മഞ്ഞക്കിളിയായി റോൾസ് റോയ്സ് കലിനൻ; ചിത്രങ്ങൾ വൈറൽ

റോൾസ് റോയിസ് ബ്രാൻഡിൻ്റെ ഏറ്റവും വിലകൂടിയ മോഡലാണ് കലിനൻ. ഇന്ത്യയിലെ കോടീശ്വരൻമാരായ ബിസിനസുകാരുടെ ഇഷ്ടവാഹനമാണ് ഇത്. ഇപ്പോൾ ഇന്ത്യയിൽ ആദ്യമായി കലിനൻ മോഡലിൻ്റെ മഞ്ഞ നിറം നിരത്തിലിറങ്ങിയതിൻ്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കസ്റഅറമേഴ്സിന് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാം എന്നതാണ് കമ്പനിയുടെ ഗുണം.

എക്സ്റ്റീരിയർ നിറം തിരഞ്ഞെടുക്കുന്നത് മുതൽ സീറ്റ് സ്റ്റിച്ചിംഗിന്റെ തീം തിരഞ്ഞെടുക്കുന്നത് വരെ, റോൾസ്-റോയ്‌സ് ഉപഭോക്താക്കളെ അവരുടെ മുൻഗണനകൾക്കനുസരിച്ച് അവരുടെ കാറുകളുടെ എല്ലാ രീതിയിലും കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നു. വൈബ്രന്റ് മഞ്ഞ നിറത്തിലുള്ള പുതിയ റോൾസ് റോയ്സ് കള്ളിനൻ അടുത്തിടെ മുംബൈയിൽ വാങ്ങിയതായിട്ടാണ് അറിയാൻ സാധിക്കുന്നത്.

മഞ്ഞക്കിളിയായി റോൾസ് റോയ്സ് കലിനൻ; ചിത്രങ്ങൾ വൈറൽ

പുറത്ത് മാത്രമേ മഞ്ഞ നിറമുളേളാ അതോ ക്യാബിനിലും മഞ്ഞ നിറമാണോ കസ്റ്റമർ നൽകിയിരിക്കുന്നത് എന്ന് വ്യക്തമല്ല.പക്ഷേ വളരെ അപൂർവമായിട്ടാണ് ഇത്തരം നിറം ഇങ്ങനെയുളള വാഹനങ്ങളിൽ കാണുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള റോൾസ്-റോയ്‌സ് പ്രേമികളുടെ ഇഷ്ട ചോയ്‌സായി കള്ളിനൻ മാറിയിട്ടുണ്ട്. സിനിമാ താരം ഷാരൂഖ് ഖാൻ, പ്രമുഖ വ്യവസായി മുകേഷ് അംബാനി തുടങ്ങിയ പ്രമുഖർ തങ്ങളുടെ കാർ കളക്ഷനിലേക്ക് കലിനൻ ചേർത്തിട്ടുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം.വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്. താമസിയാതെ നിരവധി ശതകോടീശ്വരൻമാരായ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താനും ഈ വാഹനത്തിന് സാധിച്ചു.

മഞ്ഞക്കിളിയായി റോൾസ് റോയ്സ് കലിനൻ; ചിത്രങ്ങൾ വൈറൽ

റോൾസ് റോയ്‌സ് സ്വന്തമാക്കിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഉണ്ടെങ്കിലും കലിനൻ ഉള്ളത് വളരെ ചുരുക്കം പേർക്കു മാത്രമാണ്. നടൻ അജയ് ദേവ്ഗൺ, ടി-സീരീസ് ഉടമ ഭൂഷൺ കുമാർ എന്നിവരെല്ലാമാണ് കലിനൻ സ്വന്തമാക്കിയിട്ടുള്ളവരുടെ പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻ വ്യവസായികളും റോൾസ് റോയ്‌സ് കലിനൻ ഉടമകളാണ്.

ഇന്ത്യയിൽ പോലും സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ കാറാണ് റോൾസ് റോയ്സ് കലിനൻ. അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.

മഞ്ഞക്കിളിയായി റോൾസ് റോയ്സ് കലിനൻ; ചിത്രങ്ങൾ വൈറൽ

അംബാനിമാരെക്കൂടാതെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉടമയായ എംഎ യൂസഫ് അലിക്കും മറ്റ് ആഡംബര കാറുകൾക്കും എസ്‌യുവികൾക്കും ഒപ്പം ഒരു കലിനനും ഉണ്ട്. യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ റോൾസ് റോയ്‌സ് കലിനനും അതുല്യമാണെന്ന് കമ്പനി പറയുന്നു. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് ഹൃദയം തന്നെ. ഇത് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

എഞ്ചിൻ 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കലിനന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഈ വാഹനത്തിനു പുറമെ ഫാൽക്കൺ വാനിറ്റി വാൻ, ഹമ്മർ H2, റേഞ്ച് റോവർ വോ​ഗ്, മെർസിഡീസ് 200 CDI, തുടങ്ങിയ അത്യാഡംബര കാർ കളക്ഷനാണ് തെന്നിന്ത്യൻ താരത്തിന്റെ പക്കലുള്ളത്.

More from DriveSpark

Article Published On: Monday, July 3, 2023, 10:21 [IST]
English summary
Rolls royce cullinan yellow car india viral picture
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X