റാപ്പിഡോയെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ; പെട്രോൾ തീർന്ന ബുള്ളറ്റ് ഉടമയുടെ ബുദ്ധി കണ്ടോ
ഓല, റാപ്പിഡോ,ഊബർ എന്നിങ്ങനെയുള്ള ഓൺലൈൻ ടാക്സി സർവീസുകൾ പലപ്പോഴും ഒരു വലിയ അനുഗ്രഹം തന്നെയാണ്, വളരെ ശ്രദ്ധയോടും,വിശ്വസ്തതയോടും കൂടെ നമ്മൾക്ക് പോകേണ്ട സ്ഥലങ്ങളിൽ ഇവർ നമ്മളെ എത്തിക്കുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക് കൂടുതലായി ഇത്തരം സർവീസുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ റാപ്പിഡോയെ കൊണ്ട് മറ്റൊരു തരത്തിൽ ഉപയോഗിച്ചിരിക്കുകയാണ് ഒരു റോയൽ എൻഫീൽഡ് ഉടമ. അത് എന്താണെന്ന് അറിയണ്ടേ. പലപ്പോഴും ടൂവീലർ ഉടമകൾ നേരിടുന്ന ഒരു പ്രശ്നമാണ് പെട്രോൾ തീർന്ന് വഴിയിൽ കിടക്കുക എന്നത്. ചിലപ്പോൾ കൂട്ടുകാർ വന്ന് പെട്രോൾ വാങ്ങാൻ പോകും അല്ലെങ്കിൽ മറ്റൊരു വാഹനത്തിൽ ലിഫ്റ്റ് അടിച്ചു പോകുന്നതാണല്ലോ പതിവ്.
എന്നാൽ ആരും സഹായത്തിന് എത്താൻ മാർഗമില്ലാത്തത് കൊണ്ട് റാപ്പിഡോ റൈഡ് ബുക്ക് ചെയ്തു വരുത്തിയാൽ എങ്ങനെയുണ്ടാകും. ഗുരുഗ്രാമിലാണ് സംഭവം. റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉടമയുടെ വാഹനത്തിലെ പെട്രോൾ തീർന്ന് വഴിയിൽ കൂടുങ്ങി പോയപ്പോൾ സഹായത്തിന് അദ്ദേഹം വിളിച്ചത് റാപ്പിഡോ റൈഡറിനെയാണ്. ശുഭം പർവാർ എന്ന റാപ്പിഡോ റൈഡറാണ് തൻ്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റൈഡ് ബുക്ക് ചെയ്ത ലൊക്കേഷനിൽ എത്തിയപ്പോൾ തനിക്ക് റൈഡ് അല്ല സഹായമാണ് വേണ്ടത് എന്നാണ് പറയുന്നത്.

തൻ്റെ ബുള്ളറ്റ് അടുത്തുള്ള പെട്രോൾ പമ്പ് വരെ കെട്ടിവലിക്കാൻ സഹായിക്കുമോ എന്നാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ എഞ്ചിൻ പണി കഴിഞ്ഞ തന്റെ വണ്ടി ഉപയോഗിച്ച് കെട്ടിവലിക്കാൻ സാധിക്കില്ല എന്ന് റൈഡർ അറിയിക്കുന്നു, എങ്കിൽ കാൽ ഉപയോഗിച്ച് തളളി സഹായിക്കാമോ എന്ന ചോദ്യത്തിന് റൈഡർ സമ്മതം മൂളുകയായിരുന്നു. അതിന് ശേഷം കാണുന്നത് വാഹനം തള്ളിക്കൊണ്ട് പോകുന്നതാണ്. വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്.
റോയൽ എൻഫീൽഡിൻ്റെ വശേഷങ്ങളിലേക്ക് വന്നാൽ പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി ഈ ജനുവരിയിലാണ് സ്ക്രാം 440 മോഡലിനെ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് ചില കാരണങ്ങളാൽ സ്ക്രാമിന്റെ ബുക്കിംഗും വിൽപ്പനയും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ നിർത്തിവെച്ചിരുന്നു. ബ്രാൻഡിൽ നിന്നുള്ള അപ്രതീക്ഷിതമായ ഈ താരുമാനം പല യൂത്തൻമാരേയും നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു.

മോട്ടോർസൈക്കിളിലെ ചെറിയ സാങ്കേതിക പ്രശ്‌നം കാരണം ഒരു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന സ്‌ക്രാം 440 (Royal Enfield Scram 440 ) ബൈക്കിന്റെ ബുക്കിംഗ് റോയൽ എൻഫീൽഡ് പുനരാരംഭിച്ചിരിക്കുകയാണ്. കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലുടനീളമുള്ള ഡീലർമാർ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
2025 മെയ് ആദ്യ വാരത്തിലാണ് സ്‌ക്രാം 440 മോഡലിനായുള്ള ബുക്കിംഗുകളും ഡെലിവറികളും നിർത്തിവെക്കുന്നതായി റോയൽ എൻഫീൽഡി പ്രഖ്യാപിച്ചത്. ബൈക്കിലെ ഒരു തകരാറായിരുന്നു ഇതിന് കാരണം. എഞ്ചിൻ കുറച്ച് സമയത്തേക്ക് പ്രവർത്തിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ലെന്നതായിരുന്നു ആളുകൾ നേരിട്ടിരുന്ന പ്രശ്‌നം. ഡെലിവറി ചെയ്ത യൂണിറ്റുകളിൽ രണ്ട് ശതമാനം മാത്രമേ ഈ പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.
എങ്കിലും കൂടുതൽ ചീത്തപ്പേര് കേൾപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ വിൽപ്പന താത്ക്കാലികമായി കമ്പനി നിർത്തിവെക്കുന്നത്. മാഗ്നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതായിരുന്നു ഈ പ്രശ്‌നം. എന്തായാലും തകാറുകളെല്ലാം പരിഹരിച്ച് വിപണിയിലേക്ക് വീണ്ടും എത്തുന്നതോടെ സ്ക്രാം 440 തേടി കൂടുതൽ ആളുകൾ ഷോറൂമിലേക്ക് എത്തിയേക്കാനുളള സാധ്യത തളളിക്കളയാനാവില്ല എന്നതാണ് സത്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








