയുടനെ തന്‍റെ മുമ്പില്‍ വളരെ കുറഞ്ഞ വേഗതയില്‍ രണ്ട് സൈക്കിളുകാര്‍ സഞ്ചരിക്കുന്നത് മോട്ടോര്‍സൈക്കിളുകാരന് ഒട്ടും പിടിച്ചില്ല. ഉടന്‍ കൊടുത്തു പണി. ഒന്നല്ല; രണ്ടെണ്ണം!!


Click it and Unblock the Notifications








