പട്ടിണി മാറ്റാന്‍ 17-ാം വയസില്‍ സിനിമയില്‍, ഇന്ന് 4.50 കോടിയുടെ ഹമ്മറില്‍ കറങ്ങുന്ന സംവിധായകനെ പിടികിട്ടിയോ?

സിനിമയില്‍ കാറുകള്‍ പറപ്പിക്കുന്ന ആക്ഷന്‍ കിംഗ് എന്നതിലുപരി, ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി കയറിയ ഒരു സംവിധായകന്റെ വിസ്മയിപ്പിക്കുന്ന കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. പതിനേഴാം വയസ്സില്‍ വെറും 35 രൂപ പ്രതിഫലത്തിന് സ്‌പോട്ട് ബോയിയായി സിനിമാജീവിതം ആരംഭിച്ച ഇദ്ദേഹം, ഇന്ന് ഓടിക്കുന്നത് 4.50 കോടി രൂപ വില വരുന്ന ജിഎംസി ഹമ്മര്‍ ഇവിയാണ്. പട്ടിണിയും സാമ്പത്തിക പ്രയാസങ്ങളും നിറഞ്ഞ ഭൂതകാലത്തെ കഠിനാധ്വാനം കൊണ്ട് കീഴടക്കി ബോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിയ ആ ഹിറ്റ് മേക്കറുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥയും പുതിയ വാഹനവുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം.

നമ്മള്‍ പറഞ്ഞ് വരുന്നത് ബോളിവുഡിലെ ഏറ്റവും മാര്‍ക്കറ്റുള്ള സംവിധായകരില്‍ ഒരാളായ രോഹിത് ഷെട്ടിയെ കുറിച്ചാണ്. ബോളിവുഡിന് തുടര്‍ച്ചയായി എട്ട് 100 കോടി ക്ലബ് ചിത്രങ്ങള്‍ സമ്മാനിച്ച ഏക സംവിധായകനാണ് രോഹിത് ഷെട്ടി. ഗോല്‍മാല്‍, സിങ്കം ഫ്രാഞ്ചൈസികളാണ് രോഹിത്തിനെ ബോളിവുഡിലെ ഹിറ്റ് സംവിധായകനാക്കിയത്. തന്റെ സിനിമകളിലെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ രംഗങ്ങള്‍ പോലെ തന്നെ പവര്‍ഫുള്‍ ആയ വാഹനങ്ങളോടും താല്‍പര്യം പുലര്‍ത്തുന്നയാളാണ് രോഹിത്.

rohit shetty seen driving hummer ev

മുംബൈയിലെ നിരത്തിലൂടെ ഹമ്മര്‍ ഇവി ഓടിച്ചുപോകുന്ന സംവിധായകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭീമാകാരമായ വലിപ്പവും ബോക്‌സി ഡിസൈനുമാണ് ഈ ഇലക്ട്രിക് എസ്‌യുവിയെ മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന വാഹനങ്ങളില്‍ ഒന്നാണ് ഹമ്മര്‍ ഇവി. രോഹിത് ഷെട്ടി പുത്തന്‍ ഹമ്മര്‍ ഇവി ഓടിച്ച് പോകുന്ന വീഡിയോ b.town.life ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സോളാര്‍ ഓറഞ്ച് നിറത്തിലുള്ള ഹമ്മര്‍ ഇവി ഓടിക്കുന്ന സംവിധായകന്റെ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ കാര്‍ അദ്ദേഹം വാങ്ങിയതാണോ എന്നതായി നെറ്റിസണ്‍സിന്റെ സംശയം. രാജ്യത്തെ പ്രമുഖ പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ് ബോയ് ടോയ്‌സിന്റെ പേരിലാണ് കാര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിഗ് ബോയ് ടോയ്‌സിന് നിരവധി സെലിബ്രിറ്റി ഉപഭോക്താക്കള്‍ ഉണ്ട്. ഇവിടെ ഹമ്മര്‍ ഇവി രോഹിത് വാങ്ങിയതാണോ അതേ ടെസ്റ്റ് ഡ്രൈവ് നടത്തിയതാണോ എന്ന കാര്യം ഉറപ്പില്ല.

rohit shetty seen driving hummer ev

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നായ ജിഎംസി ഹമ്മര്‍ ഇവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് രോഹിത് ഷെട്ടി ഓടിച്ചത്. ഏകദേശം 4.57 കോടി രൂപയോളം വിലമതിക്കുന്ന ഈ വാഹനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ജിഎംസി (GMC) ഇന്ത്യയില്‍ ഔദ്യോഗികമായി വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നില്ല എന്നതാണ് ഹമ്മര്‍ ഇവിയെ ശ്രദ്ധേയമാക്കുന്നത്. ഹമ്മറിനോട് അത്രയും താല്‍പര്യമുള്ള ഉപഭോക്താക്കള്‍ വിദേശത്ത് നിന്ന് ഇവ സ്വകാര്യമായി ഇറക്കുമതി ചെയ്യാറാണ് പതിവ്.

