വണ്ടിക്ക് ഇൻഷുറൻസില്ലെങ്കിൽ അഞ്ചിരട്ടി പിഴ; വേഗപരിധി നിശ്ചയിക്കാൻ സംസ്ഥാനത്തിന് അനുമതി

എല്ലാ വാഹനമുടമകളും ശ്രദ്ധിക്കേണ്ട കാര്യമാണ് തങ്ങളുടെ കാറിനോ ബൈക്കിനോ ഏത് വാഹനമായാലും ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നത്. കാലാവധി കഴിഞ്ഞച് പുതുക്കാൻ ഒട്ടും താമസം കാണിക്കരുത്. കാരണം ഇപ്പോൾ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ പിഴത്തുകയിൽ വർധനവ് വരുത്തിയിരിക്കുകയാണ്. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് വാഹനം റോഡിലിറക്കി പിടിക്കപ്പെട്ടാൽ പ്രീമിയം മൂന്നിരട്ടിയും വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കിൽ അഞ്ചിരിട്ടി തുകയുമാണ് അടയ്ക്കേണ്ടത്. ഇൻഷുറൻസ് ഇല്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർധനവ് കണ്ടത് മൂലമാണ് പുതിയ പരിഷ്കാരം. ആദ്യ തവണ 2000 രൂപയും വീണ്ടും കുറ്റം ആവർത്തിച്ചാൽ 4000 രൂപയുമായിരുന്നു നിലവിലുളള പിഴത്തുക.

അതോടൊപ്പം തന്നെ ദേശീയ പാതയിലും സംസ്ഥാന പാതയിലുമുളള വേഗപരിധിയുടെ വ്യത്യാസത്തിലും കേന്ദ്ര ഗതാഗതമന്ത്രാലയും പുതിയ നിർദേശം കൊണ്ടുവന്നിരിക്കുകയാണ്. ദേശീയപാതകളുടേയും എക്സ്പ്രസ് വേകളിലുമുളള വാഹനങ്ങളുടെ വേഗപരിധി കേന്ദ്രവും സംസ്ഥാനപാതകളിലെ വേഗപരിധി സംസ്ഥാന സർക്കാരുകളും തീരുമാനിക്കണം എന്നാണ് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് പാതകളിലും വ്യത്യസ്ത വേഗപരിധി ഡ്രൈവർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

hike in fines for uninsured vehicles

ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം പല ഘടകങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെടുന്ന ഒരു കാര്യമാണ്. ഈ ഘടകങ്ങൾ നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്താൻ മോട്ടോർ ഇൻഷുററെ സഹായിക്കുന്നു. അപകടസാധ്യത കൂടുന്തോറും ഉയർന്ന കാർ ഇൻഷുറൻസ് പ്രീമിയം ലഭിക്കും. കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ കർശനമല്ല. നിങ്ങളുടെ ബജറ്റ് അധികമാക്കാതെ തന്നെ നിങ്ങൾക്ക് മികച്ച കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറക്കാൻ സഹായിക്കും എന്നതാണ് പ്രത്യേകത.

hike in fines for uninsured vehicles

തേർഡ് പാർട്ടി ഇൻഷുറൻസ് കാർ ഉടമയുടെ മൂന്നാം കക്ഷി ബാധ്യതകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, മൂന്നാം കക്ഷി ബാധ്യതകൾക്ക് പുറമെ കാർ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ചെലവും കോംപ്രഹൻസീവ് ഇൻഷുറൻസ് പരിരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. കാലപ്പഴക്കം കൂടുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാലോ.

മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

hike in fines for uninsured vehicles

ഗിയർ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, സ്റ്റിയറിംഗ് ലോക്ക് തുടങ്ങിയ ഉപകരണങ്ങൾ നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനാലിണിത്. ഈ രീതിയിൽ, കാർ ഇൻഷുറർമാരുടെ ബാധ്യത കുറയുകയും അവർ കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ കാറില്‍ മാറ്റം വരുത്തുകയാണെങ്കില്‍, എന്തിന് ഒരു സിഎന്‍ജി കിറ്റോ അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് ഉപകരണമോ ഘടിപ്പിച്ചാൽ പോലും അത് പ്രീമിയത്തെ ബാധിച്ചേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 6, 2025, 17:44 [IST]
English summary
Road transport ministry proposes steep hike in fines for uninsured vehicles details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X