പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

കഴിഞ്ഞ വർഷം ഡൽഹി പൊലീസ് തങ്ങളുടെ വാഹന നിര നവീകരിച്ച് പട്രോളിംഗിനായി പുതിയ വാഹനങ്ങൾ വാങ്ങിയിരുന്നു. സാധാരണ എസ്‌യുവികൾ കൂടാതെ ഫ്ലീറ്റിൽ ഡൽഹി പൊലീസ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ മോട്ടോർസൈക്കിളും ചേർത്തു.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

ഇതുവരെ ഡൽഹി പൊലീസിന്റെ ഇന്റർസെപ്റ്റർ റോഡുകളിൽ കണ്ടിരുന്നില്ല, എന്നാൽ ബൈക്കിന്റെ ആദ്യ ചിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

റോയൽ മാവെറിക്സാണ് മോട്ടോർ സൈക്കിൾ കണ്ടെത്തിയത്. ബൈക്ക് ഏതു മേഘലയിലാണ് എന്ന് കൃത്യമായി അറിയില്ലെങ്കിലും ഡൽഹിയിൽ തന്നെ എവിടെയോ ഉണ്ട്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

പൊലീസുകാരനോടൊപ്പമുള്ള കറുത്ത നിറമുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിന് ധാരാളം പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് കാണാൻ കഴിയും. വാഹനത്തിന്റെ സവിശേഷതകളേയും ഫീച്ചറുകളേയും കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

കറുത്ത നിറത്തിലുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിന്റെ ഇന്ധന ടാങ്കിലും ബാറ്ററി ബോക്സ് കവറിലും ഡൽഹി പൊലീസ് എന്ന സ്റ്റിക്കർ കാണാം. പിന്നിലെ മഡ്‌ഗാർഡിലും ഒരു ചെറിയ ഡൽഹി പൊലീസ് സ്റ്റിക്കർ ഉണ്ട്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

സ്റ്റിക്കറുകൾ കൂടാതെ, സൈഡ് ഗാർഡിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലാഷറുകളും ഒരു സൈറണും നമുക്ക് കണ്ടെത്താനാകും. ബൈക്കിന്റെ പിൻഭാഗത്തും ഫ്ലാഷറുകൾ കാണാം.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

ദൈനംദിന ഡ്യൂട്ടിക്ക് പൊലീസുകാർ വഹിക്കേണ്ട എല്ലാ ഔദ്യോഗിക ഉപകരണങ്ങളും മറ്റ് കാര്യങ്ങളും സൂക്ഷിക്കാൻ ഒരു സൈഡ് ബോക്സും വാഹനത്തിനുണ്ട്. ബൈക്കിൽ ഒരു ബാക്ക് റെസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

പന്ത്രണ്ട് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ മോട്ടോർസൈക്കിളുകളും ഏഴ് റോയൽ എൻഫീൽഡ് തണ്ടർബേഡ് 500 ഉം സ്വന്തമാക്കിയതായി ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം പതിനാറ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവികളും വാങ്ങി സേന വാങ്ങിയിരുന്നു.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

പല സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് സേന തങ്ങളുടെ ഔദ്യോഗിക പട്രോളിംഗ് ബൈക്കുകളായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ ബൈക്കുകളിൽ ഭൂരിഭാഗവും വളരെ പഴക്കം ചെന്നവയാണ്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

അവ ഇപ്പോൾ ആധുനിക ബൈക്കുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് പലയിടത്തും. എന്നാൽ കൊൽക്കത്ത പൊലീസിൽ പഴയ റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് പകരം ടിവിഎസ് അപ്പാച്ചെ, ബജാജ് പൾസർ തുടങ്ങിയ ആധുനിക ബൈക്കുകൾ ഉപയോഗിക്കുന്നതിൽ പൊലീസുകാർ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

ഇന്ത്യയിൽ പുതുതായി അവതരിപ്പിച്ച ഇരട്ട സിലിണ്ടർ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ മോട്ടോർസൈക്കിളുകൾ സ്വന്തമാക്കിയ ആദ്യത്തെ സേനയാണ് ഡൽഹി പൊലീസ്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ GT650 ഉം നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ പാരലൽ ട്വിൻ എഞ്ചിൻ ബൈക്കുകളാണ്, ഇവ രണ്ടും വിപണിയിൽ വളരെ പ്രചാരത്തിലുള്ളവയാണ്.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

649 സിസി, പാരലൽ-ട്വിൻ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ പരമാവധി 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഇന്ത്യൻ പൊലീസ് സേന ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ബൈക്കുകളിലൊന്നായി ഇന്റർസെപ്റ്ററിനെ മാറ്റുന്നു.

പട്രോളിംഗിനായി പൊലീസിൽ ഇനി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററും

കൊൽക്കത്ത പൊലീസ് തങ്ങളുടെ ഔദ്യോഗിക ബൈക്കുകളായി ഹാർലി-ഡേവിഡ്സൺ സ്ട്രീറ്റ് 750 ഉപയോഗിക്കുന്നുണ്ടെങ്കിലും വിവിഐപികളുടെ സംഘത്തെ കാവൽ നിൽക്കാൻ മാത്രമാണ് ബൈക്കുകൾ ഉപയോഗിക്കുന്നത്. പതിവ്, ദൈനംദിന ജോലികൾക്കായി ഡൽഹി പൊലീസ് ഈ ഇന്റർസെപ്റ്ററുകൾ റോഡുകളിൽ ഉപയോഗിക്കും.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 motorcycles added to Delhi police fleet. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X