സർക്കാർ ഇപ്പോഴും പരിശോധിക്കുകയാണെന്ന്; അപകടത്തിൽപ്പെടുന്നവർക്കുളള സൗജന്യ ചികിത്സ പാഴ്വാക്കായി

റോഡപകടത്തിൽപ്പെടുന്നവർക്ക് 48 മണിക്കൂറിനുളളിൽ ഫ്രീ ചികിത്സ നടപ്പാക്കണമെന്ന സർക്കാരിൻ്റെ പദ്ധതി ഇപ്പോഴും നടപ്പിലായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ട്രോമാകെയർ പദ്ധതിയുടെ ഭാഗമായി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പണമീടാക്കാതെ ചികിത്സനൽകുമെന്ന് 2017 നവംബറിലായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴുളള സംവിധാനം പ്രവർത്തിക്കുന്നത് ത്രിതല ചികിത്സാസംവിധാനം സർക്കാർ ആശുപത്രികളെയും സർക്കാർ മെഡിക്കൽ കോളേജുകളെയും മാത്രം ബന്ധിപ്പിച്ചു കൊണ്ടാണ്. കൃത്യസമയത്ത് പരിചരണം ലഭിക്കാത്തത് കൊണ്ടാണ് അപകടത്തിൽപ്പെടുന്ന ഭൂരിഭാഗം ആളുകളും മരണപ്പെടുന്നത് എന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ.

നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം.

ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം. എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 9, 2025, 15:12 [IST]
English summary
Road accident victims within 48 hours free treatment all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X