കമ്പനി പോലും ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല; റോൾസ് റോയ്സിൻ്റെ അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ആഡംബരത്തിൻ്റെ അവസാന വാക്കായി പറയുന്ന ബ്രാൻഡാണ് റോൾസ് റോയ്സ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വചാൽ റോൾസ് റോയ്സിൻ്റെ വാഹനങ്ങളൊന്നും ഇതു വരെ ക്രാഷ് ടെസ്റ്റ് ചെയ്യാൻ നൽകിയിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല വാഹനത്തിൻ്റെ അമിതമായ വിലയും ക്രാഷ് ടെസ്റ്റിന് ഒന്നിൽ കൂടുതൽ വാഹനങ്ങളും ആവശ്യമാണ്. മറ്റൊരു ഗ്രൂപ്പിന് വേണ്ടി കമ്പനി ക്രാഷ് ടെസ്റ്റിന് വാഹനങ്ങൾ നൽകാറില്ല, ബ്രാൻഡിൻ്റെ കർശനമായ ആന്തരിക പരിശോധനയും ഉപയോഗിക്കുന്ന വെർച്വൽ ക്രാഷ് സിമുലേഷനുകളെയാണ് കമ്പനി ആശ്രയിക്കുന്നത്. എന്നാൽ ഇപ്പേൾ റോൾസ് റോയ്സ് വാഹനം അപകടത്തിൽപ്പെട്ടിരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
റോൾസ് റോയ്സിൻ്റെ ഇലക്ട്രിക് പതിപ്പായ സ്പെക്ട്ർ ആണ് ബംഗ്ലദേശിൽ അപകടത്തിൽപ്പെട്ടത്. ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി കാര്‍ കമ്പനിയായ റോള്‍സ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാറിന് നിലവില്‍ 7.50 കോടി രൂപയാണ് എക്സ് ഷോറൂം വില. കസ്റ്റമൈസേഷനുകള്‍ ചേര്‍ക്കുമ്പോള്‍ കോടികള്‍ പിന്നെയുമാകും. റോള്‍സ് റോയ്സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഇലക്ട്രിക് കാര്‍ ആണെങ്കിലും സ്‌പെക്ടറിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും റോള്‍സ്-റോയ്സിന്റെ സിഗ്‌നേച്ചര്‍ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേല്‍ക്കൂര ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നു.
ഐസിഇ എഞ്ചിന്‍ മോഡലുകളേക്കാള്‍ വ്യത്യസ്തമായ 23 ഇഞ്ച് അലോയ് വീലുകളും മൊഞ്ച് കൂട്ടുന്നു. മറ്റെല്ലാ റോള്‍സ് റോയ്സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.നിശബ്ദമായ ക്യാബിന് പേരുകേട്ടതാണ് റോള്‍സ് റോയ്സ് കാറുകള്‍.

ബംഗ്ലാദേശിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിതവേഗതയിലായിരുന്നു എന്ന് വേണം കരുതാൻ. കാരണം വാഹനത്തിന് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം തെന്നി മാറിയതുമാണ് അപകടത്തിൻ്റെ കാരണമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇലക്ട്രിക് കാര്‍ ആയതിനാല്‍ അകത്തളം കൂടുതല്‍ പ്രീമിയവും നിശബ്ദവുമാക്കാന്‍ കമ്പനിക്ക് വലിയ രീതിയില്‍ പണിപ്പെടേണ്ടി വന്നിട്ടില്ല. 4 സീറ്റുകളുള്ള അള്‍ട്രാ ലക്ഷ്വറി ഇവി 102 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റോള്‍സ് റോയ്സ് അവകാശപ്പെടുന്നത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഇതിന് ആക്ടീവ് സസ്പെന്‍ഷനും ഫോര്‍ വീല്‍ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








