ഇന്ത്യൻ ക്യാപ്റ്റൻ ആരാധികയെ കണ്ടപ്പോൾ ചെയ്തത് കണ്ടോ, വൈറൽ വീഡിയോ കാണാം

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ പുതിയ ലംബോർഗിനി ഉറൂസിൽ മുംബൈയിലെ സ്വകാര്യ ജെറ്റ് ടെർമിനലിൽ നിന്ന് ഇറങ്ങുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, ഒരിക്കൽ കൂടി, ജനപ്രിയ ക്രിക്കറ്റ് താരം തൻ്റെ 4.2 കോടി രൂപയുടെ ലംബോർഗിനി എസ്‌യുവിയിൽ വരികയും തിരക്കേറിയ റോഡിൽ നിർത്തി ആരാധികയ്ക്ക് ജന്മദിനാശംസകൾ നേരുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. Rushiii എന്ന വ്യക്തിയാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കടപ്പാടോടെയാണ് വരുന്നത്.

വീഡിയോയിൽ രോഹിത് തൻ്റെ ലംബോർഗിനി എസ്‌യുവിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് കാണാം. വീഡിയോ റെക്കോർഡ് ചെയ്യുന്ന അദ്ദേഹത്തിൻ്റെ ആരാധകർ തങ്ങൾക്കായി നിർത്തിയതിന് അദ്ദേഹത്തിന് നന്ദി പറയുന്നുണ്ട്. അപ്പോഴാണ് തൻ്റെ ഡോറിൻ്റെ സമീപം നിൽക്കുന്ന പെൺകുട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണെന്ന് ആരാധകരിലൊരാൾ സൂചിപ്പിച്ചു. ഇത് കേട്ടതോടെ രോഹിത് ശർമ്മ തൻ്റെ എസ്‌യുവിയുടെ ജനാലയ്ക്ക് പുറത്ത് കൈ നീട്ടി പെൺകുട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും. ഉറൂസ് S-ല്‍ ഒരു എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. അതേസമയം പെര്‍ഫോര്‍മന്റെയില്‍ ഒരു താഴ്ന്ന, ഫിക്‌സഡ് കോയില്‍ സജ്ജീകരണമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്.

കൂടുതല്‍ ചടുലമായ ഹാന്‍ഡ്‌ലിംഗിനായാണ് ഉറുസ് പെര്‍ഫോമന്റെ സസ്‌പെന്‍ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം കൂടുതല്‍ സുഖപ്രദമായ ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിനായി ഉയരം ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനുമായി വരുന്നു. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഈ ലക്ഷ്വറി സൂപ്പർ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.

ജനപ്രിയ ഇന്ത്യൻ ഗായകനും റാപ്പറുമായ ബാദ്‌ഷാ ലംബോർഗിനി ഉറൂസിൻ്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിൻ്റെ ഗാരേജിൽ ഒന്നല്ല, രണ്ട് ആഡംബര എസ്‌യുവികളുണ്ട്. ആദ്യം വാങ്ങിയ ഉറൂസ് ചുവപ്പ് നിറത്തിലുണ്ട്. അദ്ദേഹം വാങ്ങിയ രണ്ടാമത്തെ ലംബോർഗിനി ഉറൂസ് പുതിയതാണ്, കറുത്ത നിറത്തിലുള്ള എസ്‌യുവിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 10, 2024, 13:09 [IST]
English summary
Rohit sharma spotted with his rs 4 2 crore lamborghini suv video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X