ഓരോ മൂന്ന് മിനിറ്റിലും രാജ്യത്ത് ഒരു ജീവൻ പൊലിയുന്നു; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 2023-ൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്, മരിച്ചവരുടെ കണക്ക് നോക്കിയാൽ 1.68 ലക്ഷം കവിഞ്ഞു, ഇത് പ്രതിദിനം 462 മരണങ്ങൾ അല്ലെങ്കിൽ ഓരോ മൂന്ന് മിനിറ്റിലും ഒരാൾ എന്നതിലേക്ക് എത്തിയിരിക്കുകയാണ്. 2030 ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കാനാണ് ഇന്ത്യയും ലക്ഷ്യമിടുന്നത് എന്നതിനാൽ റോഡ് മരണങ്ങളുടെ കുതിച്ചുചാട്ടം വളരെ ആശങ്കാജനകമാണെന്ന് മാത്രമേ പറയാൻ കഴിയു.

2021 നെ അപേക്ഷിച്ച് 2022 ൽ, മരണങ്ങളുടെ കാര്യത്തിൽ രാജ്യം ഏകദേശം 9 ശതമാനം ഉയർന്നിരുന്നു, എന്നാൽ 2019-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷത്തിലെ മരണങ്ങളേക്കാൾ 11.5 ശതമാനം കൂടുതലുമാണ്. 2022 ൽ, അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 4.43 ലക്ഷമായിരുന്നു, 2021 ൽ ഇത് 3.84 ലക്ഷമായിരുന്നു, ഇത് ഏകദേശം 15 ശതമാനത്തിൻ്റെ വർധനവാണ്.

ഓരോ മൂന്ന് മിനിറ്റിലും രാജ്യത്ത് ഒരു ജീവൻ പൊലിയുന്നു; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഓരോ മൂന്ന് മിനിറ്റിലും രാജ്യത്ത് ഒരു ജീവൻ പൊലിയുന്നു; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

അഥവാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല, ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലോ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം.

വാഹനമോടിക്കാൻ പഠിക്കുമ്പോൾ മുതൽ ശീലിക്കേണ്ട ഒരു കാര്യമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശീലിക്കുക എന്നത്. അതിനാല്‍ തന്നെ വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍, സ്റ്റോപ്പ് സിഗ്‌നല്‍, ലെയ്ന്‍ മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇത് നിര്‍ണായകമാണ്. അടുത്തതായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച നല്ല ബോധവാനായിരിക്കുകയെന്നതാണ്.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം. അത് വഴി അപകടങ്ങളും വർധിച്ചു വരികയാണ്. കുറച്ച് കാര്യങ്ങൾ അറിഞ്ഞു വയക്കുന്നത് നല്ലതാണ്.

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

More from DriveSpark

Article Published On: Tuesday, October 17, 2023, 10:19 [IST]
English summary
Road accidents rate in india increasing these are the reasons all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X