ടിപ്പു സുല്‍ത്താന് ആദരമര്‍പിച്ച് ഗോസ്റ്റ് 'മൈസൂര്‍ പതിപ്പ്'
കോഴിക്കോട് സാമൂതിരിമാരുടെ ബിസിനസ്സ് താല്‍പര്യങ്ങള്‍ക്ക് ആവശ്യമായ അളവില്‍ മാത്രം ഭരണം നടന്നിരുന്ന കാലത്താണ് അന്തര്‍ദ്ദേശീയ കാഴ്ചപ്പാടുകളോടെ എത്തിയ ടിപ്പു സില്‍ത്താന്‍ മലബാറിനെ പുതുക്കിപ്പണിഞ്ഞത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളെ ആധുനികവല്‍ക്കരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയ ഈ ഭരണാധികാരിയെ ബ്രിട്ടീഷുകാര്‍ ഇപ്പോഴും ബഹുമാനത്തോടെ ഓര്‍ക്കുന്നു. ഈ ഓര്‍മയെ പുതുക്കുകയാണ് റോള്‍സ് റോയ്‌സ് തങ്ങളുടെ ഗോസ്റ്റ് മൈസൂര്‍ കളക്ഷന്‍ വഴി ചെയ്യുന്നത്.
റോള്‍സ് റോയ്‌സ് ഗോസ്റ്റ് മൈസൂര്‍ കളക്ഷന്‍ ചിത്രങ്ങളും വിശദാംശങ്ങളും താഴെ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ബ്രിട്ടീഷുകാര്‍ക്കെതിരെ വീറോടെ പോരാടിയ ടിപ്പു സുല്‍ത്താന് ആദരവ് അര്‍പിക്കുകയാണ് ഗോസ്റ്റ് മൈസൂര്‍ കലക്ഷന്‍ വഴി റോള്‍സ് റോയ്‌സ് ചെയ്യുന്നത്. രണ്ട് നിറത്തിലാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ വരുന്നത്.

മെറ്റാലിക് ബ്ലൂ, സില്‍വര്‍ എന്നീ നിറങ്ങളാണിവ. ഗോസ്റ്റിന്റെ ലോങ് വീല്‍ബേസ് പതിപ്പിലാണ് ഈ പണി ചെയ്തിരിക്കുന്നത്.

കാറിനകത്തും ഇരട്ടവര്‍ണങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. വെളുത്ത തുകല്‍ അപ്‌ഹോള്‍സ്റ്ററിയും നീല നിറത്തിലുള്ള കാര്‍പെറ്റുകളും ഉപയോഗിച്ചിരിക്കുന്നു.

ആംറെസ്റ്റിലും നീല കുഷ്യന്‍ കൊടുത്തിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ നിലമ്പൂര്‍ തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്.

സീറ്റുകളുടെ ഓരോ ഹെഡ്‌റെസ്റ്റിലും 'മൈസൂര്‍ കടുവ'യെ ഓര്‍മിപ്പിക്കുന്ന പ്രത്യേക പതിപ്പ് ബാഡ്ജ് പതിച്ചിട്ടുണ്ട്.

6.6 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. 563 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.

മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മാത്രമാണ് ഈ 'മൈസൂര്‍ കടുവ' എടുക്കുക.

റോള്‍സ് റോയ് ഗോസ്റ്റ് മൈസൂര്‍ എഡിഷന്‍ പക്ഷേ, ഇന്ത്യയില്‍ ലഭിക്കില്ല എന്നും അറിയുക. നിലവില്‍ അബൂദാബിയില്‍ മാത്രമാണ് ഇവ വില്‍ക്കുക. മൂന്ന് പതിപ്പുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.


Click it and Unblock the Notifications








