പ്രധാനമന്ത്രിക്ക് എന്തും ആവാമെന്നായോ; വമ്പൻ വിമർശനങ്ങൾ നേരിട്ട് ഋഷി സുനക്

വാഹനമോടിക്കുമ്പോൾ മാത്രമല്ല കാറിൽ യാത്ര ചെയ്യുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ ആവശ്യകതയെ കുറിച്ചും എല്ലാവർക്കും അറിയാമല്ലോ എല്ലാവർക്കും അറിയാം. എല്ലാവരും ഈ നിയമം അനുസരിക്കുന്നില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ പോലും ചിലപ്പോൾ ഈ സുരക്ഷാ പ്രോട്ടോക്കോൾ അവഗണിക്കുന്നു.

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടിയുടെ നേതാവുമായ ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയുന്ന് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ നോൺ-മെട്രോപൊളിറ്റൻ കൗണ്ടിയായ ലങ്കാഷെയറിൽ ലെവലിംഗ്-അപ്പ് ഫണ്ടിംഗ് സ്കീം പ്രൊമോട്ട് ചെയ്യുന്ന ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ക്ലിപ്പിൽ പ്രധാനമന്ത്രി സംസാരിക്കുന്നതാണ് വീഡിയോ.

പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നത് മാത്രമാണ് ഈ വീഡിയോയുടെ പ്രശ്നം. ഇത് ശ്രദ്ധയിൽപ്പെട്ട്, നിരവധി പ്രസിദ്ധീകരണങ്ങളും സോഷ്യൽ മീഡിയയിലെ ആളുകളും നേതാവിനെ വിമർശിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതെ അശ്രദ്ധ കാണിച്ചതിനെതിരെ ഒരുപാട് വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്

ഇതിനെത്തുടർന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു ഔദ്യോഗിക വക്താവ് യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രിയുടെയും ഓഫീസ് ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഒരു ചെറിയ ക്ലിപ്പ് ചിത്രീകരിക്കാൻ പ്രധാനമന്ത്രി തന്റെ സീറ്റ് ബെൽറ്റ് ഊരിമാറ്റിയതാണെന്നും. തൻ്റെ തെറ്റ് അദ്ദേഹം പൂർണ്ണമായും അംഗീകരിക്കുകയും അതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രിക്ക് എന്തും ആവാമെന്നായോ; വമ്പൻ വിമർശനങ്ങൾ നേരിട്ട് ഋഷി സുനക്

യുകെയിലെ ഒരു ശരാശരി വ്യക്തിക്ക് സീറ്റ് ബെൽറ്റ് ധരിക്കാതെ പിടിക്കപ്പെട്ടാൽ 500 പൗണ്ട് വരെ പിഴ ലഭിക്കുമെന്നതിനാൽ യുകെ പ്രധാനമന്ത്രിയുടെ ഈ നടപടി വൻ വിവാദത്തിന് കാരണമായിരിക്കുകയാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത ചില കേസുകളിൽ മാത്രമാണ് പിഴ ഒഴിവാക്കുന്നത്. പരിശോധിച്ച മെഡിക്കൽ പ്രശ്നങ്ങൾ, പോലീസ്, ഫയർ, റെസ്ക്യൂ സേവനങ്ങൾ എന്നിവയ്ക്കായി ഓട്ടോമൊബൈൽ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ ആണ് ഇത്തരത്തിലുളള കേസുകൾ.

ഒരു കാറിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗങ്ങളിലൊന്നാണ് സീറ്റ് ബെൽറ്റ് എന്നത് നമ്മൾ എല്ലാവരും ഓർക്കണം. ഏത് വ്യക്തി ആയാലും അവർ എപ്പോഴും അത് ധരിക്കുകയും വേണം. അപകട സമയങ്ങളിൽ നമ്മളെ വലിയ രീതിയിൽ രക്ഷിക്കാൻ സീറ്റ് ബെൽറ്റിന് സാധിക്കും. ഈ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വ്യവസായി മുൻ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ പെട്ടെന്നുള്ള വിയോഗം. അപകടസമയത്ത് വ്യവസായ പ്രമുഖൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് WHO ഇന്ത്യയിലെ സീറ്റ് ബെൽറ്റ് സാഹചര്യത്തെക്കുറിച്ച് ഒരു പഠനം സംഘടിപ്പിച്ചു, അതിന്റെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2021-ൽ ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചവരിൽ 10ൽ 8 പേരും (അല്ലെങ്കിൽ ഏകദേശം 83%), MORTH പരസ്യമാക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സംഭവസമയത്ത് സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ല. ഇരുചക്രവാഹന അപകടങ്ങളിൽ മരിച്ചവരിൽ ഏകദേശം 67% പേരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല, ഇത് മറ്റൊരു ഘടകമാണ്. സീറ്റ് ബെൽറ്റ് പോലെ തന്നെ വലരെ പ്രധാനപ്പെട്ടതാണ് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക എന്നതും

"ഇന്ത്യയിലെ റോഡപകടങ്ങൾ 2021" എന്ന തലക്കെട്ടിലുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണമനുസരിച്ച്, നാലുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന റോഡപകടങ്ങളിൽ ഏർപ്പെട്ട 19,811 പേരിൽ 16,397 പേരും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിന്റെ ഫലമായിട്ടാണ് മരിച്ചത്. അത് കൊണ്ട് കാറിൽ എപ്പോൾ കയറിയാലും സീറ്റ് ബെൽറ്റ് ധരിക്കാൻ ശ്രദ്ധിക്കുക. അത് മാത്രമല്ല പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പാക്കുകയും വേണം. കുറച്ചു ദൂരമല്ലേ ഉളളു സീറ്റ് ബെൽറ്റ് ഇടേണ്ട കാര്യമുണ്ടോ എന്നൊക്കെ തോന്നിയേക്കാം, പക്ഷേ ഒന്നോർക്കുക, അപകടം സംഭവിക്കാൻ ഒരു സെക്കൻഡ് മതി. സീറ്റ് ബെൽറ്റ് ധരിച്ചത് കൊണ്ട് രക്ഷപ്പെട്ട അപകടങ്ങ8 നിങ്ങൾക്കും കാണില്ലേ. അത് കമൻ്റ് ബോക്സിൽ പങ്ക് വയ്ക്കാൻ മറക്കരുത്

Most Read Articles

Malayalam
English summary
Rishi sunaik uk prime minister without seat belt
Story first published: Saturday, January 21, 2023, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X