ഊട്ടിയില്‍ പോലും കാണില്ല! റോള്‍സ് റോയ്‌സ് കാറുകളുടെ എസി 30 ഫ്രിഡ്ജുകള്‍ക്ക് സമമാണെന്നത് സത്യമാണോ?
ശതകോടീശ്വരന്‍മാര്‍ക്ക് മാത്രം സ്വന്തമാക്കാവുന്ന റോള്‍സ് റോയ്‌സ് ആഢംബര കാറുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ലോക പ്രസിദ്ധമായ റോള്‍സ് റോയ്‌സ് കാറുകളെ കുറിച്ച് നിരവധി കഥകള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെയെല്ലാം വീടുകളില്‍ കാണപ്പെടുന്ന 30 റഫ്രിജറേറ്ററുകള്‍ക്ക് തുല്യമാണ് റോള്‍സ് റോയ്‌സ് കാറുകളിലെ എസി എന്നതാണ് അതില്‍ ഒന്ന്. ഇതില്‍ വല്ല വാസ്തവവും ഉണ്ടോ എന്ന കാര്യമാണ് നമ്മള്‍ ഇനി വിശദീകരിക്കാന്‍ പോകുന്നത്.
പിറവി കൊണ്ട് 120-ലേറെ വര്‍ഷങ്ങള്‍ക്കിപ്പുറവും ആഢംബര കാറുകള്‍ക്കിടയിലെ പകരംവെക്കാനില്ലാത്ത നാമമാണ് റോള്‍സ് റോയ്സ്. ലക്ഷ്വറിയുടെ അവസാന വാക്കായ ഈ ബ്രിട്ടീഷ് കമ്പനിയുടെ കാര്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അത്രയുണ്ട് അവ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രശസ്തി. അതിനാല്‍ തന്നെ റോള്‍സ് റോയ്‌സ് കാറുകളെ കുറിച്ച് നിരവധി കെട്ടുകഥകളും ആളുകള്‍ പാടി നടക്കുന്നു.

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ലെന്നതാണ് അതില്‍ ഒന്ന്. അതുപോലെ തന്നെ പണം ഉണ്ടെന്ന് കരുതി ആര്‍ക്കും റോള്‍സ് റോയ്‌സ് ഉടമയാകാന്‍ സാധിക്കില്ലെന്നും വാദങ്ങളുണ്ട്. കാര്‍ വാങ്ങുന്നവരുടെ സാമ്പത്തിക, കുടുംബ പശ്ചാത്തലം നോക്കി മാത്രമാണ് കമ്പനി കാര്‍ വില്‍ക്കുന്നതെന്നാണ് കഥ. റോള്‍സ് റോയ്‌സ് കാറുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലോകോത്തര ക്യാബിനുകളാണ്. അതിനെ വെച്ചും കെട്ടുകഥകളുണ്ട്.
റോള്‍സ് റോയ്‌സ് കാറിന്റെ അകത്ത് കയറിയാല്‍ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം ഒഴികെ മറ്റൊന്നും കേള്‍ക്കില്ലെന്നതാണ് മറ്റൊരു കഥ. ഇപ്പറഞ്ഞവയെല്ലാം സത്യമാണോ എന്ന് ചോദിച്ചാല്‍. അല്ലെന്ന് തന്നെയാണ് ഉത്തരം. കൈയ്യില്‍ കോടികള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാം. ലോകത്തിലെ ഏറ്റവും മികച്ച നിര്‍മാണ നിലവാരത്തിലുള്ള കാറുകളാണ് റോള്‍സ് റോയ്‌സുകള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അവ ഒരിക്കലും നിരത്തില്‍ കിടക്കില്ലെന്ന വാദം ഒരിക്കലും സത്യമല്ല.

ഇത്തരത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ കേടായ നിരവധി ഉദാഹരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിം കര്‍ദശിയാന്റെ റോള്‍സ് റോയ്‌സ് ബ്രേക്ക് ഡൗണ്‍ ആയ സംഭവം ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ക്യാബിന്‍ ശബ്ദത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. ചെറിയ സ്പീഡില്‍ ഇൗ വാദം സത്യമാകുമെങ്കിലും ഉയര്‍ന്ന സ്പീഡില്‍ കുതിക്കുമ്പോള്‍ ക്യാബിനിനകത്തേക്ക് ചില ശബ്ദങ്ങള്‍ കടന്ന് വരും.
മറ്റ് ലക്ഷ്വറി കാറുകളെ അപേക്ഷിച്ച് റോള്‍സ് റോയ്‌സ് കാറുകളുടെ അകത്തളങ്ങള്‍ നിശബ്ദമാണെങ്കിലും ക്ലോക്കിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ എന്ന് പറയുന്നത് സത്യമല്ല. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഫ്രിഡ്ജിന്റെ കാര്യത്തലും വെറും കെട്ടുകഥകള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നത്. വീടുകളില്‍ 30 ഫ്രിഡ്ജുകള്‍ക്ക് സമമാണ് റോള്‍സ് റോയ്‌സ് കാറുകളിലെ എസിയെന്നാണ് കഥ. റോള്‍സ് റോയ്‌സ് കാറുകളിലെ എസി വളരെ കാര്യക്ഷമതയുള്ളതും മികച്ചതുമാണ് എന്ന് ഉറപ്പിച്ച് പറയാം.

സുഖശീതളിമയില്‍ യാത്ര ചെയ്യാന്‍ വേണ്ടിയാണ് കാറിനകത്ത് എയര്‍ കണ്ടീഷനറുകള്‍ സജ്ജീകരിക്കുന്നത്. എന്നാല്‍ റോള്‍സ് റോയ്‌സ് കാറിലെ എസി 30 ഫ്രിഡ്ജുകള്‍ക്ക് തുല്യമാണെന്ന് പറഞ്ഞാല്‍ അത് ഭാവനാ സൃഷ്ടി മാത്രമാണ്. ഇത് മുകളില്‍ പറഞ്ഞ മറ്റ് ഉദാഹരണങ്ങള്‍ പോലെ തന്നെ മറ്റൊരു കെട്ടുകഥ മാത്രമാണ്.
എന്നിരുന്നാലും ഇന്നും നിരവധി ആളുകള്‍ റോള്‍സ് റോയ്‌സ് കാറുകളെ കുറിച്ച് ആരെല്ലാമോ പടച്ചു വിട്ട 'തള്ളുകള്‍' വിശ്വസിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളും റോള്‍സ് റോയ്‌സ് കാറുകളെ കുറിച്ച് ഇത്തരം കഥകള്‍ കേട്ടിരുന്നോ?. മുകളില്‍ പരാമര്‍ശിക്കപ്പെടാത്ത അത്തരത്തില്‍ ഏതെങ്കിലും കഥകള്‍ ഉണ്ടെങ്കില്‍ അത് കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








