പാറക്കെട്ടിലൂടെ ഹിമാലയൻ 450 -യുമായി സിഎസ് സന്തോഷ്; വീഡിയോ വൈറൽ

റോയൽ എൻഫീൽഡ് ഹിമാലയൻ 450 -യെ കുറിച്ചാണ് ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യയുടെ ഡാക്കർ എയ്‌സ് സിഎസ് സന്തോഷ് വാഹനത്തിൻ്റെ മുഴുവൻ കഴിവുകളും പരീക്ഷിച്ചിരിക്കുകയാണ്. കർണാടകയിലെ കോലാറിലെ റാലിയുടെ എയ്‌സിന്റെ ബിഗ് റോക്ക് ഡേർട്ട് പാർക്കിൽ വരാനിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ പുറത്തിറക്കിയിരിക്കുകയാണ്.

ദുഷ്‌കരമായ ഡക്കാർ റാലിയിൽ മത്സരിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായ സന്തോഷ്, നിലവിൽ ഹിമാലയൻ 450-ന്റെ പൂർണ്ണമായ റാലി പതിപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റാലിയിൽ പുതിയ ഹിമാലയൻ 450 പതിപ്പുമായി സന്തോഷ് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

പാറക്കെട്ടിലൂടെ ഹിമാലയൻ 450 -യുമായി സിഎസ് സന്തോഷ്; വീഡിയോ വൈറൽ

ഡാക്കർ സ്പെഷ്യലിസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ വീഡിയോയിൽ, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റോഡ്-സ്പെക്ക് ഹിമാലയൻ 450-ൽ സന്തോഷ് റൈഡ് ചെയ്യുന്നതും ചാടുന്നതും സ്ലൈഡുചെയ്യുന്നതും കാണാം. റോഡ്-സ്പെക്ക് ഹിമാലയൻ 450 ഒരു പുതിയ സിംഗിൾ സിലിണ്ടർ എഞ്ചിനുമായിട്ടാണ് വരുന്നത്. 450 സിസി എഞ്ചിൻ ഏകദേശം 40 ബിഎച്ച്പിയും സമാനമായ അളവിലുള്ള ടോർക്കും ഉൽപ്പാദിപ്പിക്കുകയും ചെയ്യും. പുതിയ 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിമാലയന്റെ ഏറ്റവും വലിയ എതിരാളിയായ KTM 390 അഡ്വഞ്ചർ അടുത്തിടെ പൂർണ്ണമായും ക്രമീകരിക്കാവുന്ന സസ്പെൻഷൻ അവതരിപ്പിച്ചിരുന്നു, ഹാർലി-ഡേവിഡ്‌സണും ട്രയംഫും ജൂലൈ ആദ്യം പുതിയ 400cc മോട്ടോർസൈക്കിളുകളുമായി അതിന്റെ കളത്തിലേക്ക് എത്തുകയാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ 450 സിഎസ് സന്തോഷിന്റെ കൈകളിൽ എത്തിയതിൽ പ്രത്യേകിച്ച് അതിശയിക്കാനില്ല, വാഹനത്തിന് ഇതിലും മികച്ച ഒരു റൈഡറിനെ കിട്ടാനില്ല.

പാറക്കെട്ടിലൂടെ ഹിമാലയൻ 450 -യുമായി സിഎസ് സന്തോഷ്; വീഡിയോ വൈറൽ

നിലവിലുള്ള ഹിമാലയൻ 411, സ്‌ക്രാം 411 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺ-റോഡിലും ഓഫ്-റോഡിലും മികച്ച ചടുലതയും പ്രതികരണശേഷിയും ഹാൻഡിലിഗും നൽകുന്ന പുതിയൊരു ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ADV മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഇത് നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ മികവുറ്റതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

650 സിസി സീരീസ് ഒഴികെ ഇന്ത്യയിൽ അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ അവതരിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളായി റോയൽ എൻഫീൽഡ് ഹിമാലയൻ 450 മാറും. കൂടാതെ ഇത്തരമൊരു ഫീച്ചർ അഭിമാനിക്കുന്ന ആദ്യത്തെ അഡ്വഞ്ചർ ടൂറർ കൂടിയാണിത്. ലോംഗ് ട്രാവൽ സസ്‌പെൻഷൻ യൂണിറ്റ്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് ഉള്ള ഓഫ്-സെറ്റ് റിയർ മോണോഷോക്ക് എന്നിവയും മറ്റ് ഹൈലൈറ്റുകൾ.

റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരാ‌യാമകളായി പലരും ചൂണ്ടികാണിക്കുന്ന ഒന്നാണ് ഹാലജൻ ബൾബുകളുടെ ഉപയോഗം. കമ്മ്യൂട്ടർ ബൈക്കുകൾ പോലും എൽഇഡിയിലേക്ക് ചേക്കേറിയപ്പോൾ എൻഫീൽഡ് ഇതിന് മടികാണിക്കുകയാണ്. ഹിമാലയൻ 450 ഇക്കാര്യവും പൊളിച്ചെഴുതും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം എൽഇഡി ടെയിൽ ലാമ്പും മൂർച്ചയുള്ള എൽഇഡി ടേൺ സിഗ്നലുകളും ഉൾക്കൊള്ളുന്നതാണ് പുത്തൻ വണ്ടിയെന്ന് വീഡിയോയിൽ കാണുമ്പോൾ മനസിലാകുന്നുണ്ട്.

ഡ്യുവൽ പർപ്പസ് ഹിമാലയനിൽ ഒരു സർക്കുലർ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഫുട്‌പെഗുകളിൽ നിന്നുകൊണ്ട് സവാരി ചെയ്യുമ്പോൾ പോലും വിവരങ്ങൾ കാണാൻ കഴിയുന്ന തരത്തിൽ ഇത് റൈഡറിന് നേരെ ക്രമീകരിക്കും. നിലവിലെ ഹിമാലയന്റെ ക്ലസ്റ്ററിലുള്ള പോരായ്‌മകളെല്ലാം ഇത് പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ.

കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്യു G310 GS എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നതിനായാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 മെനഞ്ഞെടുക്കുന്നത് തന്നെ. ഈ പറഞ്ഞ മോഡലുകളുമായി മുട്ടിനിൽക്കാനുള്ള പെർഫോമൻസില്ല എന്ന പരാതിയെല്ലാം ഇതോടെ തീരും. ഓഫ്റോഡ് രാജാവായി തന്നെ റോയൽ എൻഫീൽഡ് ഹിമാലയൻ തുടരും എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. അത് ആരൊക്കെ വന്നാലും തട്ട് താണ് തന്നെയിരിക്കും.

More from DriveSpark

Article Published On: Saturday, July 1, 2023, 8:30 [IST]
English summary
Royal enfield himalayan 450 rides cs santosh indias dakar ace
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X