റോൾസ് റോയ്സ് ഇനി ചന്ദ്രനിലേക്കോ? യുകെ ബഹിരാകാശ ഏജൻസിയുടെ വക ധനസഹായം
ആഡംബരത്തിൻ്റെ അവസാനവാക്കാണ് റോൾസ് റോയ്സ്. എന്നാൽ അവരിപ്പോൾ ഒരു പടി കൂടി മുകളിലേക്ക് കടന്നിരിക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ മോഡുലാർ ന്യൂക്ലിയർ റിയാക്ടർ നിർമ്മിക്കുന്നതിനായി യുകെ ബഹിരാകാശ ഏജൻസി റോൾസ് റോയ്‌സിന് 2.9 മില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആശയവിനിമയശേഷി കൂടുതൽ മെച്ചപ്പെടുത്തുവാനും അത് പോലെ തന്നെ മനുഷ്യനെ കൂടുതൽ നേരം ചന്ദ്രനിൽ തങ്ങാനും സഹായിക്കുന്ന നിരവധി സംവിധാനങ്ങൾക്ക് ഊർജം നൽകുക എന്നതാണ് മോഡുലാർ റിയാക്ടറിൻ്റെ ഉപയോഗം എന്നാണ് അധികൃതർ അറിയിക്കുന്നത്. അത് പോലെ തന്നെ ചന്ദ്രനിലേക്ക് നിരവധി തവണ യാത്ര പോകുവാനും അതോടൊപ്പം തന്നെ തൊഴിലവസരങ്ങൾക്കും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഇത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്ത ഒരു സംവിധാനമാണ് കാരണം ഇത് കാലാവസ്ഥയെയോ, ആണവോർജ സ്ഥലമോ ഒന്നും ബാധിക്കുന്നില്ല എന്നതാണ് പ്രത്യേകത. റോൾസ് റോയ്സ് എസ്എംആർ എന്നാണ് മോഡുലാർ റിയാക്ടറിൻ്റെ പേര്. 2029-ഓടെ ചന്ദ്രനിലേക്ക് അയക്കാനാണ് റോൾസ് റോയ്‌സിന്റെ പദ്ധതി. ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മൂൺലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭം.
ചെറിയ മോഡുലാർ റിയാക്ടർ കൊണ്ട് മികച്ച ക്ലാരിറ്റിയുളള ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് അയക്കുവാനും ചന്ദ്രനിലൂടെ നാവിഗേറ്റ് ചെയ്യുവാനും സഹായിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ മറ്റ് റിയാക്ടറുകളുമായി താരതമ്യം ചെയ്താൽ ഇതിന് വളരെ ഭാരം കുറവാണ് എന്നതാണ്. ഈ പ്രോജക്റ്റിന് വേണ്ടി റോൾസ് റോയ്സ് നിരവധി യൂണിവേഴ്സിറ്റികളുമായി കൈകോർക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അതിലൂടെ കൂടുതൽ വിശദമായി പഠിക്കുവാനും കൂടുതൽ കണ്ടുപിടിത്തങ്ങളിലേക്കും റോൾസ് റോയ്സിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം അവസാനത്തോടെ തങ്ങളുടെ ഇലക്ട്രിക് പതിപ്പ് നിരത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനി അവതരിപ്പിച്ചത്. സൂപ്പര്‍ ലക്ഷ്വറി കാറുകള്‍ക്ക് പേരുകേട്ട ഐക്കണിക് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവാണ് സ്‌പെക്ടര്‍. റോള്‍സ് റോയ്സ് വൈദ്യുതീകരണത്തിന് എത്രത്തോളം അനുയോജ്യമാണെന്ന് സ്‌പെക്ടര്‍ തെളിയിക്കുന്നതായി കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇത് പൂര്‍ണ്ണമായും അലുമിനിയം ഘടനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റം, കള്ളിനന്‍ എന്നിവയുമായി പ്ലാറ്റ്‌ഫോം പങ്കിടുന്നു. കൂടാതെ കാര്‍ നിര്‍മ്മാതാവിന്റെ ഫാന്റം കൂപ്പെയുടെ പിന്‍ഗാമി കൂടിയാണിത്.
