പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

വ്യക്തിഗത മൊബിലിറ്റിയുടെ ഭാവി എന്നത് ഇലക്ട്രിക് വാഹനങ്ങളാണ്. അടുത്തിടെ രാജ്യത്ത്, ധാരാളം പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുകളും മറ്റും വിപണയിലെത്തുന്നത് നാം കണ്ടു. അതോടൊപ്പം നോർത്ത് വേ മോട്ടോർസ്പോർട്ട് നിർമ്മിച്ച മാരുതി സുസുക്കി ഡിസയറിന്റെ ഒരു ഇലക്ട്രിക് കൺവേർഷൻ കിറ്റും നമ്മൾ പരിചയപ്പെട്ടിരുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

അതുപോലെ മോട്ടോർസൈക്കിളുകൾക്കുള്ള ആദ്യത്തെ RTO അംഗീകൃത ഇലക്ട്രിക് കൺവെർഷൻ കിറ്റാണ് ഇവിടെ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. GoGoA1 എന്ന ചാനലാണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

നമ്മുടെ വാഹനത്തിൽ നാം എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ അത് വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും നിയമപ്രകാരം മാറ്റം വരുത്തണം എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിന് ചില മാനദണ്ഡങ്ങളുമുണ്ട്. വീഡിയോയിൽ കാണിക്കുന്ന ഈ കിറ്റ് RTO അംഗീകരിച്ചതാണെന്നും മോട്ടോർ സൈക്കിളിൽ നിയമാനുസൃതമായി ഇൻസ്റ്റോൾ ചെയ്യാമെന്നും ഹോസ്റ്റ് പറയുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

ഇത് കൂടാതെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, ഒരു ഘടകത്തിനോ പാർട്ടിനോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റിസ്ഥാപിക്കുന്നത് വളരെ ചെലവേറിയതാണ്, ഇലക്ട്രിക്കൽ ഘടകങ്ങളുടെ ഉയർന്ന ചെലവാണ് ഇതിന് കാരണം. എന്നിരുന്നാലും, കിറ്റ് RTO അംഗീകരിച്ചതിനാൽ, കേടുപാടുകളുടെ ചെലവ് ഇൻഷുറൻസ് കമ്പനി നൽകുമെന്ന് നിർമ്മാതാവ് വ്യക്തമാക്കുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

പിൻ വീലിനുള്ളിൽ ഹബ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു, മോട്ടോറിന് 2 kW ശേഷിയുണ്ട്. എഞ്ചിന് പകരമായി ബാറ്ററിയും കൺട്രോളറും അതിന്റെ സ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്നു. MCB -യും ചില കൺവെർട്ടറുകളും സൈഡ് പാനലുകൾക്ക് പിന്നിൽ മറച്ച് വെച്ചിരിക്കുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

ഡ്രം ബ്രേക്കുകൾ ഉപയോഗിച്ചാണ് വാഹനത്തിന്റഎ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ബജാജ് പൾസറിൽ നിന്നാണ് പിൻ ബ്രേക്ക് പ്ലേറ്റ് എടുത്തിരിക്കുന്നത്. ഒരു കിൽ സ്വിച്ച് കൂട്ടിച്ചേർത്തു എന്നതിന് പകരം സ്വിച്ച് ഗിയറിൽ മാറ്റങ്ങളൊന്നുമില്ല.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

കിറ്റ് ARAI അംഗീകരിച്ചതായി നിർമ്മാതാവ് പറയുന്നു. അംഗീകാരത്തിന് രണ്ട് തലങ്ങളുണ്ട്. ഇതിൽ രണ്ട് വർഷം മുമ്പ് ആദ്യത്തെ കംപോണന്റ്സ് അപ്പ്രൂവൽ നടത്തിയിരുന്നു, രണ്ടാമത്തേ മോഡൽ അപ്പ്രൂവലും ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. അതിനാൽ, മോഡൽ അപ്പ്രൂവൽ രേഖകൾ അനുസരിച്ച് കിറ്റ് ഹീറോ സ്പ്ലെൻഡറിന് മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. 1997 -ന് ശേഷം വിപണിയിൽ എത്തിയ ഏത് സ്പ്ലെൻഡറിനും ഈ കിറ്റ് ഘടിപ്പിക്കാൻ കഴിയും, അത് RTO അംഗീകരിച്ചതാണ്.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

