ട്രാഫിക് ബോധവൽക്കരണവുമായി 'ശുഭയാത്ര'; വേണം ജീവൻ്റെ വിലയുളള ജാഗ്രത

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തത് കൊണ്ട് ഒരുപാട് ജീവനുകൾ നിരത്തുകളിൽ പൊലിയുന്നുണ്ട്. ഒരു നിമഷത്തെ അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് നമ്മളെ സ്നേഹിക്കുന്നവർക്ക് സങ്കടമായിരിക്കും. ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഒരുക്കുന്ന ശുഭയാത്ര എന്ന വീഡിയോയുമായി നടൻ മോഹൻലാലിൻ്റെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ജീവിതം എന്നാൽ സിനിമ പോലെ റീടേക്കുകൾ എടുക്കാൻ സാധിക്കുന്ന ഒന്നല്ല അത് കൊണ്ട് വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കുവാനും നമ്മുടേയും നമ്മുക്ക് ചുറ്റുമുളളവരുടേയും ജീവന് വില കൽപ്പിക്കണമെന്നുമാണ് വീഡിയോയുടെ ഉളളടക്കം. നമ്മുടെ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ വർധിച്ചു വരികയാണ്. എത്രയൊക്കെ എഐ ക്യാമറകൾ ഉണ്ടെങ്കിലും നിയമം തെറ്റിച്ച് വാഹനമോടിക്കുന്നതിന് ഒരു കുറവും കാണുന്നില്ല.

ശുഭയാത്ര നേർന്ന് മോഹൻലാൽ

ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

ശുഭയാത്ര നേർന്ന് മോഹൻലാൽ

ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.

ശുഭയാത്ര നേർന്ന് മോഹൻലാൽ

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ഇന്ത്യൻ ട്രാഫിക് നിയമങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. കോളുകൾ അറ്റൻഡ് ചെയ്യാൻ ഇയർഫോണുകൾ അല്ലെങ്കിൽ ബ്ലൂടൂത്ത് പോലുള്ള ഹാൻഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിക്കുന്നത് നിയമപരമാണെന്ന പൊതു മിഥ്യാധാരണകളിലൊന്നാണിത്.

വെളിച്ച കുറവുള്ള ഇരുണ്ട പ്രദേശങ്ങളിൽ അല്ലെങ്കിൽ ഗ്രാമീണ മേഖലകളിൽ രാത്രിയിൽ ഹൈ ബീം ഉപയോഗിച്ച് വാഹനമോടിക്കുന്നത് സഹായകരമായ കാര്യമാണ്. എന്നാൽ പലരും എപ്പോഴും ഹൈ ബീമിലിട്ട് വാഹനമോടിക്കുന്ന പല സംഭവങ്ങളും നാം സ്ഥിരമായി കാണുന്ന കാര്യമാണ്. ടു-വേ ട്രാഫിക്കുള്ള സിറ്റി റോഡുകളിൽ, റോഡിന്റെ മറുവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ഹൈ ബീം അല്ലെങ്കിൽ ബ്രൈറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഹൈ ബീം ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് പിഴ ചുമത്താനാവും. ഇതും പലരും മനസിലാക്കാത്ത ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ്.

More from DriveSpark

Article Published On: Friday, January 5, 2024, 17:25 [IST]
English summary
Road safety awareness video by mohanlal shubhayatra video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X