പട്ടികള്‍ക്കായി ഒരു റോള്‍സ് റോയ്‌സ് കാര്‍
ജനീവ മോട്ടോര്‍ഷോയിലേക്ക് റോള്‍സ് റോയ്‌സ് എന്താണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് ഓട്ടോ ഉലകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. എസ്‌യുവി കണ്‍സെപ്‌റ്റെന്നും കണ്‍വെര്‍ടിബ്ള്‍ കണ്‍സെപ്‌റ്റെന്നുമെല്ലാം മാധ്യമപ്രവര്‍ത്തകര്‍ എഴുതിക്കൂട്ടുന്നു. ഇതിനിടയിലേക്കാണ് റോള്‍സ് റോയ്‌സിന്റെ പട്ടിയെ കൊണ്ടു പോകാനുള്ള കാര്‍ അവതരിക്കുന്നത്. ജനീവ മോട്ടോര്‍ഷോയില്‍ ഈ കാര്‍ കുരയ്ക്കാതെ തന്നെ ആളുകളെ ആകര്‍ഷിക്കുമെന്നുറപ്പ്!
പട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്ന അതിസമ്പന്നര്‍ക്കായി റോള്‍സ് റോയ്‌സ് ഒരു അത്യാഡംബര കാര്‍ ഒരുക്കിയിട്ടുണ്ട്. ജനീവ മോട്ടോര്‍ ഷോയിലെ റോള്‍സ് റോയ്‌സ് പവലിയന്‍ നിറയ്ക്കാന്‍ ഈയൊരു കാര്‍ തന്നെ മതിയാകും!|

ചിത്രങ്ങളിലൂടെ നീങ്ങുക.

റോള്‍സ് റോയ്‌സ് ഡിസൈനര്‍ നെയ്ല്‍സ് വാന്‍ റോജിയാണ് നായ്ക്കള്‍ക്കു വേണ്ടിയുള്ള റോള്‍സ് റോയ്‌സ് കാറിന്റെ ശില്‍പം രൂപപ്പെടുത്തിയത്.

മനുഷ്യര്‍ ഉപോഗിക്കുന്ന കീ ഫോബിനു പകരമായി നായ്ക്കളുടെ കഴുത്തില്‍ ഘടിപ്പിക്കാവുന്ന ഒരു ഇലക്ട്രോണിക് കോളാല്‍ റോള്‍സ് റോയ്‌സ് നിര്‍മിച്ചിട്ടുണ്ട്.

നായ വാഹനത്തിനടുത്തെത്തുമ്പോള്‍ കാറിന്റെ വാതില്‍ സ്വയം തുറക്കുന്നു!

വാഹനത്തിനകത്ത് നായയ്ക്ക് സ്വസ്ഥമായി കളിക്കാനുള്ള ഇടം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളുപയോഗിച്ചാണ് നായ് കാബിന്‍ നിര്‍മിച്ചിട്ടുള്ളത്. നായയ്ക്ക് അത്രപെട്ടെന്ന് മാന്തിപ്പൊളിക്കാന്‍ സാധിക്കില്ല.

രണ്ട് മനുഷ്യര്‍ക്ക് മുമ്പില്‍ ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ള വസ്തുക്കള്‍ എന്തെന്ന് ഇപ്പോഴും പിടിയില്ല. എന്തായാലും നായ്ക്കളുടെ മൂത്രവും തീട്ടവുമെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ ഉതകുന്ന വിധത്തിലായിരിക്കും ഇന്റീരിയര്‍ മെറ്റീരിയലിന്റെ തെരഞ്ഞെടുപ്പ് എന്നൂഹിക്കാം.

പട്ടിക്ക് മുന്‍വശത്തേക്ക് ചെല്ലുവാന്‍ ഒരു ചെറിയ കോറിഡോര്‍ നിര്‍മിച്ചിട്ടുണ്ട്. മുന്‍ സീറ്റുകള്‍ക്ക് മധ്യത്തിലൂടെയാണ് ഈ വഴി.

നിലവില്‍ ഇതൊരു കണ്‍സെപ്റ്റ് മാത്രമാണ്. യാഥാര്‍ഥ്യമാകുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം.


Click it and Unblock the Notifications








