ക്രൂയിസർ ബൈക്കിൽ കിടിലൻ ലുക്കിൽ വരുന്നത് ആരാണെന്നറിയാമോ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബോളിവുഡിലും, ടിവി സെലിബ്രിറ്റികളുടെ ഇടയിലും ഒരുപാട് വാഹനപ്രേമികളുണ്ട്. അവരിൽ പ്രമുഖ വ്യക്തിയാണ് ജനപ്രിയ ടിവി, സിനിമാ നടൻ രോഹിത് റോയ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബൈക്കുകളോടുള്ള തന്റെ താൽപ്പര്യം കാണിക്കുന്നതിൻ്റെ നിരവധി ക്ലിപ്പുകൾ താരം പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും അടുത്തിടെ, തന്റെ വീടിനടുത്ത് 12 ലക്ഷം രൂപയുടെ ഇന്ത്യൻ സ്കൗട്ട് ബോബർ മോട്ടോർസൈക്കിളിൽ ചുറ്റുന്ന മറ്റൊരു ചെറിയ വീഡിയോ ക്ലിപ്പ് അദ്ദേഹം പങ്കിട്ടിരിക്കുകയാണ്.
നിരവധി പേരാണ് കമൻ്റുകൾ ഇട്ടിരിക്കുന്നത്. എന്നാൽ വിലയേറിയ സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിൽ ശരിയായ റൈഡിംഗ് ഗിയറില്ലാതെ നടനെ കണ്ടതിനാൽ വളരെയധികം വിമർശനാത്മകമായ കമൻ്റുകളും കാണാന സാധിക്കുന്നുണ്ട്. തന്റെ മാറ്റ് ബ്ലാക്ക് ഇന്ത്യൻ സ്കൗട്ട് ബോബർ മോട്ടോർസൈക്കിൾ ഓടിക്കുന്ന ഈ ഹ്രസ്വ വീഡിയോ രോഹിത് റോയ് ഇൻസ്റ്റാഗ്രാമിലാണ് പങ്കിട്ടത്.

കൂടുതൽ ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്നതിനാൽ ഇത് സമൂഹത്തിന് തെറ്റായ പാഠമാണ് നൽകുന്നതെന്നാണ് കമൻ്റുകളിലൂടെ അറിയിക്കുന്നത്. എന്നിരുന്നാലും, കുറച്ച് വിമർശകർ ഉണ്ടായിരുന്നിട്ടും, രോഹിത്തിന്റെ നിരവധി ആരാധകർ അദ്ദേഹത്തിന്റെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
രോഹിത് റോയിയുടെ ഇന്ത്യൻ സ്കൗട്ട് ബോബറിനെ കുറിച്ച് പറയുകയാണെങ്കിൽ 2018-ൽ താരം വാങ്ങിയ ഒരു ഇന്ത്യൻ സ്കൗട്ട് ബോബർ ആണ് ഇത്. ഈ ബൈക്കിന് അന്ന് നടൻ 11.99 ലക്ഷം രൂപയാണ് നൽകിയത്, ഇപ്പോൾ മോഡലിന് 17.16 ലക്ഷം രൂപയായിട്ടുണ്ട്. ഇന്ത്യൻ സ്കൗട്ട് ബോബർ ഒരു ക്രൂയിസർ മോട്ടോർസൈക്കിളാണ്, അതിൽ നടൻ തിരഞ്ഞെടുത്ത മനോഹരവും അത് പോലെ തന്നെ ഗാംഭീര്യവുമുളള മാറ്റ് ബ്ലാക്ക് കളറാണ് നടൻ തിരഞ്ഞെടുത്തത്.

സ്റ്റാൻഡേർഡ് സ്കൗട്ടിന് കരുത്ത് പകരുന്ന അതേ 1311-സിസി, വി-ട്വിൻ എഞ്ചിനാണ് ഇന്ത്യൻ സ്‌കൗട്ട് ബോബറിനും കരുത്തേകുന്നത്. ഈ കൂറ്റൻ എഞ്ചിൻ പരമാവധി 99 bhp കരുത്തും 98 Nm ടോർക്കുമാണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിൾ പുതിയ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് മുന്നിൽ നൽകിയിരിക്കുന്നത്.
രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കും അത് പോലെ തന്നെ എബിഎസ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഈ ക്രൂയിസർ മോട്ടോർസൈക്കിളിന് പുറമേ, നടൻ അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലൊന്നായ അൾട്രാവയലറ്റ് എഫ് 77 സ്വന്തമാക്കിയിരുന്നു. അദ്ദേഹം സ്വന്തമാക്കിയതും സ്പേസ് എഡീഷനാണ്. കോറഷന്‍ പ്രൊട്ടക്ഷന്‍, യുവി-ഫേഡ് റെസിസ്റ്റന്‍സ്, കെമിക്കല്‍ റെസിസ്റ്റന്‍സ്, താപ സ്ഥിരത എന്നിവയ്ക്കൊപ്പം വരുന്ന എയ്റോസ്പേസ് ഗ്രേഡ് പെയിന്റാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുന്നത്.

സിംഗിള്‍ പീസ് മെറ്റലില്‍ നിര്‍മിച്ച അലൂമിനിയം കീ ഉപയോഗിച്ചാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 9-ആക്‌സിസ് ഐഎംയു വഴി റോള്‍, പിച്ച്, യാവ് എന്നിവ അളക്കാന്‍ കഴിയുന്ന നൂതന എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്‌സ് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനുള്ളത്. വെറും 2 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞ 77 ലിമിറ്റഡ് എഡിഷന്‍ പിന്‍ഗാമിയായാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ എത്തുന്നത്.
നൂതന ഫീച്ചര്‍ സെറ്റുകളും ശ്രദ്ധേയമായ പെര്‍ഫോമന്‍സ് മെട്രിക്സും ഈ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 30.2 kW (40.5 hp) പീക്ക് പവറും 100 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറും പാസീവ് കൂളിംഗ് ഫംഗ്ഷനുള്ള 10.7 kWh ബാറ്ററി പായ്ക്കുമാണ് ഇലക്ട്രിക് ബൈക്കിന് തുടിപ്പേകുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ഗേതയിലെത്താന്‍ വെറും 2.9 സെക്കന്‍ഡ് മതി.

മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. സമാനതകളില്ലാത്ത പെര്‍ഫോമന്‍സിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍ ഭാഷയുടെയും മികച്ച സംയോജനമാണ് അള്‍ട്രാവയലറ്റ് F77 സ്‌പേസ് എഡിഷനില്‍ കാണാനാകുക. ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് ബൈക്കില്‍ ലഭിക്കുന്നു.
വമ്പന്‍ ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ബൈക്കിനാകും. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ കരുത്ത്. 5 ഇഞ്ച് TFT സ്‌ക്രീന്‍, അപ്സൈഡ് ഡൗണ്‍(USD) ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് അള്‍ട്രവയലറ്റ് എ77 ഇലക്ട്രിക് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍.


Click it and Unblock the Notifications








