മേല്‍ക്കൂരകള്‍ക്ക് മുകളില്‍ ഒരു സ്റ്റണ്ട്
നമ്മുടെ നാട്ടിലെ ചില ചെക്കന്മാര്‍ പിന്നിലെയും മുന്നിലെയും ടയറുകള്‍ പൊക്കിക്കളിക്കുന്ന ആ സംഗതിയാണ് 'ബൈക്ക് സ്റ്റണ്ട്' എന്ന് നിങ്ങല്‍ തെറ്റിദ്ധരിച്ചിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. ചില പ്രഫഷണല്‍ സ്റ്റണ്ടര്‍മാര്‍ ബൈക്കിനെ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളവര്‍ 'പിന്‍ഭാഗം പൊന്തിക്കല്‍' കണ്ട് ഞെട്ടേണ്ട കാര്യമില്ലല്ലോ.
ഇവിടെ നിങ്ങള്‍ കാണാന്‍ പോകുന്നത് അത്ര സാധാരണമായ ഒരു സ്റ്റണ്ടല്ല. വീടുകളുടെ മേല്‍ക്കൂരകളിലൂടെയും ഇടുങ്ങിയ ഗലികളിലൂടെയും ഈ സ്റ്റണ്ടര്‍ നടത്തുന്ന നീക്കങ്ങള്‍ കാഴ്ചക്കാരനെ സ്റ്റണ്ടാക്കും എന്ന കാര്യത്തില്‍

ഒരു 'ട്രയല്‍ ബൈക്കാ'ണ് ഈ സ്റ്റണ്ടിനായി ഉപയോഗിച്ചിട്ടുള്ളത്.

ഫ്രീ റൈഡിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുള്ള ഈ ബൈക്കിലാണ് വളരെ ദുര്‍ഘടം പിടിച്ച ഇടങ്ങളിലൂടെയുള്ള സ്റ്റണ്ട് അരങ്ങേറുന്നത്.

വീടുകള്‍ക്ക് മുകളിലൂടെയും ഇടുങ്ങിയ തെരുവുകളിലൂടെയും ഉണക്കാനിട്ട വസ്ത്രങ്ങള്‍ക്കിടയിലൂടെയും വാഹനങ്ങള്‍ക്കു മുകളിലൂടെയും സ്റ്റണ്ട് അരങ്ങേറുന്നു.

ഫ്രഞ്ചുകാരനായ ട്രയല്‍ റൈഡര്‍, ജൂലിയന്‍ ഡുപോണ്ട് നടത്തുന്ന ഈ സ്റ്റണ്ട് കണ്ടിട്ടില്ലെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെയാണ്.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








