Hero Xpulse 200 Vs Royal Enfield Scram 411: ഡിസൈന്‍, ഫീച്ചര്‍, എഞ്ചിന്‍, വില താരതമ്യം ഇതാ
റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ സ്‌ക്രാം 411 എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ഈ ബൈക്ക് ഇതിനകം തന്നെ വിപണിയില്‍ വളരെയധികം തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ഓഫ്-റോഡ്, ടൂറിംഗ് പ്രേമികള്‍ക്ക്, ഈ മോഡല്‍ ഒരു നല്ല ഓപ്ഷനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നിരുന്നാലും ഹീറോ എക്‌സ്പള്‍സ് 200 ഇതിന് ഒരു മികച്ച ബദലായി വര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു. എക്‌സ്പള്‍സ് 200T എന്ന പേരില്‍ ഹീറോ എക്സ്പള്‍സ് 200-ന് ഒരു ടൂറിംഗ് പതിപ്പും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നിരുന്നാലും, അതിന്റെ ചെറിയ ടയറുകള്‍, ചെറിയ ഗ്രൗണ്ട് ക്ലിയറന്‍സ്, കുറഞ്ഞ സസ്‌പെന്‍ഷന്‍ ട്രാവല്‍ എന്നിവ ഓഫ്-റോഡ് യാത്രകള്‍ക്ക് അനുയോജ്യമല്ല, അതിനാല്‍ ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സ്‌ക്രാംബ്ലറിന് നേരിട്ട് എതിരാളിയല്ല. സ്‌ക്രാം 411 ഉം എക്സ്പള്‍സ് 200 ഉം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍ ചെയ്തിരിക്കുന്നത്.

ഡിസൈന്‍ & സ്‌റ്റൈലിംഗ്
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 -ന്റെ രൂപകല്‍പ്പനയ്ക്ക് ബ്രാന്‍ഡ് നിരയിലെ തന്നെ ജനപ്രീയ മോഡലായ ഹിമാലയനുമായി വളരെയധികം സാമ്യമുണ്ടെന്ന് വേണം പറയാന്‍. ഫ്യുവല്‍ ടാങ്കും ടെയില്‍ സെക്ഷനും ഒരുപോലെയാണ്.

എന്നിരുന്നാലും സ്‌ക്രാംബ്ലറിന് പിന്നിലെ ടോപ്പ് ബോക്സ് മൗണ്ടിലും ഫ്രണ്ട് സബ്-ഫ്രെയിമിലും വ്യത്യാസമുണ്ട്. പകരം, ഇതിന് ചെറിയ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍ ലഭിക്കുന്നു, കൂടാതെ ഹെഡ്‌ലാമ്പ് ഫ്രണ്ട് ഫോര്‍ക്കുകളില്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

സ്‌ക്രാം 411-ലെ റൈഡിംഗ് പോസ്ചര്‍ നിവര്‍ന്നുനില്‍ക്കുന്നതും സുഖപ്രദവുമാണ്, ഉയരമുള്ള ഹാന്‍ഡില്‍ബാറുകള്‍, അധികം ഉയരമില്ലാത്ത സ്‌കൂപ്പ് സീറ്റ് (സിംഗിള്‍-പീസ് സീറ്റ്), ഫൂട്ട്പെഗുകള്‍ എന്നിവയുണ്ട്. മോട്ടോര്‍സൈക്കിളിന് ധാരാളം ഔദ്യോഗിക ആക്‌സസറികളും ലഭ്യമാണ്.

ഹീറോ എക്സ്പള്‍സ് 200-ന് വളരെ ലളിതമായ ഒരു ഡിസൈനാണ് നല്‍കിയിരിക്കുന്നത്. അത് ഒരു എഡിവിയെക്കാള്‍ ഒരു ഡേര്‍ട്ട് ബൈക്കിനോട് സാമ്യമുള്ളതാണ്.

ഇതിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, മിനുസമാര്‍ന്നതും എന്നാല്‍ കൊത്തുപണികളുള്ളതുമായ ഫ്യുവല്‍ ടാങ്ക്, ഒറ്റ പീസ് സീറ്റ്, ഫ്‌ലാറ്റ് ടെയില്‍ സെക്ഷന്‍ എന്നിവ ലഭിക്കുന്നു. എക്സ്ഹോസ്റ്റ് ഉയര്‍ന്നതാണ്, കൂടാതെ കൊക്ക് പോലുള്ള ഫെന്‍ഡറും ഓഫര്‍ ചെയ്യുന്നു.

അധികം ഉയരമില്ലാത്ത ഹാന്‍ഡില്‍ബാറുകളും ഫോര്‍വേഡ് സെറ്റ് ഫൂട്ട്പെഗുകളും ഉള്ള റൈഡിംഗ് പോസ്ചര്‍ ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പോലെ അനുഭവപ്പെടുന്നു.

