കാലവർഷമിങ്ങെത്തി കേട്ടോ, നിങ്ങൾ അണ്ടർബോഡി കോട്ടിങ്ങ് ചെയ്തില്ലെങ്കിൽ പണി വരാൻ പോകുന്നത് ഇങ്ങനെ
മഴക്കാലമായാലും വേനൽക്കാലമാണെങ്കിലും നിങ്ങളുടെ വാഹനത്തിന് ആവശ്യമായ പരിപാലനം കൊടുത്തില്ലെങ്കിൽ പോക്കറ്റ് ചോരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് കൊണ്ട് മഴക്കാലത്ത് ചെളിയും വെളളവും കയറി വാഹനത്തിൻ്റെ അണ്ടർബോഡിയിൽ കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്. അണ്ടർബോഡി കോട്ടിങ്ങിൻ്റെ ആവശ്യകത എന്താണെന്ന് ഒന്ന് പരിശോധിച്ച് നോക്കിയാലോ.
വാഹനത്തിൻ്റെ അണ്ടർബോഡി കൂടുതലായി വെളളം തെറിക്കുകയും കെട്ടിക്കെടക്കുന്ന അവസ്ഥയുളളത് കൊണ്ടാണ് തുരുമ്പ് പിടിക്കുന്നത്. മതിയായ സംരക്ഷണമില്ലാതെ, ലോഹഭാഗങ്ങൾ തുരുമ്പെടുക്കുകയും, വാഹനത്തിൻ്റെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യും. കാലക്രമേണ തുരുമ്പിൻ്റെ വരുന്നതോടെ ഇന്ധന ലൈനുകളും സസ്പെൻഷൻ ഘടകങ്ങളും നശിക്കാൻ വഴിവയ്ക്കും, അവസാനം അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാക്കേണ്ടി വരും.

ശരിയായ അണ്ടർബോഡി സംരക്ഷണം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന നശിപ്പിക്കുന്ന മൂലകങ്ങൾക്കെതിരെ ശക്തമായ ഒരു തടസ്സം സൃഷ്ടിക്കുന്നു. പല വിദേശ രാജ്യങ്ങളിലും നനഞ്ഞ കാലാവസ്ഥയിൽ ഐസ് രൂപപ്പെടുന്നത് തടയാൻ റോഡുകളിൽ ഉപ്പ് പ്രയോഗിക്കുന്നു. എന്നാൽ ഈ ഉപ്പ് ശരിയായ രീതിയിൽ വിതറിയില്ലെങ്കിൽ വാഹനത്തിൻ്റെ അടിവശത്തെ സാരമായി ബാധിക്കും. ഉപ്പ് ലോഹ ഘടകങ്ങളുമായി ചേർന്ന് തുരുമ്പിനെ വേഗത്തിലാക്കുന്നു.
ഒരു തീരപ്രദേശത്ത് താമസിക്കുന്നവരാണ് നിങ്ങളെങ്കിൽ, പലപ്പോഴും ഈ പ്രശ്നം നേരിടേണ്ടി വന്നേക്കാം. നിർഭാഗ്യവശാൽ, ശരിയായ സംരക്ഷണമില്ലാതെ, ഈ ഉപ്പ് വാഹനത്തിൻ്റെ അണ്ടർബോഡിയിൽ അടിഞ്ഞു കൂടുന്നു, എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഈ വിധത്തിൽ പെട്ടെന്ന് നശിക്കാൻ സാധ്യതയുളള ഭാഗം. കാലക്രമേണ ഇത് ദുർബലമാകുന്നത് വാതക ചോർച്ചയിലേക്ക് നയിക്കുന്നു, വാഹനത്തിൻ്റെ എഞ്ചിൻ പ്രകടനം കുറയ്ക്കുകയും ചെയ്യുന്നു.

മഴക്കാലമായാൽ റോഡുകളിലെ കുണ്ടും കുഴികളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇതിന് മുകളിലൂടെ വാഹനമോടിക്കുന്നത് വാഹനത്തിൻ്റെ അണ്ടർബോഡിയിൽ ചെറിയ ഉരച്ചിലും അഴുക്കും പറ്റുന്നു. ശക്തമായ മൺസൂൺ മഴയിൽ ഒരു കാർ ആഴത്തിലുള്ള കുഴിയിൽ ഇടിച്ചെന്ന് കരുതുക. ആഘാതം അകത്ത് ഏൽക്കുന്നില്ല എങ്കിലും വാഹനത്തിൻ്റെ പുറത്ത് പ്രത്യേകിച്ച് താഴെഭാഗത്ത് വലിയ നാശം വരാൻ സാധ്യതയുണ്ട്.
ബ്രേക്കിംഗ്, സസ്‌പെൻഷൻ സംവിധാനങ്ങൾ പോലുള്ള പ്രധാന ഘടകങ്ങൾ നന്നായി സംരക്ഷിക്കുന്നത് അപകടങ്ങളുടെയും തകരാറുകളുടെയും സാധ്യത കുറയ്ക്കുന്നു. നിങ്ങൾ ഒരു കാർ ഉടമയാണെങ്കിൽ അണ്ടർബോഡി കോട്ടിങ്ങിന് വേണ്ടി നിങ്ങൾ പണം മുടക്കുന്നത് ഒരുനഷ്ടമായി കരുതരരുത്. ഷോറൂമിൽ നിന്ന് നിങ്ങളുടെ വാഹനത്തിന് കോട്ടിങ്ങ് ലഭ്യമാക്കുന്നത് നല്ലതാണ് എന്ന് പറയുന്നത് വെറുതെയല്ല. കാശ് മേടിക്കാനുളള തന്ത്രമാണ് എന്നൊന്നും വിചാരിക്കരുതേ.
മണ്‍സൂണ്‍ കാലത്ത് മഴ പെയ്യുമ്പോള്‍ അത് വാഹനം 'വാട്ടര്‍ സര്‍വീസ്' ചെയ്യാന്‍ പറ്റിയ അവസരമായി എടുക്കുന്നവര്‍ ഉണ്ട്. വെള്ളക്കെട്ടിലൂടെയും മറ്റും ഓടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നത് വാഹനത്തിന്റെ അടിവശത്തെ അഴുക്ക് നീക്കം ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ഈ രീതിയില്‍ വെള്ളം തെറിപ്പിക്കുന്നത് കാറിന്റെ അടിഭാഗത്ത് കൂടുതല്‍ അഴുക്ക് നിക്ഷേപിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തെറിക്കുന്ന വെള്ളം വഴി ബമ്പറിന്റെ സ്ഥാനം തെറ്റാന്‍ വരെ സാധ്യത കാണുന്നുണ്ട്.
മോഡേണ്‍ കാറുകളില്‍ ഇന്ന് കാണപ്പെടുന്ന ഒരു സുപ്രധാന സവിശേഷതയാണ് ക്രൂയിസ് കണ്‍ട്രോള്‍. ദീര്‍ഘദൂര യാത്രയില്‍ ഒരേ വേഗത നിലനിര്‍ത്താന്‍ കാര്‍ ഡ്രൈവര്‍മാരെ ഇത് പ്രാപ്തരാക്കുന്നു. സെന്‍സറുകളുടെ സഹായത്തോടെയാണ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം കാറിന്റെ വേഗത നിയന്ത്രിക്കുന്നത്. ഇത് യാന്ത്രികമായി റോഡിന്റെ അവസ്ഥ മനസ്സിലാക്കുകയും വേഗത ക്രമീകരിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications








