ജീവൻ രക്ഷിച്ചവർക്ക് സ്കൂട്ടർ സമ്മാനിച്ച ക്രിക്കറ്റ് താരത്തെ മനസിലായോ, വൈറൽ വീഡിയോ കാണാം

സിനിമാ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരുണ്ട് ക്രിക്കറ്റ് താരങ്ങൾക്കും. ആരാധകർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്ന ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യൻ ടീമിലെ പ്രഗൽഭനായ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് തൻ്റെ ആരാധകർക്കല്ല, തൻ്റെ ജീവൻ രക്ഷിച്ചവർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടി നേടിയിരിക്കുകയാണ്. ക്രിക്കറ്റ് താരത്തിന് എങ്ങനെയാണ് അപകടമുണ്ടായത്, എന്താണ് സമ്മാനം കൊടുത്തതെന്ന് അറിയാനായി തുടർന്ന് വായിക്കാൻ മറക്കരുതേ.

2022 -ൽ തനിക്ക് അപകടമുണ്ടായപ്പോൾ രക്ഷിച്ച രജത് കുമാറിനും നിഷു കുമാറിനും രണ്ട് ആക്ടിവ 125 സ്കൂട്ടറുകളാണ് ഋഷഭ് പന്ത് സമ്മാനമായി നൽകിയത്. സമ്മാനം ലഭിച്ച കരണ്ട് പോരും സ്കൂട്ടർ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാനാകില്ലെന്നും എന്നാൽ അപകടസമയത്ത് തന്നെ ഏറ്റവും കൂടുതൽ സഹായിക്കുകയും ആശുപത്രിയിൽ എത്താൻ സഹായിക്കുകയും ചെയ്ത രണ്ട് പേരോട് പ്രത്യേകം നന്ദി എന്നാണ് പന്ത് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.

ഋഷഭ് പന്ത് നൽകിയ സമ്മാനം ആക്ടിവ 125 സ്കൂട്ടറാണ് . വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പ്രതിമാസം ലക്ഷക്കണക്കിന് ആക്‌ടിവകളാണ് നമ്മുടെ നിരത്തുകളിലേക്ക് എത്തുന്നത്. കാലത്തിന് അനുസൃതമായ മാറ്റങ്ങളുമായി സ്‌കൂട്ടറിനെ പുതുമയുള്ളതായി നിലനിർത്താനും ജാപ്പനീസ് വാഹന നിർമാതാക്കൾ ശ്രമിക്കാറുണ്ട്. ആക്‌ടിവക്ക് ഇപ്പോൾ 75,347 രൂപ മുതൽ 81,348 രൂപ വരെ മുടക്കേണ്ടി വരും. അതേസമയം 125 സിസി പതിപ്പിന് 78,920 രൂപ മുതൽ 86,093 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

ടോപ്പ് എൻഡ് ആക്‌ടിവ 125 H-സ്മാർട്ടിന്റെ വില 88,093 രൂപയാണ്. നിലവിൽ ആറാംതലമുറ ആവർത്തനത്തിലുള്ള ആക്‌ടിവയുടെ 6G എന്ന പേരിൽ കമ്പനി മാറ്റംവരുത്തിയിരുന്നു. പേരിൽ നിന്ന് 6G എന്ന ടാഗ് അല്ലെങ്കിൽ വാല് ഹോണ്ട ഒഴിവാക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. പകരം ഇനി മുതൽ ആക്‌ടിവയിൽ വാലുകളൊന്നുമില്ലാതെ വെറും ആക്‌ടിവയായി അറിയപ്പെടും.

ഹോണ്ട ആക്‌ടിവയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് എയർ കൂൾഡ് 109 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 7.73 bhp പവറിൽ 8.90 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിൽ ഈ സെഗ്മെന്റിൽ ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ്, യമഹ റേ ZR, ഹീറോ പ്ലഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് ആക്ടിവ 110 സിസി പതിപ്പിന്റെ പ്രധാന മത്സരം.

അതേസമയം 8.19 bhp കരുത്തിൽ 10.4 Nm torque നിർമിക്കുന്ന 124 സിസി, എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട ആക്ടിവ 125 ഉപയോഗിക്കുന്നത്. സുസുക്കി ആക്‌സസ് 125, യമഹ ഫാസിനോ 125, ടിവിഎസ് ജൂപ്പിറ്റർ 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയ്‌ക്കെതിരെയാണ് ഈ വേരിയന്റ് മാറ്റുരയ്ക്കുന്നത്. ഡ്രം, ഡ്രം അലോയ്, ഡിസ്‌ക്, H-സ്മാർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിൽ ആക്‌ടിവ 125 സ്വന്തമാക്കാനാവും.

പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ പുതിയ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ ഹോണ്ട പുറത്തിറക്കിയ ആക്ടിവ 125 H-സ്മാർട്ട് വേരിയന്റും രാജ്യത്ത് ശ്രദ്ധനേടിയെടുത്തിട്ടുണ്ട്. കാറുകളിൽ കാണുന്നതിനു സമാനമായ സ്മാർട്ട് കീ സംവിധാനമാണ് ഇതിലൂടെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 24, 2024, 11:00 [IST]
English summary
Rishabh pant gifted two scooters to who helped him after his fatal road accident
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X