ആക്സിലേറ്ററിൽ കാൽ അമർത്തുമ്പോൾ ഇത് മറക്കരുതേ; രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് എപ്പോഴും ഓർമിപ്പിക്കുന്ന കാര്യമാണ്. പക്ഷേ പലരും ഇതൊന്നും ചെവികൊള്ളാറില്ല എന്നതാണ് സത്യം. എന്തിനധികം പറയുന്നു ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് പറഞ്ഞാൽ തന്നെ എത്ര പേർ അനുസരിക്കുന്നുണ്ട്. തൊട്ട് അടുത്ത കവല വരെ പോകാൻ എന്തിനാ ഹെൽമറ്റ് എന്നായിരിക്കും അവരുടെ അവകാശവാദം. അടുത്ത് ആണെങ്കിലും അകലെ ആണെങ്കിലും ഒരു അപകടം വരാൻ അധികം സമയമൊന്നും വേണ്ട എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്.

രാജ്യത്തെ റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഏകദേശം 480,000 റോഡപകടങ്ങൾ ഉണ്ടായിട്ടുളളതിൽ 180,000 മരണങ്ങളും 400,000 ത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കേണ്ടത് ഓരോ ഇന്ത്യക്കാരൻ്റേയും ചുമതലയാണ് എന്നത് മറക്കരുത്.

രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ. അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ.

അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് എന്ന് ഇതിന് മുൻപ് തന്നെ നിരവധി പഠനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്.

വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക.

Take a Poll

ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 25, 2025, 11:39 [IST]
English summary
Road accident india records highest global cases details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X