ഹോ.. എലിമീശ ഗ്യാപ്പിന് രക്ഷപ്പെട്ടു; കലിപ്പ് തീരാതെ ബൈക്ക് പൊളിച്ചെടുത്തു
റോഡ് മുറിച്ച് കടക്കുമ്പോൾ രണ്ട് വശത്തേക്കും നോക്കി വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പാക്കിയിട്ട് വേണം റോഡിലേക്ക് ഇറങ്ങാൻ. എന്നാൽ പലരും തങ്ങളുടെ വീടിൻ്റെയുളളിലൂടെ നടക്കുന്നത് പോലെയാണ് റോഡിലൂടെ നടക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന ആളുകൾ കാരണം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരുപാട് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭോപ്പാലിൽ വച്ച് നടന്ന ഒരു പുതിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നത്. ഹൈവേയിലൂടെ വന്ന് കൊണ്ടിരുന്ന കെടിഎം RC 390 ഒരു യുവതിയുമായി കൂട്ടിയിടിക്കാതെ പോകുന്നു. പക്ഷേ അതിൻ്റെ ദേഷ്യത്തിന് സ്ത്രീ ബൈക്കിന് കേടുപാടുകൾ ഉണ്ടാക്കുകയാണ്. KTM RC 390 ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ യാത്രികൻ ക്രോസിങ്ങിനിടെ ഒരു അപകടം ഒഴിവാക്കിയിരുന്നു. ബൈക്ക് യാത്രികൻ അപകടം ഒഴിവാക്കിയെങ്കിലും യുവതിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ തിരിച്ചു എത്തി.

പക്ഷേ ബൈക്ക് യാത്രികനോട് ശാന്തമായി പ്രതികരിക്കുന്നതിന് പകരം യുവതി ബൈക്ക് റൈഡറിനെതിരെ ദേഷ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. തർക്കത്തിനിടെ അവൾ അവന്റെ മോട്ടോർ സൈക്കിളിന്റെ സൈഡ് ഫെയറിംഗിന് കേടുപാടുകൾ വരുത്തി. ആർസി 390 റൈഡർ അമിത വേഗതയിലായിരുന്നു യാത്ര ചെയ്തതെന്ന് സ്ത്രീ അവകാശപ്പെടുന്നു.
തർക്കം നടക്കുന്നതിനിടയ്ക്ക് ആളുകൾ കൂടുകയും അമിതവേഗതയിൽ വാഹനം ഓടിച്ചതിന് റൈഡറിനെ എല്ലാവരും കുറ്റപ്പെടുത്തി, അത് പോലെ തന്നെ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതിന് യുവതിയോട് ദേഷ്യപ്പെടുകയും ചെയ്തു. സീബ്രാ ക്രോസിങ്ങിലൂടെ മാത്രമേ മറ്റ് രാജ്യങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ കഴിയുകയുളളു. നമ്മുടെ രാജ്യത്ത് ഇത് അപ്രായോഗികമാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

എന്നിരുന്നാലും കുറച്ചൊക്കെ ശ്രദ്ധിക്കാതെ എങ്ങനെയാണ് ഒരാൾക്ക് റോഡ് മുഖറിച്ച് കടക്കാൻ സാധിക്കുന്നത്. ഹൈവേകളിൽ വാഹനം നല്ല വേഗത്തിലായിരിക്കുമല്ലോ സഞ്ചരിക്കുന്നത്. പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ വാഹനത്തിന് അത് പോലെ ബ്രേക്ക് ചെയ്യാനുളള സമയം പോലും കിട്ടില്ല. വേഗത കുറയ്ക്കുകയും കാൽനടയാത്രക്കാരെ തെരുവിലൂടെ കടന്നുപോകാൻ അനുവദിക്കുകയും ചെയ്യേണ്ടത് വാഹനമോടിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നാണ് കോടതികൾ പോലു പറയുന്നത്. പക്ഷേ അത് പോലെ കാൽനടക്കാരും ശ്രദ്ധിക്കണം.
ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്താൻ കഴിഞ്ഞവരാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. രാജ്യത്ത് ബജാജുമായി കൈകോർത്താണ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ടീസർ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ ദേ ഇപ്പോൾ കെടിഎം ഇന്ത്യ പുതുക്കിയ 2023 മോഡൽ ഡ്യൂക്ക് 200 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.96 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റ് സമ്മാനിച്ചതാണ് പ്രധാന മാറ്റം.
പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഓപ്ഷനുള്ള വേരിയന്റിന് നിലവിലുള്ള 200 ഡ്യൂക്കിനെക്കാൾ 3,155 രൂപ കൂടുതലാണ് ചെലവഴിക്കേണ്ടി വരിക. 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പ് മാത്രമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്ന ഒരേയൊരു മാറ്റം എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. ഇലക്‌ട്രോണിക് ഓറഞ്ച്, മെറ്റാലിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുമാവും.
പുതിയ എൽഇഡി DRL പുത്തൻ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം കെടിഎം ഡ്യൂക്ക് 200 മോഡലിലേക്ക് കോർത്തിണക്കിയിരിക്കുന്നത്. ഈ ഹെഡ്‌ലാമ്പ് യൂണിറ്റിന് ബീമിനായി 6 റിഫ്‌ളക്ടറുകളുള്ള 32 എൽഇഡികളുടെ ഒരു ശ്രേണി ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 1290 സൂപ്പർ ഡ്യൂക്ക് R പതിപ്പിലെ ഹെഡ്‌ലാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഹെഡ്‌ലൈറ്റിനും രൂപംകൊടുത്തിരിക്കുന്നത്. ഇത്രയും പണം ചെലവഴിച്ച് വാങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളിൽ ഈയൊരു ഫീച്ചറില്ലെന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ച വിഷയമാണ്.


Click it and Unblock the Notifications








