സ്കോർപിയോയിൽ ഓസ്ട്രേലിയ വരെ പോയാലോ, ഇജ്ജാതി റോഡ് ട്രിപ്പ് വീഡിയോ കാണാം
കൊവിഡ് മഹാമാരിക്ക് ശേഷമാണ് സത്യം പറഞ്ഞാൽ പലരും റോഡ് ട്രിപ്പ് പോകാൻ പദ്ധതിയിടുന്നത്. ആളുകൾ അവരുടെ കാറുകളിൽ ക്രോസ്-കൺട്രി ട്രിപ്പുകൾ നടത്തുന്ന നിരവധി വീഡിയോകൾ ഇൻ്റർനെറ്റിൽ കാണാറുണ്ട്. കൂടാതെ, നിരവധി ആളുകൾ അവരുടെ കാറുകളും ബൈക്കുകളും ഉപയോഗിച്ച് അന്താരാഷ്ട്ര യാത്രകൾ വരെ ആരംഭിച്ചിരുന്നു. ഇപ്പോൾ, അത്തരത്തിലുള്ള ഒരു വ്ലോഗർ അദ്ദേഹം തൻ്റെ മഹീന്ദ്ര സ്കോർപ്പിയോ എൻ-ൽ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലാണ്.
യാത്രയ്ക്കിടയിൽ, കാർ ചൈനയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. യഥാർത്ഥത്തിൽ ചൈനയുടെ വൻമതിലിലേക്ക് എത്തുന്ന ആദ്യത്തെ മഹീന്ദ്ര സ്കോർപ്പിയോ എൻ ആയിരിക്കും ഇതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. മഹീന്ദ്ര സ്കോർപ്പിയോ എൻ ഉപയോഗിച്ച് യുകെയിലേക്ക് പോയതും ഇയാൾ തന്നെയാണ്. പ്രേക്ഷകരിൽ നിന്ന് അദ്ദേഹത്തിന് മികച്ച പ്രതികരണം ലഭിച്ചത് കൊണ്ടാവാം ഓസ്‌ട്രേലിയയിലേക്കുള്ള ഈ യാത്ര നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ചൈന സന്ദർശിച്ച ശേഷം, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്, അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എസ്‌യുവിയുമായി പോകാനാണ് പദ്ധതി. നേപ്പാൾ, ടിബറ്റ്, ചൈന, ലാവോസ്, മ്യാൻമർ, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഒടുവിൽ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൂടെ കാർ ഓടിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 110 ദിവസം കൊണ്ട് ഈ യാത്ര പൂർത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
പഴയ മോഡലിനേക്കാൾ കൂടുതൽ മികവാർന്ന നിർമാണ നിലവാരവും ഫീച്ചറുകളുടെ ആറാട്ടും സുരക്ഷാ സംവിധാനങ്ങളും യാത്രാ സുഖവുമെല്ലാം സ്കോർപിയോ N പതിപ്പിന് കൂടുതലാണ്. സ്കോർപിയോ ക്ലാസിക് പതിപ്പിനേക്കാൾ വലുതാണ് പുതിയ മഹീന്ദ്ര N എസ്‌യുവി. മോഡലിന് 206 mm നീളവും 97 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 70 mm കൂടുതൽ വീൽബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

സ്കോർപിയോ N മോഡലിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ഇതിൽ ഡീസലിന് 172 bhp പവറിൽ 370 Nm torque പുറത്തെടുക്കാനാവുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 400 Nm ആയി ഉയരും. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.
സ്കോർപിയോ N എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ഓപ്ഷൻ സ്വന്തമാക്കാം. മഹീന്ദ്ര സ്കോർപിയോ N മോഡലിന് 13.05 ലക്ഷം മുതൽ 24.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകണം.

സ്കോർപിയോ N പതിപ്പിനുള്ള പതിവ് ഇന്റഗ്രേറ്റഡ് മെറ്റീരിയൽ കോസ്റ്റ് റിഡക്ഷൻ (IMCR) മാറ്റങ്ങളുടെ ഭാഗമായി Z6, Z8 വേരിയന്റുകൾക്കുള്ള ഫീച്ചറുകളാണ് മഹീന്ദ്ര കുറച്ചത്. ഇതോടൊപ്പം മറ്റ് ട്രിമ്മുകൾക്കൊപ്പം ഫീച്ചർ കുറവുകളും ഉണ്ടായേക്കാം. എന്നാൽ അവ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എസ്‌യുവിയുടെ Z4, Z6, Z8, Z8L മോഡലുകളിൽ ഒരു കൂൾഡ് ഗ്ലോവ്ബോക്‌സ് മഹീന്ദ്ര വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു.
പുതിയ കോസ്റ്റ് കട്ടിംഗ് അപ്‌ഡേറ്റിന്റെ ഭാഗമായി Z4, Z6 എന്നിവയ്ക്ക് ഇനി കൂൾഡ് ഗ്ലോവ്‌ബോക്‌സ് ഫീച്ചർ ലഭിക്കില്ല. അതേസമയം Z8, Z8L എന്നിവ അത് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Z6 ട്രിമ്മിൽ ഒരു കളർ TFT ടച്ച്‌സ്‌ക്രീൻ അഡ്രിനോക്‌സ് കണക്ട് ടെക്‌നും ബിൽറ്റ്-ഇൻ അലക്‌സാ സപ്പോർട്ടും നേരത്തെ ലഭിക്കുമായിരുന്നു.

ഈ IMCR അപ്‌ഡേറ്റ് ഇവയെല്ലാം വെട്ടിനികത്തിയതായാണ് മനസിലാക്കാൻ കഴിഞ്ഞത്. ഫലത്തിൽ Z6 വേരിയന്റ് ലെവലിന് മുമ്പ് നൽകിയ 7 ഇഞ്ച് കളർ യൂണിറ്റിന് വിരുദ്ധമായി Z4 ട്രിമ്മിന്റെ അതേ മോണോക്രോം 4.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിന് ഇപ്പോൾ ലഭിക്കും. 2024 ജനുവരി ഒന്നിന് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്ക് ഈ മാറ്റങ്ങൾ ബാധകമാണെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








