യെവൻ പുലിയാണ് കേട്ടാ; ബുളളറ്റ് ഓടിച്ച് നാലുവയസുകാരൻ, വൈറലായി വീഡിയോ
കുട്ടികൾ വാഹനമോടിക്കുന്ന വീഡിയോകളും അതിൻ്റെ പിന്നിലുളള അപകടങ്ങളെകുറിച്ചും പലതവണ നമ്മൾ കേൾക്കുന്നതും കാണുന്നതുമാണ്. എന്നാൽ വീണ്ടും വീണ്ടും ഇത് ആവർത്തിക്കപ്പെടുന്നു എന്നതാണ് സത്യം. കേരളത്തിൽ നിന്ന് വീണ്ടും ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതും ഒരു നാലുവയസുകാരൻ തൻ്റെ പിതാവിൻ്റെ ബുളളറ്റ് ഓടിക്കുന്നതാണ് സംഭവം. കൂടുതൽ അറിയാൻ മറക്കാതെ തുടർന്നു വായിക്കുക.
മിക്ക കേസുകളിലും, ഉൾപ്പെടുന്ന കുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ ഇത്തരത്തിലുളള കാര്യങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, റൈഡിംഗ്, ഡ്രൈവിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി മാതാപിതാക്കൾ യഥാർത്ഥത്തിൽ കുട്ടികളെ സ്വകാര്യ ട്രാക്കുകളിൽ പരിശീലിപ്പിക്കുന്ന ഒരു പ്രവണത ഉണ്ട്. പണ്ട്, റോഡിലും സ്വകാര്യ വസ്‌തുക്കളിലും പോക്കറ്റ് ബൈക്ക് ഓടിക്കുന്ന കുട്ടികളുടെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.

റോയൽ എൻഫീൽഡ് ക്ലാസിക് മോട്ടോർസൈക്കിളിൽ നാല് വയസ്സുള്ള കുട്ടി ഇരിക്കുന്നതിലാണ് വീഡിയോ തുടങ്ങുന്നത്. അവൻ മോട്ടോർ സൈക്കിൾ ഓടിക്കാൻ വളരെ ചെറുതാണ് എന്ന് കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും, പിതാവ് അവന്റെ അരികിൽ നിൽക്കുന്നതായി കാണുന്നു. ബൈക്ക് ഓടിക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നും ബാലൻസ് ചെയ്യാമെന്നും കുട്ടിക്ക് അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നത് കാണാം. കുട്ടി പതുക്കെ ബൈക്കിന്റെ ക്ലച്ച് വിടുന്നതും ബൈക്ക് മുന്നോട്ട് നീങ്ങുകയാണ്.
കുട്ടി വളരെ നന്നായി ബൈക്ക് ഓടിക്കുകയും പിതാവിൻ്റെ സഹായത്തോടെ വാഹനം നിർത്തി ഇറങ്ങുകയും ചെയ്തു. സത്യത്തിൽ അവൻ്റെ കാലുകൾ എഞ്ചിനു മുകളിൽ മാത്രമേ നീളമുളളു, എന്നാലും ഹാൻഡിലിൽ മാത്രം നിയന്ത്രിച്ചുകൊണ്ട് ബൈക്ക് ഓടിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കാതെ വയ്യ. പൊതുറോഡിലൂടെ വാഹനം ഓടിക്കാത്തത് കൊണ്ട് വലിയ പൊല്ലാപ്പുകൾ വരാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്.

പാലക്കാട് നൂറണിയിൽ 2017 ൽ ഉണ്ടായ അപകടത്തിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ അസി.പ്രഫസറായിരുന്ന യുവ ഡോക്ടർ മരിക്കുകയും. മൂന്നു വർഷത്തിനു ശേഷം വാഹനാപകട നഷ്ടപരിഹാര കോടതി (MACT) ഡോക്ടറുടെ ആശ്രിതർക്ക് ₨ 1.47 കോടി നഷ്ടപരിഹാരം നൽകാനാണ് വിധിച്ചിരിക്കുന്നത്. പലിശയുൾപ്പടെ 1.90 കോടി രൂപയാണ് നൽകേണ്ടത്.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് പിടികൂടുകയും ഒരു രാത്രി ജയിലില്‍ ഇടുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ സൈക്കിളുകളും കാറുകളും ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കളെ കുറ്റക്കാരാക്കാന്‍ കോടതി നേരത്തെ തന്നെ പൊലീസിനോട് ഉത്തരവിട്ടിരുന്നു. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് നമ്മുടെ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.
അതിന് മുമ്പ് സ്വകാര്യ നിരത്തുകളിലോ റേസ്ട്രാക്കിലോ ഡ്രൈവിംഗ് പരിശീലനം നേടാം. എങ്കിലും ലൈസന്‍സില്ലാതെ വണ്ടിയുമായി പൊതുനിരത്തിലിറങ്ങാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന സന്ദേശങ്ങളില്‍ നിന്ന് ഇത്തരം ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നതും സാധാരണമാണ്. കുറച്ച് കാലം മുമ്പ് ഒരു 12 വയസ്സുകാരി ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. 12 വയസ്സുകാരിയുടെ അഭിഭാഷകനായ പിതാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
നിരവധി റോഡപകട മരണങ്ങള്‍ക്കും ലക്ഷക്കണക്കിന് ആളുകളെ ജീവിതകാലം മൊത്തം കിടപ്പിലാക്കുന്ന തരത്തിലുളള ഗുരുതരമായ പരിക്കേല്‍ക്കുന്നതിനും കാരണമാകുന്ന ഒത്തിരി അപകടങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ആഗോള വാഹന ശേഖരത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും റോഡപകടങ്ങളിലെ ആഗോള മരണങ്ങളില്‍ 11 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നമ്മള്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓരോ പൗരനും താന്‍ ഗതാഗത നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നമ്മുടെ റോഡുകളില്‍ ഇനി രക്തം ചിന്താതിരിക്കൂ. അതിനാല്‍ ഈ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാനായി ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കാന്‍ ശ്രമിക്കണം. സമൂഹ നന്മക്ക് വേണ്ടിയാണ് അധികാരികള്‍ ഓരോ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കി അവ പാലിക്കാന്‍ ശ്രമിക്കാം.


Click it and Unblock the Notifications








