ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500
ഹാരിപോട്ടർ മൂവിയിലെ ചേസിംഗ് രംഗങ്ങളിലുപയോഗിച്ചിട്ടുള്ള മോട്ടോർസൈക്കിളും സൈഡ് കാറും ലിവർപൂൾ മ്യൂസിയത്തിൽ പ്രദർശനത്തിന് ഒരുക്കി. മെയ് 16 മുതൽ ജൂൺ 9 വരെയാണ് പ്രദർശനം.
ജിപിഎസ് തുണച്ചില്ല കാറിനൊപ്പം യുവതിയും കായലിൽ
റോയൽ എൻഫീൽഡിന്റെ പ്രത്യേകം മോഡിഫൈ ചെയ്ത ബുള്ളറ്റ് 500 ആണ് മൂവിക്കായി ഉപയോഗിച്ചിരുന്നത്. 'ഹാരിപോട്ടർ ആന്റ് ദി ഡെത്ത് ഹാലോസ് 'എന്ന മൂവിയുടെ ഒന്നാം ഭാഗത്തിലെ ചേസിംഗ് രംഗങ്ങളിലാണ് ഈ ബൈക്ക് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിരിക്കുന്നത്.

ഹാരിപോട്ടറിന്റെ ഉറ്റ ചങ്ങാതിയായ ഹാഗ്രിഡ് ആണ് സാഹസിക രംഗങ്ങൾക്കായി ഈ ബൈക്ക് ഉപയോഗിച്ചിരിക്കുന്നത്. ടണലിൽ കൂടിയുള്ള അത്ഭുതകരമായ ചേസിംഗും ഇതിലുൾപ്പെടുന്നു.

ബൈക്കിന്റെ ക്ലാസിക്ക് ലുക്കിന് ഭംഗംവരുത്താതെ പ്രത്യേക പ്രതീതിയുളവാക്കാൻ സൈഡ് കാർ ഘടിപ്പിച്ചാണ് മൂവിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ഇന്ത്യയിൽ നിന്നായിരുന്നു റോയൽഎൻഫീൽഡിന്റെ ബുള്ളറ്റ് 500നെ ഇറക്കുമതി ചെയ്തത്.

499സിസി പെട്രോൾ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 2009ലായിരുന്നു ഇതിന്റെ നിർമാണം നടത്തിയത്.

27.2ബിഎച്ച്പിയും 41.3എൻഎം ടോർക്കുമാണ് ഈ ബൈക്ക് ഉല്പാദിപ്പിക്കുന്നത്. ഒരു 5സ്പീഡ് മാനുവൽ ഗിയർബോക്സും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോയൽ എൻഫീൽഡിന്റെ ക്ലാസിക് 500 റേഞ്ചുകൾക്ക് ദില്ലി എക്സ്ഷോറൂം 1.60ലക്ഷമാണ് വില.

ക്ലാസിക് ഡെസേർട് സ്റ്റോം, ബാറ്റിൽ ഗ്രീൻ, സ്ക്വാഡ്രോൺ ബ്ലൂ, ക്രോം, എന്നീ മോഡലുകളിലാണ് ക്ലാസിക് 500 ലഭ്യമായിട്ടുള്ളത്.

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

ഈ ഫ്ലയിംഗ് കാറുകൾ ഭാവിയുടെ വാഗ്ദാനമോ


Click it and Unblock the Notifications








