എൻഫീൽഡിനെ ഇടിച്ചു തകർത്ത് ഫോർച്യൂണർ; യാത്രക്കാരുടെ അവസ്ഥ ഭയങ്കരം തന്നെ
ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കാൻ പറ്റുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും വാഹനമോടിക്കാൻ നിങ്ങൾ പ്രാപ്തരമായിരിക്കുമെന്ന് തമാശരൂപേണ പറയാറുണ്ട്. പക്ഷേ അതിൽ കുറച്ച് സത്യമില്ലാതില്ല എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ റോഡുകളിൽ കാണുന്ന അത്രയും തിരക്കും കന്നുകാലികളുടെ രൂപത്തിലുളള പ്രതിബന്ധങ്ങളൊന്നും മറ്റ് രാജ്യത്ത് കാണാൻ സാധിക്കില്ല.
ഇത്തരം പ്രശ്നങ്ങൾ കാരണം രാത്രിയാകുമ്പോൾ അപകടം കൂടുകയാണ്. അത് മാത്രമല്ല ഹൈവേകളുടെ പല പ്രദേശങ്ങളിലും വെളിച്ചത്തിൻ്റെ പരിമിതികളും ഉണ്ട്. പ്രധാനമായും പല വാഹനമുടകളും രാത്രി ലോ ബീം ഇടാത്തതും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ അടുത്തിടെ നടന്ന ഒരു സംഭവമാണ് ടൊയോട്ട ഫോർച്യൂണറും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദിലെ റിംഗ് റോഡിലെ ഒരു കവലയിലാണ് കാറും ബൈക്കും കൂട്ടിയിടിക്കുന്നത്. ഹൈവേയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ചയ്ക്ക് തടയുന്ന തരത്തിൽ കവലയ്ക്ക് സമീപം ഒരു മരം വീണുകിടക്കുകയായിരുന്നു എന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാൻ സാധിക്കുന്നുണ്ട്. അത് കൊണ്ട് ശരിയായി ട്രാഫിക് കാണാൻ സാധിക്കാത്തത് കൊണ്ട് ബൈക്ക് യാത്രികൻ പെട്ടെന്ന് കവലയിലേക്ക് എത്തുകയായിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചത്.
കാർ ഡ്രൈവർക്ക് ബൈക്ക് യാത്രികനെ കാണാൻ സാധിക്കാതെ വരികയും ഇടിക്കുകയും ചെയ്യുകയായിരുന്നു. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ഫോർച്യൂണറിന്റെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഫോർച്യൂണറിന്റെ എയർബാഗുകൾ പുറത്തുവന്നത് കൊണ്ട് യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അത് മാത്രമല്ല ബൈക്ക് യാത്രികൻ ശരിയായ ഹെൽമറ്റ് ധരിച്ചതിനാൽ ബൈക്ക് യാത്രികൾ സുരക്ഷിതനാണ്.

ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്ന അപകടങ്ങളുടെ നേർക്കാഴ്ച്ചയാണ് ഇത്തരത്തിലുളള വീഡിയോകൾ. കാരണം ഇന്ത്യൻ നിരത്തിൽ അപകടങ്ങളുടെ കണക്ക് വളരെ കൂടുതലായിരുന്നു ഒരു കാലത്ത്. എന്നാൽ ഇപ്പോൾ പരിശോധനകളും നിയമം ലംഘിച്ച് ഘടിപ്പിക്കുന്ന പ്രകാശതീവ്രത കൂടുതലുളള ലൈറ്റുകളും മോട്ടോർ വാഹന വകുപ്പ് പിടിക്കുന്നുണ്ട്.
ബൾബിന്റെ ഗുണനിലവാരം, നിർമ്മാണം, ടൈപ്പ് എന്നിവയും അവയുടെ ഈടുനിൽപ്പിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. കൂടാതെ നമ്മുടെ നഗരത്തിലുള്ള കാലാവസ്ഥയും ഇതിൽ സ്വാധീനം ചെലുത്തുന്നു. റോഡിന്റെ താപനില പോലെയുള്ള ചില ഘടകങ്ങൾ നമുക്ക് ഒരിക്കലും മാറ്റാനോ നിയന്ത്രിക്കാനോ കഴിയാത്ത കാര്യങ്ങളാണ്. എന്നാൽ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളുടെ ആയുസ്സ് വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് ചില നടപടികൾ സ്വീകരിക്കാവുന്നതാണ്.
നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ എത്രത്തോളം നിലനിൽക്കുമെന്നതിൽ ബൾബിന്റെ ടൈപ്പ് വലിയ പങ്ക് വഹിക്കുന്നു. ചില ടൈപ്പിലുള്ള ഹെഡ്‌ലൈറ്റ് ബൾബുകൾക്ക് മറ്റ് ടൈപ്പുകളെ അപേക്ഷിച്ച് ആയുസ്സ് കുറവാണ്. വാഹനങ്ങൾ സാധാരണയായി ഹാലജൻ, എൽഇഡി അല്ലെങ്കിൽ സെനോൺ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്നു. ഹാലജൻ ബൾബുകൾ സാധാരണ ഇൻകാൻഡസെന്റ് ബൾബുകളാണ്, ഇവ ഏകദേശം 1,000 മണിക്കൂർ വരെ ഉപയോഗിക്കാനാകും. സെനോൺ ബൾബുകൾ തെളിച്ചമുള്ളതും ഹാലൊജൻ ബൾബിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കുന്നതുമാണ്.
എൽഇഡി ബൾബുകൾ ഹാലജനേക്കാൾ തെളിച്ചമുള്ളതാണ്. ചില എൽഇഡി ബൾബ് ബ്രാൻഡുകൾ നോൺ ഫ്ലിക്കറിംഗ് ഫീച്ചറുകൾ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എൽഇഡി ബൾബിലേക്കുള്ള ഒരു ലളിതമായ നവീകരണം നിങ്ങളുടെ ഹെഡ്‌ലൈറ്റുകളുടെ ആയുസ്സ് വളരെയധികം വർധിപ്പിക്കും. അതിലൂടെ നിങ്ങളുടെ കാർ ലൈറ്റുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള സമയവും പണവും ലാഭിക്കാം.
കുറഞ്ഞ വിലയ്ക്ക് നിങ്ങൾ ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലൈറ്റ് ബൾബുകൾ വാങ്ങുകയാണെങ്കിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ അവ കേടായാൽ ആശ്ചര്യപ്പെടേണ്ടതില്ല. ദീർഘകാല ഗുണമേന്മ ഉറപ്പാക്കാൻ നല്ല ബ്രാൻഡ് ബൾബുകളിൽ ഇൻവെസ്റ് ചെയ്യുക.ഗുണനിലവാരം ഉറപ്പുനൽകുന്നതിനാൽ കാർ ഉടമകൾ സാധാരണയായി OEM ഉൽപ്പന്നങ്ങളിൽ ഉറച്ചുനിൽക്കാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും ഹെഡ്‌ലൈറ്റുകൾക്ക്, ആഫ്റ്റർ മാർക്കറ്റ് ഉൽപ്പന്നങ്ങളും മോശമല്ല. ചില സന്ദർഭങ്ങളിൽ, അവ മികച്ചതായിരിക്കാം. എന്നിരുന്നാലും, വിവിധ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ കാണപ്പെടുന്ന വില അല്പം കുറഞ്ഞ ഉൽപ്പന്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.


Click it and Unblock the Notifications