കേരളത്തിലും ചില വണ്ടിപ്രാന്തന്‍മാര്‍ ഹമ്മര്‍ ഇവി ഇറക്കുമതി ചെയ്തിരുന്നു. വിദശത്ത് നിന്നും കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി കൊണ്ടുവന്ന് സ്റ്റിയറിംഗ് വലതുവശത്തേക്ക് മാറ്റി നിയമാനുസൃതമാക്കിയാണ് ഇവ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ വാഹനത്തെ കൂടുതല്‍ എക്‌സ്‌ക്ലൂസീവ് ആക്കുന്നു. ഇന്ത്യയില്‍ ഹമ്മര്‍ ഇവിക്ക് ഇത്രയധികം വില വരാന്‍ പ്രധാന കാരണം ഉയര്‍ന്ന ഇറക്കുമതി തീരുവയാണ്.

hummer ev

ടോപ്പ് എന്‍ഡ് വേരിയന്റായ '3X' മോഡലിന് 3.50 കോടി മുതല്‍ 3.85 കോടി രൂപ വരെ എക്‌സ്-ഷോറൂം വില വരുന്നു. മുംബൈ പോലുള്ള നഗരങ്ങളില്‍ രജിസ്‌ട്രേഷനും മറ്റ് നികുതികളും ചേരുമ്പോള്‍ ഓണ്‍-റോഡ് വില 4.50 കോടി രൂപ കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍ ഹമ്മര്‍ ഇവി ഒരു വിസ്മയമാണ്. ഭാരമേറിയ വാഹനമാണെങ്കിലും വെറും 2.8 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 60 മൈല്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.

ഇതിലെ വലിയ ബാറ്ററി പായ്ക്കും കരുത്തുറ്റ മോട്ടോറുകളും ദീര്‍ഘദൂര യാത്രകള്‍ക്കും ഓഫ്-റോഡ് സാഹസികതയ്ക്കും അനുയോജ്യമാണ്. ഫോര്‍ വീല്‍ സ്റ്റിയറിംഗ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ആധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയാണ് വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. വലിയ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, അത്യാധുനിക കണക്റ്റിവിറ്റി ഫീച്ചറുകള്‍, ആഡംബര സീറ്റുകള്‍ എന്നിവ ഇതിലുണ്ട്. പുറമെ നിന്ന് കാണുമ്പോള്‍ പരുക്കന്‍ ലുക്ക് ആണെങ്കിലും അകത്തളത്തില്‍ അതിനൂതനമായ പ്രീമിയം സൗകര്യങ്ങളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

രോഹിത് ഷെട്ടിയുടെ വ്യക്തിജീവിതം പരിശോധിച്ചാല്‍ ഈ വിജയം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് നമുക്ക് മനസ്സിലാകും. പ്രശസ്ത സ്റ്റണ്ട് ഡയറക്ടറായിരുന്ന പിതാവ് എംബി ഷെട്ടിയുടെ മരണത്തോടെ വലിയ പ്രതിസന്ധിയിലായ കുടുംബത്തിന്റെ പട്ടിണി മാറ്റാനായി അന്ന് അജയ് ദേവ്ഗണ്‍ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി ചേര്‍ന്ന രോഹിത്, ഇന്ന് 100 കോടി ക്ലബ് സിനിമകളുടെ പിതാവായാണ് അറിയപ്പെടുന്നത്.

സിനിമയില്‍ കാറുകള്‍ 'പറപ്പിക്കാറുള്ള' രോഹിത് ഷെട്ടിക്ക് അവയോടുള്ള കമ്പം ബിടൗണില്‍ പ്രശസ്തമാണ്. ഫോര്‍ഡ് മസ്താംഗ്, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്, ലംബോര്‍ഗിനി ഉറൂസ്, മെര്‍സിഡീസ് ബെന്‍സ് AMG G63 തുടങ്ങിയ വമ്പന്‍ വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. ഈ പരുക്കന്‍ ഹമ്മര്‍ ഇവി വാങ്ങിയതാണെങ്കില്‍ അദ്ദേഹത്തിന്റെ കാര്‍ കളക്ഷന്‍ കൂടുതല്‍ കരുത്തുറ്റതായി.

More from DriveSpark

Article Published On: Friday, January 30, 2026, 8:00 [IST]
English summary
Rohit shetty seen driving gmc hummer ev worth rs 4 50 crore viral life story malayalam
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X