സോഫയല്ല, സ്വീകരണമുറിയിലുള്ളത് 5 കോടിയുടെ റോള്‍സ് റോയ്‌സ്! വൈറല്‍ വീഡിയോയുടെ വാസ്തവമറിയാം

വീടുകളുടെയും ഫ്‌ലാറ്റുകളുടെയും ലിവിംഗ് റൂമുകള്‍ വളരെ മനോഹരമായി അലങ്കരിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കാറുണ്ട്. പൊതുവെ സോഫയും മേശയും മറ്റ് അലങ്കാര വസ്തുക്കളുമെല്ലാമാണ് ലിവിംഗ് റൂമുകളില്‍ ഇടംപിടിക്കാറുള്ളത്. എന്നാല്‍ മുംബൈയിലെ ഒരു അപാര്‍ട്‌മെന്റിലെ ലിവിംഗ് റൂമില്‍ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാര്‍ പാര്‍ക്ക് ചെയ്തുവെന്ന തരത്തില്‍ അടുത്തിടെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ചില വണ്ടിപ്രാന്തന്‍മാര്‍ തങ്ങളുടെ ഓഫീസുകളില്‍ ഇത്തരത്തില്‍ കാറുകള്‍ പ്രദര്‍ശിപ്പിച്ച സംഭവങ്ങള്‍ നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു അപാര്‍ട്‌മെന്റിലെ സ്വീകരണമുറിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന അഞ്ച് കോടിയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ വീഡിയോ കണ്ട് നെറ്റിസണ്‍സ് വണ്ടറടിച്ചു. ഈ വീഡിയോ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. എന്നാല്‍ ഇൗ കഥയിലെ വാസ്തവം എന്താണെന്നാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.

rolls royce parked in living room mumbai apartment

മുംബൈയിലെ ഒരു കെട്ടിടത്തിനുള്ളില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വീഡിയോ ഈ വേദാന്ത് ബാപത് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കെട്ടിടത്തെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ് ലക്ഷ്വറി സെഡാന്‍ കാറിലേക്ക് ക്യാമറ സൂം ഇന്‍ ചെയ്യുന്നു. ആരുടെയെങ്കിലും സ്വീകരണമുറിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന റോള്‍സ് റോയ്സ് ആണോ എന്ന് ചോദ്യവും വീഡിയോയുടെ കൂടെ കുറിച്ചിരുന്നു.

വൈറല്‍ വീഡിയോ കണ്ട് നെറ്റിസണ്‍സ് ആശ്ചര്യപ്പെട്ടു. 'പൈസക്കാര്‍ക്ക് എന്തുമാവാലോ' എന്ന തരത്തില്‍ നിരവധി ഉപയോക്താക്കള്‍ കമന്റിട്ടു. സമ്പന്നനായ ആരെങ്കിലും റോള്‍സ് റോയ്‌സ് ലിവിംഗ് റൂമില്‍ പാര്‍ക്ക് ചെയ്തതാകുമെന്ന് ഒത്തിരി പേര്‍ വിശ്വസിച്ചു. എന്നാല്‍ സംഗതി അങ്ങനെയാണെന്ന് തോന്നുന്നില്ല. ഇവിടെ റോള്‍സ് റോയ്‌സ് നിര്‍ത്തിയിരിക്കുന്നത് ഒരു പാര്‍ക്കിംഗ് ലോട്ടിലാണെന്നാണ് തോന്നുന്നത്. കാരണം ഇതേ ഫേ്‌ലാറില്‍ തന്നെ മറ്റ് രണ്ട് കാറുകളും പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

rolls royce parked in living room mumbai apartment

ഏതായാലും കെട്ടിടത്തിന്റെ മുകളില്‍ ഇത്രയും ഗംഭീര പാര്‍ക്കിംഗ് ലോട്ടുള്ള ഈ കെട്ടിടം എവിടെയെന്ന് അറിയാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ടാകും. മുംബൈയിലെ വാര്‍ളിയിലെ സില്‍വറീന്‍ ടെറസസില്‍ നിന്നുള്ളതാണ് ഈ വൈറല്‍ വീഡിയോ. കടലിന് അഭിമുഖമായി നില്‍ക്കുന്നുവെന്നതാണ് ഈ 21 നില കെട്ടിടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇൗ അപാര്‍ട്‌മെന്റില്‍ ഒരു ഫ്‌ലാന്റ് സ്വന്തമാക്കാന്‍ 90 കോടി രൂപയ്ക്ക് മുകളില്‍ മുടക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് തന്നെ അതിസമ്പന്നന്‍മാര്‍ ആണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായിരുന്ന ഡിവൈ പാട്ടീലിന്റെ മകനുമായ അജിങ്ക്യ ഡിവൈ പാട്ടീലിന്‍േറതാണ് പോസ്റ്റില്‍ കാണുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ്. വിദ്യാഭ്യാസ-സാാമ്പത്തിക വിദഗ്ധനായ അജിങ്ക്യ ഡിവൈ പാട്ടീല്‍ ഡിവൈ പാട്ടീല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, അജീങ്ക്യ ഡിവൈ പാട്ടീല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍, ഡോ. ഡിവൈ പാട്ടീല്‍ സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

rolls royce parked in living room mumbai apartment

മുന്‍ തലമുറയില്‍ നിന്നുള്ള ഈ റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ക്ലാസി വൈറ്റ് ഷെയ്ഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സില്‍വര്‍ കളറിലാണ് ഇതിന്റെ ബോണറ്റ് വരുന്നത്. '5999' എന്ന വിഐപി രജിസ്‌ട്രേഷന്‍ നമ്പറും അജിങ്ക്യയുടെ കാറിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. 6.6 ലിറ്റര്‍ V12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് II-ന് തുടിപ്പേകുന്നത്.

562 bhp പരമാവധി കരുത്തും 780 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. റോള്‍സ് റോയ്‌സ് ഗോസ്റ്റ് കൂടാതെ ശതകോടീശ്വരന്റെ കാര്‍ ശേഖരത്തിലെ മറ്റൊരു പ്രധാന മോഡലാണ് ലിങ്കണ്‍ നാവിഗേറ്റര്‍ ലക്ഷ്വറി എസ്‌യുവി.

ജനറല്‍ മോട്ടോര്‍സിന്റെ സഹസ്ഥാപനമായ ലിങ്കണ്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കാത്തതിനാല്‍ ഇത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഈ നാവിഗേറ്ററിന് '7999' എന്ന വിഐപി നമ്പറും ഉണ്ട്. 3.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് V6 എഞ്ചിനാണ് ലിങ്കണ്‍ നാവിഗേറ്ററിന് തുടിപ്പേകുന്നത്. 450 bhp പവറും 691 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഇതില്‍ വരുന്നത്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ പല തരം അടവുകളും ആളുകള്‍ പയറ്റാറുണ്ട്. അത്തരത്തില്‍ പോസ്റ്റ് വൈറലാവകാന്‍ ചെയ്തതാകും ഈ ഒരു കാര്യം. ഏതായാലും പോസ്റ്റ് കാരണം അജങ്ക്യ ഡിവൈ പാട്ടീലിന്റെ കാര്‍ വൈറലായി. ഈ ഒരു പോസ്റ്റ് കണ്ട് നിങ്ങള്‍ക്ക് എന്താണ് തോന്നിയത്. കാര്‍ ലിവിംഗ് റൂമില്‍ പാര്‍ക്ക് ചെയ്ത പോലെ തോന്നുന്നുണ്ടോ?. അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Tuesday, May 28, 2024, 14:31 [IST]
English summary
Rolls royce ghost parked inside apartments living room here is the fact behind viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X