റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

Written By:

റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന ബജാജിന്റെ കുപ്രസിദ്ധ പരസ്യം കെട്ടടങ്ങും മുമ്പെ, മറുപടിയുമായി എന്‍ഫീല്‍ഡ് ആരാധകര്‍ എത്തി.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

റോയല്‍ എന്‍ഫീല്‍ഡിനെ ആനയായി ചിത്രീകരിച്ച ബജാജ് ഡോമിനാറിന്റെ പരസ്യം, തുറന്ന പോരിന് വഴിവെക്കുമെന്ന് കരുതിയെങ്കിലും, പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

തങ്ങളെ കൊച്ചാക്കിയുള്ള ബജാജിന്റെ പരസ്യം വന്‍തോതില്‍ പ്രചാരം നേടിയിട്ടും റോയല്‍ എന്‍ഫീല്‍ഡ് കൈയ്യും കെട്ടി നോക്കിയിരിക്കുന്നത് എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സഹിച്ചില്ല.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

ഒടുവില്‍ ബജാജിനുള്ള മറുപടി കിട്ടിയ നാണയത്തില്‍ തന്നെ എന്‍ഫീല്‍ഡ് ആരാധകര്‍ അങ്ങ് കൊടുത്തു! ബജാജിന്റെ പരസ്യത്തിന്റെ ചുവട് പിടിച്ചാണ് ആരാധകരുടെ കിടിലന്‍ മറപടിയും വന്നിരിക്കുന്നത്.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

ബജാജിന്റെ പരസ്യത്തെ പൂര്‍ണമായും കടമെടുത്ത വിരുതന്മാര്‍ അതിവിദഗ്ധമായ മറുപടിയാണ് നല്‍കിയിരിക്കുന്നതും. ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ട ബജാജില്‍ നിന്നുമാണ് എന്‍ഫീല്‍ഡിന്റെ മറുപടി.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

മുന്‍കാലത്ത് നടന്ന ഒരു സംഭവമാണ് മറുപടിയ്ക്ക് ആധാരം. ആനയ്ക്ക് മുന്നില്‍ അകപ്പെട്ട ബജാജ് പള്‍സര്‍ റൈഡര്‍മാരില്‍ നിന്നുമാണ് എന്‍ഫീല്‍ഡ് ആരാധകരുടെ തുടക്കം.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

പിന്നാലെ ഓടിയടുത്ത ആനയ്ക്ക് മുന്നില്‍ പള്‍സറിനെ ഇട്ടെറിഞ്ഞ് രക്ഷ തേടുന്ന റൈഡര്‍മാര്‍, ചിരിയുടെ മാലപ്പടക്കമാണ് തീര്‍ത്തിരിക്കുന്നത്. ഒരുപക്ഷെ ബജാജിന് ഇതിലും വലിയ ഇരുട്ടടി കിട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നേരത്തെ, ഡോമിനാറിന്റെ പരസ്യം പ്രചാരം നേടിയതിന് പിന്നാലെ എന്‍ഫീല്‍ഡ് ആരാധകരുടെ മറുപടികള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞിരുന്നു.

റോയൽ എന്‍ഫീല്‍ഡിനോട് മുട്ടിയാൽ ഇങ്ങനെയിരിക്കും; ബജാജിന് ഇതിലും വലിയ മറുപടി കിട്ടാനില്ല!

എന്നാല്‍ ഈ വീഡിയോയാണ് ബജാജിനുള്ള മറുപടി ഇപ്പോള്‍ പൂര്‍ണമാക്കിയിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
VIDEO: Royal Enfield Fan’s Reply To Bajaj Dominar Ad. Read in Malayalam.
Story first published: Friday, September 1, 2017, 12:07 [IST]
Please Wait while comments are loading...

Latest Photos