എങ്കിലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ളതിനാല്‍ സീറ്റിന് സാമാന്യം ഉയരമുണ്ട്. കൂടാതെ, സ്റ്റോക്ക് എക്‌സ്പള്‍സ് 200-ന് മതിയായ ഓഫ്-റോഡ് കഴിവുകള്‍ ഇല്ലെന്ന് കരുതുന്ന ആളുകള്‍ക്കായി ഒരു റാലി കിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫീച്ചറുകള്‍
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സ്‌ക്രാംബ്ലറിന് മീറ്റിയര്‍ 350-ന് സമാനമായ ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉണ്ട്. എന്നിരുന്നാലും, ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ എന്നതിന് പകരം ഒരു ആക്‌സസറിയായി വാഗ്ദാനം ചെയ്യുന്നു.

ഹെഡ്‌ലാമ്പിനും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുമുള്ള ഹാലൊജന്‍ ലൈറ്റുകളും എല്‍ഇഡി ടെയില്‍ലൈറ്റും ഉള്‍പ്പെടുന്നതാണ് ലൈറ്റിംഗ് സിസ്റ്റം. സസ്പെന്‍ഷന്‍ സംവിധാനം (പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിലെ മോണോഷോക്കും) ഹിമാലയത്തിന് സമാനമാണ്.

എന്നാല്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍ ട്രാവല്‍ 10 mm കുറവാണ്. സ്‌ക്രാം 411-ന് 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് പിന്‍ വീലും ലഭിക്കുന്നു, രണ്ടും വയര്‍-സ്പോക്ക്, ബ്രേക്കിംഗ് സിസ്റ്റത്തില്‍ രണ്ട് ചക്രങ്ങളിലും (300 മീറ്റര്‍ ഫ്രണ്ട്, 240 mm പിന്‍) ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകള്‍ അടങ്ങിയിരിക്കുന്നു.

ഹീറോ എക്സ്പള്‍സ് 200-ന് പൂര്‍ണ്ണമായി ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും (ബ്ലൂടൂത്ത് പ്രാപ്തമാക്കിയ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി വഴി) ഒരു ടാക്കോമീറ്ററും (സ്‌ക്രാം 411-ല്‍ ലഭ്യമല്ല) സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. കൂടാതെ, ഹീറോയിലെ ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും എല്‍ഇഡി യൂണിറ്റുകളാണ്.

സാധാരണ ADV ഫാഷനില്‍, എക്‌സ്പള്‍സ് 200-ന് മുന്‍വശത്ത് 21 ഇഞ്ച് വീലും പിന്നില്‍ 18 ഇഞ്ച് വീലും ലഭിക്കും. സിംഗിള്‍-ചാനല്‍ ABS സഹിതം രണ്ട് അറ്റത്തും (276mm ഫ്രണ്ട്, 220mm പിന്‍) ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുന്നു. മുന്‍വശത്ത് പരമ്പരാഗത ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും അടങ്ങുന്നതാണ് സസ്‌പെന്‍ഷന്‍ സംവിധാനം.

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-ന് അതിന്റെ ADV ട്വിന്‍ പോലെ അതേ 411 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ തന്നെ ലഭിക്കുന്നു.

ഈ പവര്‍പ്ലാന്റ് 24.31 bhp-യുടെ പരമാവധി പവര്‍ പുറപ്പെടുവിക്കുകയും 32 Nm torque സൃഷ്ടിക്കുകയും ചെയ്യുന്നു. 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ മോട്ടോറിന്റെ ടോര്‍ക്ക് ക്യാരക്ടര്‍ സ്‌ക്രാം 411-നെ റോഡിലും പുറത്തും ഓടിക്കുന്നത് എളുപ്പമാക്കുന്നു.

ഹീറോ എക്‌സ്പള്‍ 200 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - സ്റ്റാന്‍ഡേര്‍ഡ് (2V), 4V. ആദ്യത്തേതിന് 199.8 സിസി സിംഗിള്‍-പോട്ട് മോട്ടോര്‍ ലഭിക്കുന്നു, ഒരു സിലിണ്ടറിന് രണ്ട് വാല്‍വുകള്‍, അത് പരമാവധി 18.08 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. 16.45 Nm torque ഉം ഈ യൂണിറ്റ് സൃഷ്ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

'4V' വേരിയന്റിനും ഇതേ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. എന്നാല്‍ പവര്‍, ടോര്‍ക്ക് കണക്കുകളില്‍ വ്യത്യാസമുണ്ട്. ഇത് 19.1 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. 17.35 പീക്ക് ടോര്‍ക്കും എഞ്ചിന്‍ സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവല്‍ തന്നെയാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

വില
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-ന്റെ വില ആരംഭിക്കുന്നത് 2.03 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 2.08 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഇത് ഹിമാലയത്തേക്കാള്‍ വളരെ താങ്ങാവുന്ന മോഡലാക്കി മാറ്റുന്നു.

അതേസമയം ഹീറോ എക്സ്പള്‍സ് 200-നെ സംബന്ധിച്ചിടത്തോളം, താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ താങ്ങാനാവുന്നതാണ്, അതിന്റെ വില ആരംഭിക്കുന്നത് 1.23 ലക്ഷം രൂപ മുതലാണ്. ഉയര്‍ന്ന വേരിയന്റിന് 1.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