കാര്‍ നിര്‍മ്മാതാവ് സ്പെക്ടറിന് പരമാവധി 577 bhp കരുത്തും 900 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. വെറും 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്പെക്ടറിന് കഴിയുമെന്ന് റോള്‍സ് റോയ്സ് അവകാശപ്പെടുന്നു. റോള്‍സ് റോയ്സ് ഇതുവരെ ബാറ്ററി പാക്കിനെ കുറിച്ചോ ചാര്‍ജിംഗ് കഴിവുകളെ കുറിച്ചോ ഒന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഫുള്‍ ചാര്‍ജില്‍ ഇവി 520 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോള്‍സ്-റോയ്സ് സ്പെക്റ്റര്‍ ഒരു ഇവി ആയിരിക്കുമെങ്കിലും ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാവിന്റെ ഡിസൈന്‍ തത്വശാസ്ത്രവുമായി തികച്ചും യോജിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. ഹോട്ട് കോച്ചര്‍, മോഡേണിസ്റ്റ് സ്‌കള്‍പ്ചര്‍, നോട്ടിക്കല്‍ ഡിസൈന്‍, ടൈലറിംഗ്, സമകാലിക കല എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്പെക്ടര്‍ ഫാസ്റ്റ്ബാക്ക് ഡിസൈന്‍ നിര്‍മ്മിച്ചതെന്ന് റോള്‍സ് റോയ്സ് അവകാശപ്പെടുന്നു.
സ്പെക്ടറിന്റെ സവിശേഷത വലിയ പാന്തിയോണ്‍ ഗ്രില്ലാണ്. അത് മുമ്പത്തേക്കാള്‍ മെലിഞ്ഞതും വീതിയുള്ളതും രാത്രിയില്‍ പ്രകാശിക്കുന്നതുമാണ്. ഡാര്‍ക്ക് പാനലുകള്‍ക്ക് പിന്നിലെ റിസെസ്ഡ് ഹെഡ്ലൈറ്റുകള്‍ക്ക് മുകളില്‍ മിനുസമാര്‍ന്ന എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഗ്രില്ലിന് ചുറ്റും. ഐക്കണിക് സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും കഴിയുന്നത്ര എയറോഡൈനാമിക് ആക്കുന്നതിനായി പുനര്‍നിര്‍മ്മിച്ചു.
പുതിയ സ്പെക്റ്ററിന്റെ വശങ്ങള്‍ പിന്നില്‍ ഹിംഗഡ് ചെയ്ത കൂറ്റന്‍ ഡോറുകളും 23 ഇഞ്ച് വീലുകളും ആധിപത്യം പുലര്‍ത്തുന്നു. ഇത് റോള്‍സ് റോയ്സില്‍ ആദ്യത്തേതാണ്. പിന്‍ഭാഗത്ത് റൂഫ് ബൂട്ട് ലിഡ് സെക്ഷനിലേക്ക് പതുക്കെ കയറുന്നുണ്ട്. ലംബമായ LED ടെയില്‍ലൈറ്റുകള്‍ സ്പെക്ടറിന്റെ വളരെ വീതിയുള്ള പിന്‍ഭാഗത്തിന്റെ ഇരുവശത്തും നല്‍കിയിരിക്കുന്നു.
റൂഫിലും ഡോര്‍ കാര്‍ഡുകളിലും ഡാഷിലും എല്ലായിടത്തും ലൈറ്റുകള്‍ ഉണ്ട്. ബോര്‍ഡില്‍ ഒരു കൂട്ടം സാങ്കേതിക വിദ്യകളും ഉണ്ട്, ഇവയെല്ലാം നിയന്ത്രിക്കുന്നത് സ്പെക്ടറിന്റെ സ്പിരിറ്റ് സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ചറിലൂടെയാണ്. സ്പിരിറ്റ് ബ്രാന്‍ഡിന്റെ വിസ്പേഴ്സ് ആപ്ലിക്കേഷനുമായി പൂര്‍ണ്ണമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ക്ലയന്റിന് അവരുടെ കാറുമായി വിദൂരമായി സംവദിക്കാനും ലക്ഷ്വറി ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍ ക്യൂറേറ്റ് ചെയ്യുന്ന തത്സമയ വിവരങ്ങള്‍ സ്വീകരിക്കാനും അനുവദിക്കുന്നു.
റോള്‍സ് റോയ്സ് സ്പെക്ടര്‍ ബ്രിട്ടീഷ് ലക്ഷ്വറി മാര്‍ക്‌സിന്റെ ആദ്യ പ്രൊഡക്ഷന്‍ ഇവിയാണ്. ഇലക്ട്രിക് കാര്‍ ആണെങ്കിലും പുതിയ സ്‌പെക്ടര്‍ റോള്‍സ് റോയ്സ് ഫാന്റം കൂപ്പെയുടെ പിന്‍ഗാമിയായി കാണപ്പെടുന്നു. ബെന്റ്ലിയുടെ വരാനിരിക്കുന്ന ആദ്യ ഇലക്ട്രിക് കാറിനെതിരെയാണ് റോള്‍സ് റോയ്സ് സ്പെക്ടര്‍ മത്സരിക്കുക.


Click it and Unblock the Notifications