മോട്ടോറിന്റെ കാര്യക്ഷമത 92 ശതമാനമാണ്. ഇത് 63 Nm torque ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു, കൂടാതെ ഇതിന് 127 Nm പരമാവധി വരെ ഉയർന്ന് torque പുറപ്പെടുവിക്കാൻ കഴിയും. ഇതിന്റെ ക്യാരിയിംഗ് കപ്പാസിറ്റി 100 കിലോഗ്രാം മുതൽ 300 കിലോഗ്രാം വരെയാണ്.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

ഒരു റൈഡറും ഒരു പില്ലിയണുമായി ഇലക്ട്രിക് കിറ്റിൽ സ്പ്ലെൻഡർ 70 കിലോമീറ്റർ വേഗത കൈവരിച്ചു. ARAI കണക്ക് അനുസരിച്ച്, മോട്ടോർസൈക്കിളിന് 151 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണുള്ളത്.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

സാധാരണ സ്പ്ലെൻഡറിന് 122 കിലോഗ്രാം ഭാരമുണ്ട്. ഇലക്ട്രിക്ക് പരിവർത്തനത്തിന് ശേഷം, ഈ മോട്ടോർസൈക്കിളിന്റെ ഭാരം 102 കിലോഗ്രാം ആണ്. അതിനാൽ, ഭാരം കുറഞ്ഞു, ഇത് ഡ്രൈവിംഗ് ശ്രേണിക്ക് നല്ലതാണ്. മോട്ടോർസൈക്കിളിന്റെ പെർഫോമെൻസ് വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

ഇത് ഒരു റീജനറേറ്റീവ് കൺട്രോളറുമായി വരുന്നു, അതിനാൽ റൈഡർ ബ്രേക്ക് ചെയ്യുമ്പോഴെല്ലാം പാഴായിപ്പോകുന്ന ഊർജ്ജം ബാറ്ററിയിലേക്ക് തിരികെ നൽകും. ത്രോട്ടിൽ ഓഫ് ചെയ്യുമ്പോൾ ബാറ്ററി റീചാർജ് ചെയ്യാൻ തുടങ്ങുകയും റോഡുകളിൽ ഇറക്കും ഇറങ്ങുമ്പോൾ പോലും ബാറ്ററി റീചാർജ് ചെയ്യുകയും ചെയ്യുന്നു.

പെട്രോൾ ബൈക്കുകൾ ഇനി ഈസിയായി ഇവികളാക്കാം; ആദ്യ RTO അംഗീകൃത 2-വീലർ ഇലക്ട്രിക് കൺവെർഷൻ കിറ്റ്

ബാറ്ററി, മോട്ടോർ, കൺട്രോളർ എന്നിവയ്ക്ക് മൂന്ന് വർഷത്തെ വാറന്റിയുണ്ട്. RTO അംഗീകാരത്തിന് ശേഷം, മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ അതേപടി നിലനിൽക്കും, പക്ഷേ വാഹനം ഇപ്പോൾ ഇലക്ട്രിക്കായതിനാൽ പച്ച നിറമുള്ള ഒരു പുതിയ നമ്പർ പ്ലേറ്റാവും ലഭിക്കുക. കിറ്റിന്റെ വെബ്സൈറ്റ് വില 35,000 രൂപയാണ് എന്നാൽ സാധാരണയായി ഇത് 50,000 രൂപയ്ക്ക് വിൽക്കുന്നു. ബാറ്ററിയുടെ വില 50,000 രൂപയും, ചാർജറിന്റെ വില 5,606 രൂപയുമാണ്.

രാജ്യത്ത് അനുദിനം വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വിലകൾ ഇവികളിലേക്ക് തിരിയാൻ ഭൂരിപക്ഷം ജനങ്ങളേയും പ്രേരിപ്പിക്കുന്നുണ്ട്. താമസിയാതെ തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാവും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Image Courtesy: GoGoA1

Most Read Articles

Malayalam
English summary
Rto approved first motorcycle electric conversion kit in india and its details
Story first published: Monday, August 30, 2021, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X