റോഡപകടങ്ങളുടെ കാരണം അധികാരികൾ മാത്രമാണോ? ബാധ്യത നമ്മൾക്കുമുണ്ട്
ഇന്ത്യയിലെ ജനസാന്ദ്രതയും വാഹനങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ റോഡപകടങ്ങളുടെ എണ്ണവും ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ്. 2024 -ന് മുൻപ് 50 ശതമാനം റോഡപകടങ്ങൾ കുറയ്ക്കാന കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട് എങ്കിലും ചില പ്രതിസന്ധികൾ നേരിടുന്നത് കൊണ്ട് ഈ നേട്ടം കൈവരിക്കാൻ കുറച്ചുകൂടി കാലതാമസം എടുക്കും എന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ അഭിപ്രായം.
രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.
ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.

അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
കേരളത്തിൽ അത് കൊണ്ടാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായത്. 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. അത് കൊണ്ട് ഏത് അപകടം ഉണ്ടായാലും സർക്കാരിനെ കുറ്റം പറയാതെ സ്വയം ഒന്ന് സൂക്ഷിക്കുന്നത് കൂടി നല്ലതാണ്.


Click it and Unblock the Notifications








